കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനിയെയും ജോഷിയെയും വിളിച്ചില്ല... അയോധ്യയില്‍ മോദിയും യോഗിയും സ്‌റ്റേജില്‍, ഷാ എത്തിയേക്കും

Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. എല്‍കെ അദ്വാനിയെ മാത്രമല്ല മുരളീ മനോഹര്‍ ജോഷിയെയും ഇതുവരെ ക്ഷണിച്ചിട്ടില്ല. രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ മുന്നിലുണ്ടായിരുന്ന ബിജെപി നേതാക്കളാണ് ഇരുവരും.

അതേസമയം, മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ഉമാ ഭാരതിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ചുരുക്കം ചിലരാണ് പരിപാടിയുടെ സ്റ്റേജിലുണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സ്‌റ്റേജിലുണ്ടാകും. വിശദാംശങ്ങള്‍ ഇങ്ങനെ...

 രണ്ടു പ്രമുഖര്‍

രണ്ടു പ്രമുഖര്‍

ഉമാ ഭാരതിക്ക് പുറമെ ബാബറി മസ്ജിദ് തകര്‍ക്കുന്ന വേളയില്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനും അയോധ്യിയലെ ചടങ്ങിലേക്ക് ക്ഷണമുണ്ട്. അദ്വാനിയെയും ജോഷിയെയും ക്ഷണിച്ചിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എന്താണ് ക്ഷണിക്കാതിരിക്കാന്‍ കാരണം എന്ന് വ്യക്തമല്ല.

നാലര മണിക്കൂര്‍ വിചാരണ

നാലര മണിക്കൂര്‍ വിചാരണ

ബാബറി മസ്ജിദ് തകര്‍ക്ക കേസിലെ പ്രതികളാണ് അദ്വാനിയും ജോഷിയും ഉമാ ഭാരതിയും കല്യാണ്‍ സിങും. 92കാരനായ അദ്വാനിയെ കഴിഞ്ഞാഴ്ച നാലര മണിക്കൂര്‍ കോടതി വിചാരണ ചെയ്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിചാരണ.

തടവ് വിധിച്ചാല്‍ അനുഗ്രഹീത

തടവ് വിധിച്ചാല്‍ അനുഗ്രഹീത

ഉമാ ഭാരതിയും കഴിഞ്ഞാഴ്ച ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരായി. താന്‍ എല്ലാ സത്യങ്ങളും തുറന്നുപറഞ്ഞിട്ടുണ്ടെന്നും തനിക്ക് തടവ് വിധിച്ചാല്‍ താന്‍ അനുഗ്രഹീതയാണെന്നും ഉമാ ഭാരതി പ്രതികരിച്ചു. ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് യാതൊരു ദുഃഖവുമില്ലെന്ന് കല്യാണ്‍ സിങ് പറഞ്ഞു.

അദ്വാനിയും ജോഷിയും കോടതിയില്‍ പറഞ്ഞത്

അദ്വാനിയും ജോഷിയും കോടതിയില്‍ പറഞ്ഞത്

കുറ്റം ചെയ്തിട്ടില്ലെന്നാണ് അദ്വാനിയും ജോഷിയും കോടതിയില്‍ പറഞ്ഞത്. രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്ന് ജോഷി കോടതിയില്‍ ബോധിപ്പിച്ചു. കോടതി എന്ന് ശിക്ഷ വിധിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്ന് ഉമാ ഭാരതി പറഞ്ഞു. എന്താണ് സത്യം എന്നത് താന്‍ കോടതിയില്‍ പറഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി.

പള്ളിക്കടുത്ത് നിന്ന് പ്രതികള്‍...

പള്ളിക്കടുത്ത് നിന്ന് പ്രതികള്‍...

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് അദ്വാനി. പള്ളിക്കടുത്ത് നിന്ന് പ്രതികള്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയെന്ന് സിബിഐ പറയുന്നു. ഇതാണ് പള്ളി പൊളിക്കുന്നതിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഉദ്ധവ് താക്കറെയെ ക്ഷണിച്ചില്ല

ഉദ്ധവ് താക്കറെയെ ക്ഷണിച്ചില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെയെ ഇതുവരെ അയോധ്യയിലെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ബിജെപിയുമായുള്ള സഖ്യം അടുത്തിടെ വേര്‍പ്പിരിഞ്ഞ പാര്‍ട്ടിയാണ് ശിവസേന. ചടങ്ങില്‍ പങ്കെടുക്കുന്നതിന് തനിക്ക് ക്ഷണത്തിന്റെ ആവശ്യമില്ലെന്നാണ് താക്കറെ കഴിഞ്ഞദിവസം പ്രതികരിച്ചത്.

Recommended Video

cmsvideo
അയോദ്ധ്യയില്‍ ഭൂമി പൂജ നടത്തേണ്ട പൂജാരിക്ക് കൊവിഡ് | Oneindia Malayalam
40 കിലോയുള്ള വെള്ളി കല്ല്

40 കിലോയുള്ള വെള്ളി കല്ല്

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. കൊറോണ കാരണം 50 വിഐപികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക എന്നാണ് വിവരം. അടുത്താഴ്ച നടക്കുന്ന തറക്കല്ലിടല്‍ കര്‍മം പ്രധാനമന്ത്രി നിര്‍വഹിക്കും. 40 കിലോയുള്ള വെള്ളി കല്ലാണ് സ്ഥാപിക്കുക.

വേദിയില്‍ ഇരിപ്പിടം ഇവര്‍ക്ക്

വേദിയില്‍ ഇരിപ്പിടം ഇവര്‍ക്ക്

ഭൂമി പൂജ ചടങ്ങിലെ സ്റ്റേജില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇരിപ്പിടമുണ്ടാകൂ എന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര ട്രസ്റ്റ് മേധാവി നിത്യ ഗോപാല്‍ ദാസ് എന്നിവര്‍ക്കാണ് ഇരിപ്പിടമുണ്ടാകുക.

അമിത് ഷാ എത്തിയേക്കും

അമിത് ഷാ എത്തിയേക്കും

ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് പ്രസംഗിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചിലപ്പോള്‍ അയോധ്യയിലെ ചടങ്ങില്‍ സംബന്ധിക്കും. ആഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12.30നാണ് ഭൂമി പൂജ നടക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ ഭീതി

കൊറോണ ഭീതി

രാമക്ഷേത്ര നിര്‍മാണ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസിക്കും പോലീസുകാര്‍ക്കും കൊറോണ രോഗം കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഒരു സന്യാസിക്കും 16 പോലീസുകാര്‍ക്കുമാണ് രോഗം. ആഗസ്റ്റ് അഞ്ചിലെ ചടങ്ങില്‍ പങ്കെടുക്കേണ്ട പ്രധാന സന്യാസിമാരില്‍ ഒരാള്‍ക്കാണ് കൊറോണ.

 മൂന്ന് ദിവസം പൂജകള്‍

മൂന്ന് ദിവസം പൂജകള്‍

ആഗസ്റ്റ് മൂന്ന് മുതല്‍ സന്യാസിമാരുടെ പൂജകള്‍ തുടങ്ങുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരുന്നു. മൂന്ന് ദിവസം നീളുന്ന പൂജകള്‍ക്ക് ശേഷമാണ് ആഗസ്റ്റ് അഞ്ചിന് വലിയ പരിപാടി ആസൂത്രണം ചെയ്തത്. ഇതിലേക്കാണ് പ്രമുഖര്‍ എത്തുക.

കൂറ്റന്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നു

കൂറ്റന്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നു

അയോധ്യയിലെ പരിപാടിയില്‍ 200ല്‍ താഴെ ആളുകള്‍ മാത്രമാണ് പങ്കെടുക്കുക എന്നാണ് ട്രസ്റ്റ് അറിയിച്ചത്. 50 പേര്‍ വിഐപികളായിരിക്കും. പൊതുജനങ്ങള്‍ക്ക് ചടങ്ങുകള്‍ കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ അയോധ്യയിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നുണ്ട്. കൂടാതെ ടെലിവിഷന്‍ ചാനലുകളും തല്‍സമയം സംപ്രേഷണം ചെയ്യും.

English summary
LK Advani, MM Joshi not Invited For Ayodhya Event; Narendra Modi, Mohan Bhagwat, Yogi Adityanath will share stage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X