ഡൽഹിയിൽ പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; പ്രതികൾ ഒളിവിൽ
ഡൽഹി: ഡൽഹിയിലെ മയൂർ വിഹാറിൽ ബി ജെ പി പ്രാദേശിക പാർട്ടി പ്രവർത്തകനെ വെടിവെച്ച് കൊന്നു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ബി ജെ പി നേതാവായ ജീതു ചൗധരി(40) യാണ് കൊല്ലപ്പെട്ടത്. വെടിയേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ നോയിഡയിലെ മെട്രോ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവിൽ പ്രതികൾ ഒളിവിൽ എന്നാണ് വിവരം.

സംഭവം നടന്ന സ്ഥലത്ത് നിന്നും വെടിയുണ്ടകൾ പ്രധാന തെളിവുകളായി കണ്ടെടുത്തു. ഇതിന് പിന്നാലെ ദൃക്സാക്ഷികളുടെ മൊഴിയെടുക്കുകയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതായി ഡി സി പി പ്രിയങ്ക കശ്യപ് പറഞ്ഞു. പ്രതികളെ നിലവിൽ പോലീസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നാലെ അജ്ഞാതരായ പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.
നാല് പേർ വെടിവച്ച സംഘത്തിൽ ഉൾപ്പെടുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിലാണ് ബി ജെ പി പ്രവർത്തകന്റെ ശരീരം ആളുകൾ കണ്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പൊലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും ഒഴിഞ്ഞ വെടിയുണ്ടകൾ പോലീസ് കണ്ടെടുത്തതായും വ്യക്തമാക്കി. സംഭവത്തിൽ സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications