കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയും പാര്‍ട്ടിയും ബിജെപി സഖ്യം വിടും; മറ്റുപാര്‍ട്ടികളും മഹാസഖ്യത്തിലെത്തും- ആര്‍ജെഡി

  • By Desk
Google Oneindia Malayalam News

ദില്ലി: 2019 ല്‍ നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് തന്ത്രങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്. തിരഞ്ഞെടുപ്പിന് ഇപ്പോഴെ ഒരുങ്ങിക്കഴിഞ്ഞ ബിജെപി കേരളമുള്‍പ്പടേയുളള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മറുപക്ഷത്ത് എന്ത് വിലകൊടുത്തും അധികാരത്തില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍. പ്രാദേശിക കക്ഷികളുമായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. എന്‍ഡിഎയിലെ ചെറുകക്ഷികളേയും പ്രാദേശിക കക്ഷികളുമായി ചേര്‍ന്നുള്ള മഹാസഖ്യത്തിന്റെ ഭാഗമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതിന്റെ ആദ്യ പടിയെന്നോളം എല്‍ജെപിയും ആര്‍എല്‍എസ്പിയും മഹാസഖ്യത്തില്‍ ചേരുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

സഖ്യകക്ഷി

സഖ്യകക്ഷി

എന്‍ഡിഎ സഖ്യകക്ഷികളായ റാംവിലാസ് പ്വാസ്വാന്റെ എല്‍ജെപിയും (ലോകജനശക്തി പാര്‍ട്ടിയും) ആര്‍എല്‍എസ്പിയും എന്‍ഡിഎ വിടുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ വിടുന്ന ഈ പാര്‍ട്ടികള്‍ മഹാസഖ്യത്തില്‍ ചേരുമെന്നാണ് ആര്‍ജെഡി ദേശീയ ഉപാധക്ഷ്യന്‍ രഘുവന്‍ശ് പ്രസാദ് സിംഗ് വെളുപ്പെടുത്തിയത്.

മതേതര മഹാസഖ്യത്തില്‍

മതേതര മഹാസഖ്യത്തില്‍

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ പാര്‍ട്ടി വിടും. ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി-ഹിന്ദുസ്ഥാനി ആവാമി മോര്‍ച്ച എന്നിവര്‍ നേതൃത്വം നല്‍കുന്ന മതേതര മഹാസഖ്യത്തില്‍ ഇവര്‍ ഭാഗമാകുമെന്നാണ് രഘുവന്‍ശ് പ്രസാദിന്റെ പ്രസ്താവന.

ഭക്ഷ്യവകുപ്പ് മന്ത്രി

ഭക്ഷ്യവകുപ്പ് മന്ത്രി

നിലവില്‍ എന്‍ഡിഎ മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രിയാണ് രാംവിലാസ് പാസ്വാന്‍. പാസ്വാന്‍ മിടുക്കനായ രാഷ്ട്രീയ കാലാവസ്ഥ പ്രവാചകനാണ്. അടുത്ത ലേക്‌സഭ തിരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ വരില്ലെന്ന് അദ്ദേഹത്തിനറിയാം. അതിനാല്‍ തന്നെ അദ്ദേഹം മഹാസഖ്യത്തിനൊപ്പം ചേരുമെന്നും രഘുവന്‍ശ് പ്രസാദ് കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎ വിടും

എന്‍ഡിഎ വിടും

പാസ്വാനുപുറമെ രാഷ്ട്രീയ ലോക സമതാ പാര്‍ട്ടിയുടെ നേതാവ് ഉപേന്ദ്ര കുഷ്യാഹയും എന്‍ഡിഎ വിടും. അദ്ദേഹവുമായി സീറ്റ് വിഭജനമടക്കം സംസാരിച്ചു കഴിഞ്ഞു. അദ്ദേഹവും പാര്‍ട്ടിയും ഉടന്‍ തന്നെ മഹാസഖ്യത്തിനൊപ്പം ചേരുമെന്നും ആര്‍ജെഡി നേതാവ് പറഞ്ഞു.

തേജസ്വി

തേജസ്വി

രഘുവന്‍സ് പ്രസാദിന്റെ വെളിപ്പെടുത്തലിനോട് അനുകൂലമായ പ്രസ്താവനയാണ് ആര്‍ജെഡി നേതാവായ തേജസ്വി യാദവില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ബിഹാറിലെ കോണ്‍ഗ്രസും ആര്‍എല്‍എസിപിയെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

എന്‍ഡിഎയില്‍

എന്‍ഡിഎയില്‍

ഇത്തരത്തില്‍ എല്‍ജെപി മുന്നണി വിടുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ സംഭവത്തില്‍ വിശദീകരണവുമായി രാംവിലാസ് പാസ്വാന്‍ രംഗത്തെത്തി. എന്‍ഡിഎയില്‍ ഒരു വിയോജിപ്പുമില്ലെന്നും മുന്നണി വിടുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും പാസ്വാന്‍ വ്യക്തമാക്കി.

ബിജെപിയെ വീഴ്ത്തുക

ബിജെപിയെ വീഴ്ത്തുക

ലോകസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് നീതീഷ് കുമാറിനും ജെഡിയുവിനും മഹാസഖ്യത്തിലേക്ക് തിരികെ വരാന്‍ താല്‍പര്യമുണ്ടെന്ന വാര്‍ത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ബിജെപിയെ വീഴ്ത്തുക എന്ന ലക്ഷ്യത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം കൊടുക്കുന്നത്.

ഏഴ് സംസ്ഥാനങ്ങളില്‍

ഏഴ് സംസ്ഥാനങ്ങളില്‍

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റലക്ഷ്യത്തോടെ ഏഴ് സംസ്ഥാനങ്ങളില്‍ പ്രാദേശിക സംഖ്യങ്ങള്‍ക്ക് രൂപം നല്‍കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു. ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, തമിഴ്നാട്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് സഖ്യത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഏഴ് സംസ്ഥാനങ്ങളില്‍ 255 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തവണ 150ഓളം മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പമായിരുന്നു.

തിരിച്ചടി

തിരിച്ചടി

ബിജെപിക്ക് മാത്രം 150ഓളം സീറ്റുകള്‍ ലഭിച്ചതിന് പുറമെ സഖ്യകക്ഷികളും ഒട്ടേറെ സീറ്റുകള്‍ ഈ സംസ്ഥാനങ്ങളില്‍ നിന്ന് നേടിയുരുന്നു. അടുത്ത തിരഞ്ഞെടുപ്പിലും സമാനമായ വിജയം നേടിയാല്‍ ബിജെപി സുന്ദരമായി അധികാരത്തിലെത്തും. അതാകട്ടെ ചെറുപാര്‍ട്ടികള്‍ക്കെല്ലാം തിരിച്ചടിയാകുകയും ചെയ്യും. ഇതാണ് പുതിയ സഖ്യത്തിന് കാരണം.

എത്ര സീറ്റില്‍

എത്ര സീറ്റില്‍

പ്രാദേശിക പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണ ഈ ഏഴ് സംസ്ഥാനങ്ങളിലുമുണ്ടാക്കിയെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ അവര്‍ പരസ്യമാക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ സഖ്യം പരസ്യപ്പെടുത്തും. എത്ര സീറ്റില്‍ ഓരോ പാര്‍ട്ടികളും മല്‍സരിക്കുമെന്നത് സംബന്ധിച്ചും അപ്പോഴായിരിക്കും പുറത്തുവിടുക എന്നുമാണ് റിപ്പോര്‍ട്ട്

English summary
ljp will quit nda says rjd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X