കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപി എന്‍ഡിഎ സഖ്യം വിടില്ല... ബിജെപിക്കൊപ്പം നില്‍ക്കും, ഉറപ്പിച്ച് നദ്ദ, ലക്ഷ്യം ഒന്ന് മാത്രം!!

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ഇടഞ്ഞ് നിന്ന ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎ വിടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇക്കാര്യം വ്യക്തമാക്കി. നേരത്തെ ജെഡിയുവുമായി സഖ്യമില്ലെന്ന തരത്തില്‍ ചിരാഗ് പാസ്വാന്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ജെഡിയു തിരിച്ചും അങ്ങനെ തന്നെയായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ സഖ്യത്തില്‍ വിള്ളല്‍ ഒഴിവാക്കാന്‍ ബിജെപി തന്നെ രംഗത്തിറങ്ങുകയായിരുന്നു. ജെഡിയു, ബിജെപി, എല്‍ജെപി എന്നിവര്‍ ഒറ്റക്കെട്ടായി തന്നെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നദ്ദ പറഞ്ഞു. നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎ സഖ്യത്തിന്റെ മുഖമെന്നും നദ്ദ വ്യക്തമാക്കി.

1

ബിജെപി വന്‍ ജയം തന്നെ നേടുമെന്ന് നദ്ദ പറഞ്ഞു. ജെഡിയുവിന്റെ സഖ്യം ബിജെപിയുമായിട്ടാണെന്ന നിലപാടിലായിരുന്നു നിതീഷ് കുമാര്‍. എന്നാല്‍ നിതീഷിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്ന് എല്‍ജെപിയും തിരിച്ചടിച്ചിരുന്നു. ബീഹാറില്‍ പ്രതിപക്ഷം വെറും സമയം ചെലവഴിക്കാന്‍ വന്ന സഖ്യമാണ്. മറ്റെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. ജനങ്ങള്‍ പ്രതീക്ഷയോടെ കാണുന്നത് ബ ിജെപിയെ മാത്രമാണ്. പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്രമോ ജനങ്ങളെ സേവിക്കാനുള്ള മനസ്സോ ഇല്ലെന്ന് നദ്ദ കുറ്റപ്പെടുത്തി.

അതേസമയം നാലില്‍ മൂന്ന് ഭൂരിപക്ഷം പിടിച്ച് അധികാരത്തിലെത്താനാണ് ബിജെപി ബീഹാറില്‍ ലക്ഷ്യമിടുന്നത്. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ബിജെപി. 76 ലക്ഷം ബിജെപി പ്രവര്‍ത്തകരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നിരവധി വിഷയങ്ങളില്‍ ബിജെപിയുടെ നിലപാട് ശരിയായിരുന്നു എന്ന തെളിയിക്കേണ്ടത് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ അത്യാവശ്യമാണ്. കശ്മീര്‍, രാമക്ഷേത്രം, പൗരത്വ നിയമം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ദില്ലിയിലെ തിരിച്ചടി ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു. അത് ബീഹാറില്‍ തീര്‍ക്കേണ്ടത് പാര്‍ട്ടിക്ക് അത്യാവശ്യവുമാണ്.

ബീഹാറില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ കൊണ്ടുവരേണ്ടെന്ന നിലപാടിലാണ് ബിജെപി. സ്വന്തം പ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ബിജെപി വ്യക്തമാക്കി. ജെഡിയുവിലേക്ക് വിവിധ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെത്തുന്നുണ്ട്. എന്നാല്‍ അതുപോലെ പുറത്തുനിന്നുള്ളവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജെസ്വാള്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ തന്നെ സീറ്റ് കിട്ടാന്‍ യോഗ്യതയുള്ളവരുണ്ട്. അവര്‍ക്കാണ് സീറ്റ് നല്‍കുക. പുറത്തുള്ളവര്‍ ആരും സീറ്റ് പ്രതീക്ഷിച്ച് വരേണ്ട. ദീര്‍ഘകാലത്തേക്കുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നതെന്നും ജെസ്വാള്‍ പറഞ്ഞു.

English summary
ljp will not quit bihar nda, jp nadda says nitish kumar is the face of alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X