കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍നാഥ് ഉപതിരഞ്ഞെടുപ്പ് പിടിക്കും... വജ്രായുധത്തില്‍ ചൗഹാന്‍ വീഴും, അതേ പ്രശ്‌നം, രാഹുലിന് ചിരി!!

Google Oneindia Malayalam News

മധ്യപ്രദേശ്: മധ്യപ്രദേശ് ശിവരാജ് സിംഗ് ചൗഹാന്റെ പതനം ആറ് മാസത്തിനുള്ളില്‍ തന്നെയുണ്ടാവും. കോണ്‍ഗ്രസ് 15 മാസത്തിനുള്ളില്‍ ഉണ്ടാക്കി വെച്ച വലിയൊരു വജ്രായുധം ഇപ്പോള്‍ ചൗഹാനൊപ്പമാണ്. 2018ല്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ച ഈ തന്ത്രമാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ ചൗഹാന്‍ ഇതിനെ മറികടക്കാന്‍ പ്രാപ്തനല്ല. രണ്ട് പ്രശ്‌നങ്ങള്‍ വേറെയും ചൗഹാനെ കാത്തിരിക്കുന്നുണ്ട്.

കര്‍ഷക വായ്പയാണ് ചൗഹാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഇത് രണ്ടര്‍ത്ഥത്തിലാണ് മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചതോടെ ഏറ്റവും ദുരിതത്തിലായിരിക്കുന്നത് മധ്യപ്രദേശിലെ കര്‍ഷകരാണ്. ഇവിടെ മഴ കൂടി പെയ്തതോടെ ചൗഹാനെ ബിജെപിയിലുള്ളവര്‍ പോലും സഹായിക്കാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രി ഒരു ആശ്വാസ പാക്കേജ് പോലും പ്രഖ്യാപിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്.

ചൗഹാന്റെ തേരോട്ടം തീരും

ചൗഹാന്റെ തേരോട്ടം തീരും

കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതിന് പ്രധാന കാരണം രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന പ്രഖ്യാപനമായിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പ് ടീം തയ്യാറാക്കിയ തന്ത്രമായിരുന്നു ഇത്. എന്നാല്‍ കോണ്‍ഗ്രസ് ബുദ്ധിപൂര്‍വമാണ് ഇക്കാര്യത്തില്‍ കളിച്ചത്. അഞ്ച് വര്‍ഷത്തേക്ക് ഈ വിഷയം നീട്ടിയെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടയില്‍ കമല്‍നാഥ് വായ്പ എഴുതി തള്ളിയില്ല എന്ന് പറഞ്ഞ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള മധ്യപ്രദേശിന് ഇത് നടപ്പാക്കാന്‍ ഈ അടുത്ത കാലത്തൊന്നും നടപ്പാക്കാന്‍ പറ്റി. അതിന്റെ ബാധ്യത ചെന്നെത്തുന്നത് ചൗഹാനിലാണ്.

ഉപതിരഞ്ഞെടുപ്പിലെ കളി

ഉപതിരഞ്ഞെടുപ്പിലെ കളി

കോണ്‍ഗ്രസ് ഗ്വാളിയോര്‍ മേഖലയിലെ 18 സീറ്റുകള്‍ നേടുമെന്ന് ഉറപ്പിച്ച് പറയുന്നുണ്ട്. അതിന് കാരണം ഈ മേഖലയിലെ കര്‍ഷക സ്വാധീനമാണ്. സിന്ധ്യയെന്ന മഹാരാജാവ് ഇവരെ വഞ്ചിച്ചെന്ന തോന്നല്‍ അതിശക്തമാണ്. ഉപതിരഞ്ഞടെുപ്പില്‍ കര്‍ഷക വായ്പ പ്രധാന വിഷയമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് പ്ലാന്‍. സിന്ധ്യക്ക് ഈ വിഷയത്തില്‍ ചൗഹാനെ സമ്മര്‍ദത്തിലാക്കേണ്ടി വരും. അതല്ലെങ്കില്‍ നിലപാട് മാറ്റേണ്ടി വരും. രണ്ടായാലും നേട്ടം കോണ്‍ഗ്രസാണ്. സിന്ധ്യ ചൗഹാന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ അദ്ദേഹവുമായി ഇടയും. വാക്കുമാറ്റിയാല്‍ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി സിന്ധ്യയുടെ കോട്ടയില്‍ നേരിടേണ്ടി വരും.

കോണ്‍ഗ്രസിന്റെ നേട്ടം

കോണ്‍ഗ്രസിന്റെ നേട്ടം

കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഉടനെ 20 ലക്ഷം കര്‍ഷകരുടെ വായ്പയാണ് എഴുതി തള്ളിയത്. സര്‍ക്കാര്‍ വീഴുമ്പോള്‍ വായ്പ എഴുതി തള്ളുന്നതിന്റെ രണ്ടാം ഘട്ടം നടക്കുകയായിരുന്നു. ഇത് ചൗഹാന്‍ അവസാനിപ്പിച്ചേക്കും. ജാബുവ, ആഗര്‍, മൊറേന ജില്ലയിലെ കര്‍ഷകരുടെ രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ കോണ്‍ഗ്രസ് എഴുതി തള്ളി. ഇതെല്ലാം ഉപതിരഞ്ഞെടുപ്പ് മേഖലകളാണ്. 24 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ആ നിമിഷം വാഗ്ദാനം ചെയ്ത എല്ലാ പദ്ധതികളും ആരംഭിക്കുമെന്ന് മുന്‍ മന്ത്രി ലഖന്‍ സിംഗ് യാദവ് പററഞ്ഞു. സിന്ധ്യയെ സമ്മര്‍ദത്തിലേക്ക് തള്ളിയിടാന്‍ നേരത്തെ തന്നെ കര്‍ഷരുമായി കോണ്‍ഗ്രസ് സമ്പര്‍ക്കം തുടങ്ങിയിട്ടുണ്ട്.

രാഹുലിന് ചിരി

രാഹുലിന് ചിരി

രാഹുല്‍ കൊണ്ടുവന്ന പദ്ധതിയാണ് ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകുന്നത്. അന്നത്തെ രാഹുലിന്റെ വാഗ്ദാനങ്ങള്‍ പൂര്‍ണമായിട്ടല്ലെങ്കിലും പലതും പൂര്‍ത്തിയായിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ഇമേജ് വര്‍ധിപ്പിക്കുന്നതാണ്. അതേസമയം സംസ്ഥാനത്ത് ചൗഹാന്‍ ലോബി വീണ്ടും വന്നത് വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 2013 മുതല്‍ ബിജെപിയുടെ ഭരണത്തെ നിയന്ത്രിക്കാന്‍ ചൗഹാനൊപ്പം ഒരു ചെറിയ കൂട്ടം ഉദ്യോഗസ്ഥരുണ്ടാവും. ഇവരുള്ളത് കൊണ്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഫയലുകളൊന്നും പാസാവില്ല. ജനങ്ങള്‍ക്ക് വേണ്ട പല കാര്യങ്ങളും മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞാണ് നടപ്പാവുന്നത്. കമല്‍നാഥിന്റെ വീഴ്ച്ചയ്ക്ക് ഈ ഉദ്യോസ്ഥരും പ്രധാന കാരണമായിരുന്നു.

