അധ്യാപകന്റെ പീഡനത്തില്‍ എല്‍കെജി വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു
കമ്പം: അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആന്ധ്രപ്രദേശിലെ കമ്പം ഗ്രാമത്തിലാണ് സംഭവം.
കമ്പം ഗ്രാമത്തിലെ ആല്‍ഫാ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മോഹന്‍ രംഗയ്ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. ഒരാഴ്ച മുന്‍പ് അധ്യാപകന്‍ കുട്ടിയെ വടി കൊണ്ട് അടിച്ചിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

അധ്യാപകന്റെ മര്‍ദനത്തിന് ശേഷം കുട്ടിയ്ക്ക് കാണാന്‍ ബുദ്ധിമുട്ടുള്ളതായി പറയുകയും ഡോക്ടറെ കാണിക്കുകയും ചെയ്തു. പിന്നീടാണ് കാഴ്ച നഷ്ടപ്പെട്ടു തുടങ്ങിയ വിവരം അറിഞ്ഞത്.
കഴിഞ്ഞ ദിവസത്തില്‍ കാണ്‍പൂരില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അധ്യാപികയുടെ മാനസിക പീഡനം സഹിക്കാതെ ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications