സൈനീകന്‍ മാനഭംഗപ്പെടുത്തിയെന്ന് പെണ്‍കുട്ടി; മനോഹര്‍ പരീക്കറിന് പരാതി നല്‍കി
റാഞ്ചി: സൈനീകന്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപണം. കരസേനയിലെ ഒരു ക്യാപ്റ്റന്‍ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. റാഞ്ചി സ്വദേശിനിയായ പെണ്‍കുട്ടിയുടേതാണ് പരാതി.
നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് പെണ്‍കുട്ടി കത്തയച്ചു. കരസേന മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗിനും പരാതി നല്‍കാനൊരുങ്ങുകയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ച ഖേല്‍ഗണ്‍ പോലീസ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുമായി സംഭവം നടന്നുവെന്ന് പറയുന്ന കന്റോണ്‍മെന്റില്‍ എത്തിയിരുന്നു.

മാനഭംഗം നടന്ന ഫഌറ്റ് പെണ്‍കുട്ടി പോലീസിന് കാണിച്ചുകൊടുത്തുവെങ്കിലും അവിടം തുറന്നു പരിശോദിക്കാതെ പോലീസ് മടങ്ങുകയായിരുന്നു. അതേസമയം അന്വേണം അട്ടിമറിക്കാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും പോലീസിന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.












Click it and Unblock the Notifications