കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീര്‍ത്തി ആസാദില്‍ ബിജെപി പിളരുമോ? അദ്വാനിയും ജോഷിയും പടയൊരുക്കത്തില്‍

Google Oneindia Malayalam News

ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പാര്‍ട്ടി എംപി കീര്‍ത്തി ആസാദിനെ ബിജെപി സസ്‌പെന്റ് ചെയ്തിരിയ്ക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഏകാഭിപ്രായമല്ല ഉള്ളത്. മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിയ്ക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം മുരളി മനോഹര്‍ ജോഷിയുടെ വസതിയില്‍ എല്‍കെ അദ്വാനിയും യശ്വന്ത് സിന്‍ഹയും ശാന്തകുമാറും യോഗം ചേര്‍ന്നിരുന്നു. ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ എന്താണ് ചര്‍ച്ചയായതെന്ന് ആരും വ്യക്തമാക്കിയിട്ടില്ല.

LK Advani

കീര്‍ത്തി ആസാദിനെതിരെയുള്ള നടപടി തന്നെയാണ് മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലെ രണ്ടാമനെന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെയാണ് പാര്‍ട്ടി എംപിയായ കീര്‍ത്തി ആസാദ് ആരോപണം ഉന്നയിച്ചത്. അഴിമതി ആരോപണം ഉന്നയിച്ച വ്യക്തിയ്‌ക്കെതിരെ നടപടിയെടുത്തത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിയ്ക്കും എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും കൂടാതെ സുബ്രഹ്മണ്യം സ്വാമിയും ശത്രുഘ്‌നന്‍ സിന്‍ഹയും കീര്‍ത്തി ആസാദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഇനി ദേശീയ രാഷ്ട്രീയം കാത്തിരിയ്ക്കുന്നത്.

മുതിര്‍ന്ന നേതാക്കളും ഔദ്യോഗിക പക്ഷവും ഏറെനാളായി രണ്ട് ധ്രുവങ്ങളിലാണ്. എല്‍കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ തങ്ങളുടെ വിയോജിപ്പുകള്‍ പല തവണ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

English summary
BJP veterans LK Advani, Murli Manohar Joshi, Shanta Kumar and Yashwant Sinha, who had virtually revolted after Bihar poll debacle, today met here to discuss the suspension of MP Kirti Azad and issues related to party leadership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X