കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് പ്രതികൾക്ക് വേണ്ടി എപി സിംഗ്, നിർഭയ കേസിലെ പ്രതികളുടെ വക്കീൽ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് എപി സിംഗ് ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി കേസിലെ പ്രതികള്‍ക്ക് വേണ്ടിയും ഹാജരാകുന്നതായി റിപ്പോര്‍ട്ട്. സവര്‍ണ ജാതിക്കാരുടെ സംഘടനയായ അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ എപി സിംഗിന് വക്കാലത്ത് നല്‍കിയിരിക്കുന്നത്.

ആർഎസ്എസും കോൺഗ്രസും ആയുധങ്ങൾ തേച്ചു മിനുക്കുന്നു, സനൂപിന്റെ കൊലയിൽ തുറന്നടിച്ച് സ്വരാജ്ആർഎസ്എസും കോൺഗ്രസും ആയുധങ്ങൾ തേച്ചു മിനുക്കുന്നു, സനൂപിന്റെ കൊലയിൽ തുറന്നടിച്ച് സ്വരാജ്

മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രാജ മഹേന്ദ്ര സിംഗ് ആണ് അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുടെ ദേശീയ അധ്യക്ഷന്‍. ഹത്രാസ് കേസിലെ പ്രതികളുടെ വക്കാലത്തെടുക്കാന്‍ ഇയാളാണ് എപി സിംഗിനോട് ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. എപി സിംഗിന് വക്കീല്‍ ഫീസായി നല്‍കാന്‍ വന്‍ തുക തന്നെ സംഘടന ശേഖരിച്ചിരിക്കുന്നതായി മഹേന്ദ്ര സിംഗ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

UUP

ഉന്നത ജാതിയില്‍ ഉള്‍പ്പെട്ട സമുദായത്തിന്റെ പ്രതിച്ഛായ മോശപ്പെട്ടതാക്കാന്‍ പിന്നോക്ക സമുദായങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ് എന്നും അതില്‍ രാജ്പുത്ത് സമുദായം ആണ് ഏറ്റവും ബാധിക്കപ്പെട്ടിരിക്കുന്നത് എന്നും പ്രസ്താവനയില്‍ പറയുന്നു. സത്യം പുറത്ത് കൊണ്ട് വരാന്‍ എപി സിംഗ് കേസിലെ പ്രതികള്‍ക്ക് വേണ്ടി വാദിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നാടായ ഹത്രാസില്‍ ഇതിനകം തന്നെ പ്രതികളെ പിന്തുണച്ച് കൊണ്ട് സവര്‍ണ സമുദായത്തിലെ ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. സവര്‍ണ സമുദായത്തില്‍പ്പെട്ട ആളുകള്‍ ഹത്രാസില്‍ പ്രതികള്‍ക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. പോലീസ് കസ്റ്റഡിയിലുളള നാല് പേര്‍ക്ക് വേണ്ടി പ്രദേശത്ത് പഞ്ചായത്ത് ചേരുകയുമുണ്ടായി. മുന്‍ ബിജെപി എംഎല്‍എയുടെ കൂടി നേതൃത്വത്തിലാണ് പ്രതികളെ പിന്തുണച്ച് കൊണ്ടുളള യോഗങ്ങള്‍ ഹത്രാസില്‍ നടക്കുന്നത്.

Recommended Video

cmsvideo
Rahul Gandhi’s Facebook page sees 40% more engagement than Narendra Modi’s

English summary
Llawyer of Nirbhaya convicts AP to appear for Hathras case accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X