കീര്‍ത്തി ആസാദില്‍ ബിജെപി പിളരുമോ? അദ്വാനിയും ജോഷിയും പടയൊരുക്കത്തില്‍
ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പാര്‍ട്ടി എംപി കീര്‍ത്തി ആസാദിനെ ബിജെപി സസ്പെന്റ് ചെയ്തിരിയ്ക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഏകാഭിപ്രായമല്ല ഉള്ളത്. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം മുരളി മനോഹര്‍ ജോഷിയുടെ വസതിയില്‍ എല്‍കെ അദ്വാനിയും യശ്വന്ത് സിന്‍ഹയും ശാന്തകുമാറും യോഗം ചേര്‍ന്നിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചയായതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല.

കീര്‍ത്തി ആസാദിനെതിരെയുള്ള നടപടി തന്നെയാണ് മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലെ രണ്ടാമനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അരുണ്‍ ജെയ്റ്റ്ലിയ്ക്കെതിരെയാണ് പാര്‍ട്ടി എംപിയായ കീര്‍ത്തി ആസാദ് ആരോപണം ഉന്നയിച്ചത്. അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയ്ക്കെതിരെ നടപടിയെടുത്തത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിയ്ക്കും എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും കൂടാതെ സുബ്രഹ്മണ്യം സ്വാമിയും ശത്രുഘ്നന്‍ സിന്‍ഹയും കീര്‍ത്തി ആസാദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി ദേശീയ രാഷ്ട്രീയം കാത്തിരിയ്ക്കുന്നത്.
മുതിര്‍ന്ന നേതാക്കളും ഔദ്യോഗിക പക്ഷവും ഏറെനാളായി രണ്ട് ധ്രുവങ്ങളിലാണ്. എല്‍കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ തങ്ങളുടെ വിയോജിപ്പുകള്‍ പല തവണ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications