കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം, കേന്ദ്ര മന്ത്രിയുടെ കാർ അടിച്ച് തകർത്ത് തൃണമൂലുകാർ!

Google Oneindia Malayalam News

Recommended Video

cmsvideo
വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. അസന്‍സോള്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ ബിജെപി-തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് വഴിതുറന്നത്. അസന്‍സോളിലെ സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോയുടെ കാര്‍ അടിച്ച് തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കേന്ദ്രമന്ത്രിയുടെ കാര്‍ ആക്രമിച്ചത്.

പത്തനംതിട്ടയിൽ സുരേന്ദ്രന് നാല് ലക്ഷം വോട്ടുകൾ! മണ്ഡലത്തിൽ ഹിന്ദു വോട്ട് ഏകീകരണമെന്ന് ബിജെപിപത്തനംതിട്ടയിൽ സുരേന്ദ്രന് നാല് ലക്ഷം വോട്ടുകൾ! മണ്ഡലത്തിൽ ഹിന്ദു വോട്ട് ഏകീകരണമെന്ന് ബിജെപി

വാഹനത്തിന്റെ ചില്ല് അക്രമികള്‍ അടിച്ച് തകര്‍ത്തു. ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തി വീശി. പലയിടത്തും തൃണമൂലുകാര്‍ ബൂത്ത് കയ്യേറുന്നതായും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നതായും ബാബുല്‍ സുപ്രിയോ ആരോപിച്ചു. കേന്ദ്ര സേനയേയും കൊണ്ട് അക്രമം നടന്ന എല്ലാ ബൂത്തുകളും സന്ദര്‍ശിക്കുമെന്നും ബാബുല്‍ സുപ്രിയോ വ്യക്തമാക്കി.

tmc

ജമുയ മണ്ഡലത്തിലെ 222,226 ബൂത്തുകളില്‍ കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയില്ല എന്നാരോപിച്ച് ഒരു സംഘം വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. ഇവര്‍ പോളിംഗ് തടസ്സപ്പെടുത്തി ബൂത്തിന് മുന്നില്‍ പ്രതിഷേധിച്ചു. ഇവിടേക്ക് പോകുന്നതിനിടെ ബാബുല്‍ സുപ്രിയോയെ ഒരു സംഘം ടിഎംസി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത്. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്നപ്പോഴും പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം അരങ്ങേറിയിരുന്നു. നേരത്തെ നടന്ന അക്രമങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും റായ്ഗഞ്ചിലെ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് സലീമിന്റെ വാഹനത്തിന് നേര്‍ക്ക് വെടിപ്പുണ്ടായിരുന്നു. മുൻ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Elections 2019: Clashes In Poll Booth In Bengal's Asansol, Babul Supriyo's Car Vandalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X