കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപിയെ അധികാരത്തിലെത്തിക്കൂ; നിതീഷ് കുമാറിനെ ഞങ്ങള്‍ ജയിലിലടയ്ക്കും- ചിരാഗ് പാസ്വാന്‍

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണം പൊടിപൊടിക്കുന്നു. വ്യക്തിപരമായ ആക്രമണങ്ങള്‍ കൂടി നടത്തുകയാണ് പാര്‍ട്ടികള്‍. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിലടയ്ക്കുമെന്ന് എല്‍ജെപി ദേശീയ പ്രസിഡന്റ് ചിരാഗ് പാസ്വാന്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പറഞ്ഞു.

C

ബിഹാറില്‍ നേരത്തെ എന്‍ഡിഎ സഖ്യത്തോടൊപ്പമായിരുന്നു ചിരാഗ് പാസ്വാന്‍. നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് സഖ്യം വിട്ടതും തനിച്ച് മല്‍സരിക്കുന്നതും. ജെഡിയുവിനെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ എല്‍ജെപി പക്ഷേ, ബിജെപിക്കെതിരെ മല്‍സരിക്കുന്നില്ല. ബിജെപി നേതാവ് മുഖ്യമന്ത്രിയായാല്‍ പിന്തുണയ്ക്കുമെന്നാണ് ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബിഹാറില്‍ അടുത്ത സര്‍ക്കാര്‍ ബിജെപിയും എല്‍ജെപിയും ചേര്‍ന്ന് രൂപീകരിക്കുമെന്നും ചിരാഗ് പാസ്വാന്‍ പറയുന്നു.

പാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുംപാലായില്‍ കളി മാറ്റി ജോസഫ്; മാണി സി കാപ്പനെ സ്വാഗതം ചെയ്തു, യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

അഴിമതി നിറഞ്ഞ ഭരണമായിരുന്നു നിതീഷ് കുമാറിന്റേത്. യുവജനങ്ങള്‍ക്ക് എതിരായിരുന്നു. ജോലി തേടി ബിഹാറിന് പുറത്തേക്ക് യുവാക്കള്‍ക്ക് പോകേണ്ടി വന്നു. അങ്ങനെയുള്ള നേതാവ് ഇനിയും ബിഹാറിന്റെ മുഖ്യമന്ത്രിയാകണമോ. അത്തരത്തിലുള്ള മുഖ്യമന്ത്രി മാറേണ്ടതല്ലേ- ചിരാഗ് പാസ്വാന്‍ ചോദിച്ചു. 2015ല്‍ അധികാരത്തിലെത്തുന്ന വേളയില്‍ ബിഹാറിലെ ജനങ്ങള്‍ക്ക് 7 വാഗ്ദാനങ്ങള്‍ നിതീഷ് കുമാര്‍ നല്‍കിയിരുന്നു. ഒന്നും പാലിച്ചില്ല. അഴിമതിയാണ് നടന്നത്. അങ്ങനെയുള്ള വ്യക്തിയെ ജയിലില്‍ അടയ്ക്കണ്ടേ. ഉറപ്പായും ജയിലില്‍ അടയ്ക്കണമെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.

കെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീംകെഎം ഷാജിയുടെ വീടിന് നാല് കോടി രൂപ വിലമതിക്കും; കള്ളപ്പണക്കാരന്‍, ചോദ്യങ്ങളുമായി എഎ റഹീം

അതേസമയം, ബിഹാറില്‍ കോണ്‍ഗ്രസ് പയറ്റുന്നത് വ്യത്യസ്തമായ രാഷ്ട്രീയ പ്രചാരണമാണ്. പുറത്തുനിന്നുള്ള നേതാക്കളെ കൂടുതലായി പ്രചാരണത്തിന് എത്തിക്കേണ്ട എന്നാണ് തീരുമാനം. രാഹുല്‍ ഗാന്ധി മാത്രമാണ് കാര്യമായി പ്രചാരണത്തിന് എത്തിയ ദേശീയ നേതാവ്. ഹൈക്കമാന്റ് നിയോഗിച്ച പ്രത്യേക സംഘം പ്രചാരണം കോ ഓര്‍ഡിനേറ്റ് ചെയ്യുന്നുണ്ടെങ്കിലും അവര്‍ വേദികളില്‍ നിറഞ്ഞുനില്‍ക്കുന്നില്ല. അണിയറയിലാണ് പ്രവര്‍ത്തനം. പൂര്‍ണമായും പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയ പ്രചാരണ തന്ത്രവും ഇതായിരുന്നു.

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകുംജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

പ്രാദേശിക വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കിയാല്‍ മതി എന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബിജെപി ദേശീയ വിഷയങ്ങളും കശ്മീര്‍ , പാകിസ്താന്‍, തീവ്രവാദം, അയോധ്യ തുടങ്ങിയ കാര്യങ്ങളും പ്രചാരണ വിഷമാക്കുന്നുണ്ട്. എന്നാല്‍ അത്തരം വിഷയങ്ങള്‍ക്ക് മറുപടി പറയേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം.

English summary
LJP will jailed Nitish Kumar if voted to power: Chirag Paswan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X