കമല്‍നാഥ് കര്‍ക്കശക്കാരന്‍

കമല്‍നാഥ് കര്‍ക്കശക്കാരന്‍

ചൗഹാന്‍ സര്‍ക്കാരില്‍ പല തീരുമാനങ്ങളും ഉദ്യോഗസ്ഥ തലത്തിലായിരുന്നു എടുത്തിരുന്നത്. എന്നാല്‍ കമല്‍നാഥ് സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും അദ്ദേഹം തന്നെയായിരുന്നു എടുത്തിരുന്നത്. രാവിലെ 9 മണിക്ക് കമല്‍നാഥ് ഓഫീസില്‍ വരും. ഈ സമയത്ത് തന്നെ എല്ലാ ഉദ്യോഗസ്ഥരും ഓഫീസില്‍ എത്തണം. എല്ലാ വകുപ്പുകളിലെയും കാര്യങ്ങള്‍ അറിയാന്‍ കമല്‍നാഥ് ഉദ്യോഗസ്ഥരെ എപ്പോള്‍ വേണമെങ്കിലും വിളിപ്പിക്കുമായിരുന്നു. രാത്രി 9 മണി വരെ കമല്‍നാഥ് ഓഫീസിലുണ്ടാവും. ഇത് ഉദ്യോഗസ്ഥ ലോബിയെ ചൊടിപ്പിച്ചിരുന്നു. ചൗഹാന്‍ സര്‍ക്കാര്‍ ഇവര്‍ക്ക് എങ്ങനെ വേണമെങ്കിലും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

ദിഗ് വിജയ് സിംഗ് സ്റ്റൈല്‍

ദിഗ് വിജയ് സിംഗ് സ്റ്റൈല്‍

കമല്‍നാഥിന് ദിഗ് വിജയ് സിംഗുമായി അടുപ്പമുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ സ്റ്റൈലാണ് പിന്തുടര്‍ന്നിരുന്നത്. ഉദ്യോഗസ്ഥര്‍ കൂടുതല്‍ നേരം ജോലി ചെയ്യണമെന്നായിരുന്നു ദിഗ് വിജയ് സിംഗും നിര്‍ദേശിച്ചിരിക്കുന്നത്. ദിഗ് വിജയ് സിംഗിന്റെ കാലത്ത് സര്‍ക്കാരിന്റെ ഭാഗമായിരുന്നു ഉദ്യോഗസ്ഥരെല്ലാം ഇപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരാണ്. ഇവരില്‍ ആരാണ് നല്ലത് മോശം എന്നെല്ലാം ദിഗ് വിജയ് സിംഗിന് അറിയായിരുന്നു. പലരെയും സിംഗ് സ്ഥലം മാറ്റിയത് ഈ അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇതെല്ലാം കമല്‍നാഥ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയ്ക്കാണ് ഇവരെ പ്രേരിപ്പിച്ചത്.

ചൗഹാന്റെ വലിയ വെല്ലുവിളി

ചൗഹാന്റെ വലിയ വെല്ലുവിളി

ചൗഹാന്‍ ചുറ്റുമുള്ള വലിയൊരു കൂട്ടത്തെ അദ്ദേഹത്തിന് നിയന്ത്രിക്കാനറിയില്ല. നേരിട്ട് ജനങ്ങളെ കാണുന്ന സ്റ്റൈലാണ് ചൗഹാന്റേത്. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ യാതൊന്നും നടക്കുകയുമില്ല. ഇതിന് ഇനി വിജയിക്കില്ല. കാരണം കഴിഞ്ഞ 15 വര്‍ഷത്തെ പോലെ ദുര്‍ബലമായ പ്രതിപക്ഷമല്ല മധ്യപ്രദേശിലുള്ളത്. 2013ല്‍ രത്തന്‍ഗഡില്‍ തിക്കിലും തിരക്കിലും പെട്ട് 115 പേര്‍ മരിച്ചിരുന്നു. ഇതിന് പ്രധാന കാരണം ചൗഹാന്റെ കൂടെയുള്ള ഉദ്യോഗസ്ഥരായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കേസ് കൃത്യമായി കുഴിച്ച് മൂടി. ചൗഹാന്‍ ഇത്തവണയും അതേ പ്രശ്‌നങ്ങളാണ് ആവര്‍ത്തിക്കുന്നത്.

English summary
loan waiver to be thorn in the neck for chouhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X