കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് പിന്നാലെ ബാങ്കില്‍ നിന്ന് പണം അപ്രത്യക്ഷമായി!! കര്‍ണാടക സര്‍ക്കാരിനെതിരെ കര്‍ഷകര്‍

  • By
Google Oneindia Malayalam News

ബെംഗളൂരു: കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന വമ്പന്‍ പ്രഖ്യാപനവുമായിട്ടായിരുന്നു കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. കുമാരസ്വാമി സര്‍ക്കാരിന്‍റെ കന്നി ബജറ്റില്‍ തന്നെ 34,000 കോടി രൂപയുടെ കാര്‍ഷിക വായ്പാ കുടിശ്ശിക എഴുതി തള്ളുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പും കൂടുതല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

<strong>രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി</strong>രാഹുല്‍ ഗാന്ധി ഔട്ട്? രക്ഷക പ്രിയങ്ക ഗാന്ധി മാത്രം!! ബിഹാറില്‍ പ്രിയങ്കയ്ക്കായി മുറവിളി

എന്നാല്‍ തങ്ങളെല്ലാം വഞ്ചിക്കപ്പെട്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ കര്‍ഷകര്‍. ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയ ലക്ഷക്കണക്കിന് തുക ഇപ്പോള്‍ അക്കൗണ്ടില്‍ ഇല്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സംഭവം ഇങ്ങനെ

സര്‍ക്കാര്‍ കാലുമാറി

സര്‍ക്കാര്‍ കാലുമാറി

ഗുരുതര ആരോപണമാണ് കര്‍ണാടകത്തിലെ കര്‍ഷകര്‍ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് കര്‍ഷകരുടെ ആരോപണം. കര്‍ഷകരുടെ ലക്ഷക്കണക്കിന് വരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പിന് പിന്നാലെ കാലുമാറിയെന്നാണ് കര്‍ഷകര്‍ ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്‍റെ അക്കൗണ്ടില്‍ 43,553 രൂപ എത്തിയിരുന്നതായി യാദ്ഗിര്‍ ജില്ലയിലെ സാഗര്‍ ഗ്രാമത്തിലുള്ള ശിവപ്പ പറയുന്നു. എന്നാല്‍ ജൂണ്‍ മൂന്നിന് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ചില്ലികാശ് പോലും അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് ശിവപ്പ ആരോപിക്കുന്നത്.

 നിരവധി പേര്‍

നിരവധി പേര്‍

ശിവപ്പയ്ക്ക് മാത്രമല്ല 13,988 കര്‍ഷകരുടേയും കാര്‍ഷിക കുടിശിക എഴുതി തള്ളുന്നതിന്‍റെ ഭാഗമായി അക്കൗണ്ടിലെത്തിയ തുകയെല്ലാം ബാങ്കുകള്‍ പിന്‍വലിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പുള്ള പ്രഹസനമായിരുന്നു സര്‍ക്കാരിന്‍റേതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും കര്‍ഷകര്‍ ആരോപിച്ചു.വടക്കന്‍ കര്‍ണാടകത്തിലെ കര്‍ഷകര്‍ ബിജെപിക്കാണ് വോട്ട് നല്‍കിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ദളിന് വോട്ട് നല്‍കാത്തതിന്‍റെ പ്രതികാരമാണ് സര്‍ക്കാര്‍ ചെയ്തതെന്നും കര്‍ഷകര്‍ ആരോപിച്ചു.

 നിഷേധിച്ച് മുഖ്യമന്ത്രി

നിഷേധിച്ച് മുഖ്യമന്ത്രി

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകളിലെ 2019 ഏപ്രില്‍ വരെയുള്ള 7.49 ലക്ഷം കര്‍ഷകരുടെ 4830 കോടി കാര്‍ഷിക കടങ്ങളും സഹകരണ ബാങ്കുകളിലെ 8.1 ലക്ഷം കര്‍ഷകരുടെ 3488 കോടി കടവും തള്ളുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.
അതേസമയം കര്‍ഷകരുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന ദേശസാല്‍കൃത ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകരുടെ അക്കൗണ്ടില്‍ നിന്നാണ് പണം അപ്രത്യക്ഷമായതെന്ന് കുമാരസ്വാമി പറഞ്ഞു.

 ദേശസാല്‍കൃത ബാങ്കുകള്‍

ദേശസാല്‍കൃത ബാങ്കുകള്‍

ദേശസാല്‍കൃത ബാങ്ക് അധികൃതരുമായി ജൂണ്‍ 14 ന് ഇത് സംബന്ധിച്ച് യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് കടമെടുത്ത 12 ലക്ഷം കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ പണം നഷ്ടമായതെന്ന് കാര്‍ഷിക കടശ്വാസ പദ്ധതി നടത്തിപ്പ് ചുമതലയുള്ള മുനിഷ് മൗഡ്ഗില്‍ പറഞ്ഞു. ഈ കര്‍ഷകരുടെ അപേക്ഷ പരിഗണിച്ച ശേഷം അര്‍ഹരായ 7.5 ലക്ഷം കര്‍ഷകരുടെ കടം എഴുതി തള്ളുന്നതിനായി 3930 കോടി തുക സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

 ബിജെപി രംഗത്ത്

ബിജെപി രംഗത്ത്

സംസ്ഥാന ഏജന്‍സി നടത്തിയ ഓഡിറ്റില്‍ അനര്‍ഹരായ 13,988 കര്‍ഷകരുടെ അക്കൗ​ണ്ടിലാണ് തുക നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഇതോടെ 59.8 കോടി തുക അക്കൗണ്ടില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആ തുക മാത്രമാണ് പിടിച്ചെടുത്തതെന്നും മുഡ്ഗില്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

<strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍</strong>അമിത് ഷാ അധ്യക്ഷ പദവി ഒഴിയില്ല!! വന്‍ നീക്കവുമായി ബിജെപി!! ലക്ഷ്യം മൂന്ന് സംസ്ഥാനങ്ങള്‍

English summary
Loan waiver money disappeard from farmers account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X