• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബിജെപി വെളുക്കാന്‍ തേച്ചത് പാണ്ടായി'; സിന്ധ്യക്കെതിരെ തോമര്‍ പക്ഷം, അവസരമാക്കാന്‍ കോണ്‍ഗ്രസ്

ഭോപ്പാല്‍: കൊറോണ​ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണെങ്കിലും മറുവശത്ത് ഉപതിരഞ്ഞെടുപ്പിന് കളം ഒരുക്കുന്നതിന്‍റെ തിരക്കിലാണ് മധ്യപ്രദേശിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും. ബിജെപിക്ക് അധികാരം നിലനിര്‍ത്താനുള്ള അവസരമാണെങ്കിലും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കൈവിട്ട അധികാരം തിരികെ പിടിക്കാനുള്ള ഏക മാര്‍ഗ്ഗമാണ് ഉപതിരഞ്ഞെടുപ്പ്.

cmsvideo
  ബിജെപിക്ക് വെളുക്കാന്‍ തേച്ചത് പാണ്ടായി | Oneindia Malayalam

  കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് പോയ 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 സീറ്റിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

  മാറ്റിയത്

  മാറ്റിയത്

  ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കൊണ്ടായിരുന്നു മധ്യപ്രദേശിലെ 24 ജില്ലകളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരെ ബിജെപി കഴിഞ്ഞ ദിവസം മാറ്റിയത്. സംസ്ഥാന അധ്യക്ഷനും ശിവരാജ് സിങ് ചൗഹാന്‍റെ അടുപ്പക്കാരനുമായ വിശി ശര്‍മയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാരിരുന്ന സംഘടനാ തലത്തിലെ ഈ അഴിച്ചു പണി.

  യുവാക്കള്‍ക്ക്

  യുവാക്കള്‍ക്ക്

  യുവാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലടക്കം ചടുലമായ നീക്കങ്ങള്‍ നടത്തുകയെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം.

  മാസങ്ങള്‍ക്ക് നിയമിതരായ നേതാക്കളെയടക്കം മാറ്റിയായിരുന്നു പുതിയവര്‍ക്ക് ജില്ലാ അധ്യക്ഷന്‍മാര്‍ക്ക് ചുമതല നല്‍കിയത്.

  എതിര്‍പ്പ്

  എതിര്‍പ്പ്

  യുവമോര്‍ച്ചയുമായും എബിവിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് പുതിയ ജില്ലാ സെക്രട്ടറിമാരില്‍ ഭൂരിപക്ഷം പേരും. ഇവരില്‍ പലരും ശര്‍മയുടെ അടുപ്പക്കാരുമാണ്. എന്നാല്‍ മുതിര്‍ന്ന നേതാക്കളില്‍ പലരും ഈ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സിന്ധ്യ പക്ഷത്ത് നിന്നുള്ളവര്‍ക്ക് ഇടം നല്‍കിയതിനെതിരെയാണ് നരേന്ദ്ര സിങ് തോമര്‍ പക്ഷത്തിന്‍റെ എതിര്‍പ്പ്.

  വെളുക്കാന്‍ തേച്ചത് പാണ്ടായി

  വെളുക്കാന്‍ തേച്ചത് പാണ്ടായി

  ഇതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥിയിലേക്കാണ് മധ്യപ്രദേശ് ബിജെപി ചെന്നെത്തിയിരിക്കുന്നത്.

  പുതിയ അധ്യക്ഷന്‍മാര്‍ക്കെതിരെ പല ജില്ലകളിലും അതൃപ്തി ശക്തിമാണ്. ഗ്വാളിയർ ജില്ലാ പ്രസിഡന്റ് കമൽ മഖിജാനിയക്കും ഇൻഡോർ ജില്ലാ പ്രസിഡന്റ് ഗൗരവ് റാണാദിവെയ്ക്കെതിരേയും പ്രാദേശിക നേതാക്കള്‍ എതിര്‍പ്പുന്നയിച്ച് കഴിഞ്ഞെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  പ്രതിഷേധം

  പ്രതിഷേധം

  ഗ്വാളിയോറില്‍ കമല്‍മഖിജാനിയുടെ നിയമനം എംപിവിവേക് ​​ഷെജ്‌വാൽക്കറുടെ പ്രത്യേക താല്‍പര്യ പ്രകാരമാണെന്നാണ് ആരോപണം. ഇതിനെതിരെ നരേന്ദ്ര സിങ് തോമര്‍ വിഭാഗം പരസ്യമായി തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും കമല്‍ മഖിജാനിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തോമര്‍ പക്ഷത്തിന്‍റെ നീക്കം.

