കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ജെപി നേടും: ചിരാഗ് പാസ്വാന്‍

Google Oneindia Malayalam News

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാർട്ടി ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് ചിരാഗ് പാസ്വാന്‍. "വോട്ടര്‍മാരുടെ അനുഗ്രഹത്താൽ, ജെഡിയുവിനേക്കാള്‍ കൂടുതൽ സീറ്റുകൾ എൽജെപി നേടും. 'ബീഹാർ ഫസ്റ്റ്, ബിഹാരി ഫസ്റ്റ്' എന്ന ആശയവുമായി യോജിച്ച് ഞങ്ങൾ ഒരു പുതിയ ബീഹാർ സൃഷ്ടിക്കും, "-ചിരാഗ് ട്വീറ്റിൽ പറഞ്ഞു.

യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍

അതേസമയം, ചിരാഗ് പാസ്വാനോട് അനുഭാവം പ്രകടിപ്പിച്ച് മഹാ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് രംഗത്തെത്തിത്തി. ചിരാഗിന്‍റെ പിതാവ് രാംവിലാസ് പാസ്വാന് ഏറ്റവും ആവശ്യമുള്ളപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അദ്ദേഹത്തോട് മോശമായി പെരുമാറി. പാസ്വാനോട് കാണിച്ചത് അനീതിയാണ്. ചിരാഗ് പാസ്വാനോട് നിതീഷ് കുമാർ ജി ചെയ്തത് ശരിയായ കാര്യമല്ല. മുമ്പത്തേക്കാളും ഇപ്പോള്‍ ചിരാഗ് പാസ്വാന് പിതാവിന്‍റെ സാന്നിധ്യം ആവശ്യമുണ്ട്. പക്ഷേ രാം വിലാസ് പാസ്വാൻ ജി ഇന്ന് നമുക്കിടയിലില്ല. നമ്മളെല്ലാവരും അതിൽ ദുഃഖിതരാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ljp

രാം വിലാസ് പസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ചിരാഗ് പാസ്വാന്‍ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. എൻ‌ഡി‌എയുടെ ഉന്നത നേതാക്കൾ പരസ്യമായി ഉറപ്പ് നൽകിയിട്ടും ബീഹാർ മുഖ്യമന്ത്രി തന്‍റെ പിതാവിനെ രാജ്യസഭാ സീറ്റിന്‍റെ പേരില്‍ അപമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സീറ്റ് പങ്കിടല്‍ സമയത്ത്, രാം വിലാസ് പാസ്വാന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ആവശ്യവുമായി നിതീഷ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടപ്പോഴായിരുന്നു തന്‍റെ പിതാവിന് അപമാനം നേരിടേണ്ടി വന്നതെന്നുമായിരുന്നു ചിരാഗിന്‍റെ ആരോപണം.

വാളയാർ കേസിലെ വീഴ്ച സമ്മതിച്ച് സർക്കാർ ഹൈക്കോടതിയിൽ, പുനർവിചാരണ വേണം; തുടരന്വേഷണത്തിനും തയ്യാർവാളയാർ കേസിലെ വീഴ്ച സമ്മതിച്ച് സർക്കാർ ഹൈക്കോടതിയിൽ, പുനർവിചാരണ വേണം; തുടരന്വേഷണത്തിനും തയ്യാർ

 സ്വര്‍ണക്കടത്തിന് ടെലഗ്രാമില്‍ ' സിപിഎം കമ്മിറ്റി ' ... സരിത്തിന്റെ മൊഴി; കേസിലെ വഴിത്തിരിവുകള്‍ സ്വര്‍ണക്കടത്തിന് ടെലഗ്രാമില്‍ ' സിപിഎം കമ്മിറ്റി ' ... സരിത്തിന്റെ മൊഴി; കേസിലെ വഴിത്തിരിവുകള്‍

 <strong>ബാർ കോഴ: മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ആരോപണവുമായി ബിജു രമേശ്</strong> ബാർ കോഴ: മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്‌ദാനം ചെയ്തു: ആരോപണവുമായി ബിജു രമേശ്

English summary
LJP to win more seats than JDU in Bihar: Chirag Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X