കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടായി പിളര്‍ന്ന് എല്‍ജെപി, ഭൂരിപക്ഷം ആര്‍ക്കൊപ്പം, പോര് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക്

Google Oneindia Malayalam News

ദില്ലി: ആഭ്യന്തര പ്രശ്‌നങ്ങള്‍ എല്‍ജെപി പിളര്‍പ്പില്‍. തന്നെ പുറത്താക്കിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാണ് ചിരാഗ് പാസ്വാന്‍ കഴിഞ്ഞ ദിവസം തിരിച്ചടിച്ചിരിക്കുന്നത്. അഞ്ച് എംപിമാരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പുറത്താക്കിയതായി ചിരാഗ് പറഞ്ഞു. എന്നാല്‍ ഇതിന് എത്രത്തോളം പിന്തുണയുണ്ടെന്നത് അവ്യക്തമാണ്. ചിരാഗ് പക്ഷത്തുള്ളവര്‍ വളരെ കുറവാണെന്ന് സൂചനയുണ്ട്. ചിരാഗിന്റെ അമ്മാവന്‍ പശുപതി കുമാര്‍ പരസാണ് പുതിയ നീക്കത്തിന് പിന്നില്‍. ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ചിരാഗിനെ പശുപതി പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നാണ് വിമതരെ പുറത്താക്കിയതെന്ന് ചിരാഗ് വ്യക്തമാക്കി

1

അതേസമയം ഇരുവിഭാഗവും തങ്ങളാണ് യഥാര്‍ത്ഥ എല്‍ജെപിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷം ആര്‍ക്കൊപ്പമാണെന്ന് വ്യക്തമല്ല. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക് പോകുമെന്നാണ് സൂചന. പാര്‍ട്ടിയിലെ സ്വാധീനവും പാര്‍ട്ടി ചിഹ്നവും ആര്‍ക്ക് ലഭിക്കുമെന്ന് അതിലൂടെ മാത്രമേ പറയാനാവൂ. ഒരുപാര്‍ട്ടിയില്‍ ഒരു പദവി മാത്രം മതിയെന്നാണ് ചിരാഗിനെ പുറത്താക്കിയ പക്ഷം പറയുന്നത്. ചിരാഗ് പാര്‍ട്ടിയില്‍ മൂന്ന് പദവികള്‍ കൈവശം വെച്ചിരുന്നതായും ഇവര്‍ പറയുന്നു. സൂരജ് ഭന്‍ സിംഗാണ് പുതിയ പ്രസിഡന്റ്.

95 ശതമാനം പ്രവര്‍ത്തകരും തനിക്കൊപ്പമാണെന്ന് പശുപതി കുമാര്‍ പരസ് അവകാശപ്പെടുന്നു. തങ്ങളെ പുറത്താക്കിയ നടപടി പാര്‍ട്ടിയുടെ ഭരണഘടനാ വിരുദ്ധമാണെന്നും പരസ് വ്യക്തമാക്കി. പ്രിന്‍സ് രാജ്, ചന്ദന്‍ സിംഗ്, വീണ ദേവി, മെഹബൂബ് അലി കേശര്‍ എന്നിവരെയാണ് ചിരാഗ് പക്ഷം പുറത്താക്കിയത്. എന്നാല്‍ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ ഒരാള്‍ക്ക് തങ്ങള്‍ക്ക് പുറത്താക്കാന്‍ അധികാരമില്ലെന്ന് പരസ് പറയുന്നു. 99 ശതമാനം പാര്‍ട്ടി നേതാക്കളും എല്‍ജെപിയില്‍ നേതൃ മാറ്റം ആവശ്യമുള്ളവരാണ്. മോശം കാര്യങ്ങളാണ് പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത്. സമൂഹ വിരുദ്ധമായ കാര്യങ്ങള്‍ പാര്‍ട്ടിയുടെ ജനാധിപത്യത്തെ തന്നെ തകര്‍ക്കുകയാണെന്നും പരസ് പറഞ്ഞു.

ചിരാഗ് പാസ്വാന്‍ ഒഴിച്ചുള്ളവരാണ് പാര്‍ലമെന്ററി നേതാവായി തന്നെ തിരഞ്ഞെടുത്തത്. അത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ്. ഇപ്പോഴത്തെ എല്‍ജെപിയിലെ പ്രശ്‌നങ്ങളില്‍ ബിജെപിക്കോ ജെഡിയുവിനോ യാതൊരു പങ്കുമില്ലെന്നും പശുപതി പരസ് വ്യക്തമാക്കി. തനിക്ക് ചിരാഗുമായി പ്രശ്‌നങ്ങളില്ല എന്നാണ് പശുപതി പരസ് പറയുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി തകര്‍ന്നടിയാന്‍ കാരണം ചിരാഗിന്റെ നയങ്ങളാണെന്ന് പരസ് പറഞ്ഞു. അതേസമയം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഇതിലേക്ക് വരുന്നത് ദൗര്‍ഭാഗ്യകരമാണ്. താന്‍ രാംവിലാസ് പാസ്വാനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പരസ് പറഞ്ഞു.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
ljp split into two, chirag paswan expelled dissented leaders from party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X