  പരാതി

  പരാതി

  കമൽ മഖിജാനിയെ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അസംതൃപ്തരായ ബിജെപി നേതാക്കളും ഗ്വാളിയറിലെ പ്രവർത്തകരും പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ജെ പി നദ്ദയ്ക്ക് പരാതി നല്‍കിയേക്കും. ഇന്‍ഡോറിലെ ഗൗരവ് റാണാദിവിന്‍റെ നിയമത്തില്‍ പരസ്യമായ എതിര്‍പ്പുമായി രംഗത്ത് വന്നത് ബിജെപി സംസ്ഥാന വക്താവ് ഉമേഷ് ശര്‍മയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഉമേഷ് ശര്‍മയുടെ വിമര്‍ശനം.

  കോണ്‍ഗ്രസ് നടത്തുന്നത്

  കോണ്‍ഗ്രസ് നടത്തുന്നത്

  അതേസമയം ബിജെപിയിലെ ഈ വിഭാഗീയത ഉപയോഗപ്പെടുത്താനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നരേന്ദ്ര സിംഗ് തോമര്‍ വിഭാഗവും ജ്യോതിരാദിത്യ സിന്ധ്യവിഭാഗവും പരസ്പരം വെല്ലുവിളിക്കുന്ന സാഹചര്യമാണ് സംസ്ഥാന ബിജെപിയില്‍ ഇപ്പോള്‍ ഉള്ളതെന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

  അധികാരത്തിനുള്ള വടം വലി

  അധികാരത്തിനുള്ള വടം വലി

  സിന്ധ്യയും തോമറും തമ്മില്‍ അധികാരത്തിനുള്ള വടം വലി ആരംഭിച്ചു കഴിഞ്ഞെന്നായിരുന്നു മധ്യപ്രദേശ് കോൺഗ്രസ് വക്താവ് ആർ പി സിംഗിന്‍റെ പ്രതികരണം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങള്‍ സ്ഥിതിചെയ്യുന്ന ജില്ലകളിലാണ് വിഭാഗീയത ശക്തമായിരിക്കുന്നത്. ഈ അവസരം വേണ്ടപൂര്‍വ്വം വിനിയോഗിച്ചാല്‍ ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

  അതൃപ്തി

  അതൃപ്തി

  സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ കാര്യത്തിലടക്കം സിന്ധ്യപക്ഷവും തോമര്‍ പക്ഷവുമുള്ള അതൃപ്തി പ്രകടമാണ്. സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന 22 എംഎല്‍എമാരുടേത് അടക്കം 25 മണ്ഡലങ്ങലിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

  ആഗ്രഹം

  ആഗ്രഹം

  സിന്ധ്യ പക്ഷത്തെ മുഴുവന്‍ എംഎല്‍എമാരും തങ്ങളുടെ സിറ്റിങ് സീറ്റുകളായിരുന്നു മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവാരാണ്. എന്നാല്‍ കഴിഞ്ഞ തവണ അവിടെ മത്സരിച്ച ബിജെപി നേതാക്കളും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും ഇതിനെ പിന്തുണക്കുന്നില്ല. തങ്ങളുടെ വികാരം അവര്‍ ഇതിനോടകം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

  വരുതിയിലാക്കാന്‍

  വരുതിയിലാക്കാന്‍

  ഈ പ്രശ്നം കത്തിനില്‍ക്കെയാണ് ജില്ലാ അധ്യക്ഷന്‍മാരുടെ വിഷയവും വരുന്നത്. ബിജെപിയിലെ അസംതൃപ്തര്‍ക്കായി കോണ്‍ഗ്രസ് വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇതോടെ പാര്‍ട്ടിയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ ബിജെപി നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം വിജയകരമാവും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

  പ്രകൃതിയില്‍ നിന്നല്ല, ലാബില്‍ നിന്നാണ് കൊറോണവൈറസ് പുറത്ത് വന്നത്; ചൈനയെ ലക്ഷ്യമിട്ട് നിതിന്‍ ഗഡ്കരി

  English summary
  local leaders are opposing newly appointed District Presidents
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X