കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം വരുന്നു...

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ പ്രഖ്യാപനം വരുന്നു | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബൃഹദ് പ്രഖ്യാപനവുമായി കോണ്‍ഗ്രസ് വരുന്നു. കന്നി വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിലൂടെ മധ്യവര്‍ഗ വോട്ടര്‍മാരെ മൊത്തത്തില്‍ പാര്‍ട്ടിയുമായി അടുപ്പിക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കര്‍ഷകരെ കൂടെ നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തത്. എന്നാല്‍ ഇവിടെ യുവജനതയെ ആണ് ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനമാണ് വരാന്‍ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അന്തിമ ഘട്ടത്തിലാണ്. വിശദമായ പഠനത്തിന് കോണ്‍ഗ്രസ് സമിതിയെ നിയോഗിച്ചിരുന്നു. വായ്പ എഴുതി തള്ളുമ്പോള്‍ എത്ര ചെലവ് വരും, പ്രത്യാഘാതങ്ങള്‍ എന്തൊക്കെ എന്നീ കാര്യങ്ങളില്‍ വിശദമായ പഠനം പൂര്‍ത്തിയായി വരികയാണ്. വരും ദിവസങ്ങളില്‍ ഇതില്‍ അന്തിമ തീരുമാനമെടുക്കും. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ......

അന്തിമ തീരുമാനം

അന്തിമ തീരുമാനം

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. വിശദമായ പഠനം പൂര്‍ത്തിയായി വരികയാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി എടുക്കും. ലോക്‌സഭാ പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം

കന്നി വോട്ടര്‍മാര്‍, യുവജനങ്ങള്‍, ഇടത്തരം കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം വലിയ ആശ്വാസമാകും പുതിയ തീരുമാനം. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഇക്കാര്യത്തില്‍ വിശദമായ പഠനം നടക്കുന്നത്. വിദ്യാഭ്യാസ വായ്പ എഴുതി തള്ളുന്ന കാര്യം പരിഗണിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നുള്ളവര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രകടന പത്രിക തയ്യറാക്കുന്ന സമിതി

പ്രകടന പത്രിക തയ്യറാക്കുന്ന സമിതി

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യറാക്കുന്ന സമിതിയിലെ കോണ്‍ഗ്രസ് നേതാവാണ് ദി പ്രിന്റിനോട് ഇക്കാര്യം വിശദീകരിച്ചത്. ഉന്നത വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഇടത്തരം കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

എന്തായാരിക്കും പ്രത്യാഘാതം

എന്തായാരിക്കും പ്രത്യാഘാതം

ഇങ്ങനെ ഒരു പ്രഖ്യാപനമുണ്ടായാല്‍ എന്തായാരിക്കും പ്രത്യാഘാതം. എത്രത്തോളം ചെലവ് വരും. വിദ്യാഭ്യാസ വായ്പ ഇനത്തില്‍ ബാങ്കുകള്‍ നല്‍കിയ തുക എത്രയാണ്... തുടങ്ങിയ കാര്യങ്ങളെല്ലാം കോണ്‍ഗ്രസിന്റെ പ്രത്യേക സമിതി പഠനം നടത്തിവരികയാണ്. അടുത്ത പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരമാനമെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

69100 കോടി രൂപ

69100 കോടി രൂപ

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2018 ഡിസംബര്‍ 21 വരെ 69100 കോടി രൂപയാണ് വിദ്യാഭ്യാസ വായ്പയായി ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇത്രത്തോളം തുക എഴുതി തള്ളുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന പ്രത്യാഘാതം സംബന്ധിച്ചാണ് പഠനം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. ഒരുപക്ഷേ, ഇളവുകള്‍ പ്രഖ്യാപിക്കുകയാകും ചെയ്യുക.

കര്‍ണാടകയില്‍ നേരത്തെ തീരുമാനം

കര്‍ണാടകയില്‍ നേരത്തെ തീരുമാനം

കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പ എഴുതി തള്ളുന്ന കാര്യം നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ മോഹം സഫലീകരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നീക്കം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ പ്രഖ്യാപനം വരുമ്പോള്‍ രാജ്യത്ത് മൊത്തം ബാധകമാകും. അതാകട്ടെ ഭീമമായ ചെലവിന് കാരണമാകുകയും ചെയ്യും.

കന്നി വോട്ടര്‍മാര്‍ 15 കോടി

കന്നി വോട്ടര്‍മാര്‍ 15 കോടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാര്‍ 15 കോടിയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇവരെ ആകര്‍ഷിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. വിദ്യാഭ്യാസ വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനത്തിലൂടെ ഇതില്‍ പകുതി പേരെയെങ്കിലും ആകര്‍ഷിക്കാമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മാത്രമല്ല അവരുടെ കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

ബിജെപി ഭരണത്തില്‍ സംഭവിച്ചത്

ബിജെപി ഭരണത്തില്‍ സംഭവിച്ചത്

ബിജെപി ഭരണത്തില്‍ വിദ്യാഭ്യാസ ചെലവ് വന്‍തോതില്‍ വര്‍ധിച്ചത് കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണ ആയുധമാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം വഴി കന്നി വോട്ടര്‍മാരെയും യുവാക്കളെയും കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

പൊതുജനങ്ങളുടെ പങ്കാളിത്തം

പൊതുജനങ്ങളുടെ പങ്കാളിത്തം

പ്രകടന പത്രിക തയ്യാറാക്കുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം കോണ്‍ഗ്രസ് നേരത്തെ തേടിയിരുന്നു. വാട്‌സ് ആപ്പ്, ഇമെയില്‍, കോണ്‍ഗ്രസ് വെബ്‌സൈറ്റ് എന്നിവ വഴി പ്രതികരണം അറിയിക്കാന്‍ അവസരമൊരുക്കിയിരുന്നു. ഇതുവഴി പൊതുജനങ്ങള്‍ പ്രധാനമായും ആവശ്യപ്പെട്ട ഒരു നിര്‍ദേശമാണ് വിദ്യാഭ്യാസ വായ്പയുടേത്.

എല്ലാവര്‍ക്കും കുറഞ്ഞ വേതനം

എല്ലാവര്‍ക്കും കുറഞ്ഞ വേതനം

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും കുറഞ്ഞ വേതനം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം ബിജെപിക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിരിക്കുന്നത്. വിദ്യാഭ്യാസ വായ്പയുടെ വിഷയത്തില്‍ അടുത്ത പ്രഖ്യാപനം വന്നാല്‍ ബിജെപിക്ക് വീണ്ടും തിരിച്ചടിയാകും.

കര്‍ഷകരുടെ വായ്പ

കര്‍ഷകരുടെ വായ്പ

കര്‍ഷകരുടെ വായ്പ എഴുതി തള്ളുന്നതും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത് കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനമായിരുന്നു. കര്‍ഷകരുടെ വിഷയം ദേശീയ തലത്തില്‍ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

20 ചെറുസംഘങ്ങള്‍

20 ചെറുസംഘങ്ങള്‍

പ്രകടന പത്രിക തയ്യാറാക്കാന്‍ 20 ചെറുസംഘങ്ങള്‍ കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തികം, ദേശസുരക്ഷ, വിദേശനയം, കാര്‍ഷികം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ വൈദഗ്ധ്യം നേടിയവരെയാണ് പ്രത്യേക സമിതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014ല്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍ ജിഎസ്ടിയും വനിതാ സംവരണ ബില്ലും 10 കോടി തൊഴിലുമായിരുന്നു.

സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്

English summary
Loan waiver for students could be part of Congress’ 2019 manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X