Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചായത്ത് പ്രസിഡന്റിനെ യുവതി ചെരിപ്പൂരി അടിച്ചു! യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി പ്രസിഡന്റും..

ദർപ്പിള്ളി പ്രസിഡന്റ് ഇമ്മാഡി ഗോപിയാണ് യുവതിയെ പരസ്യമായി നെഞ്ചിൽ ചവിട്ടി വീഴ്ത്തിയത്.

ഹൈദരാബാദ്: യുവതിയും പ്രാദേശിക ജനപ്രതിനിധിയും തമ്മിലുണ്ടായ തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. പരിഷത് പ്രസിഡന്റിനെ യുവതി ചെരിപ്പ് കൊണ്ടടിച്ചപ്പോൾ പ്രസിഡന്റ് യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ ദർപ്പിള്ളിയിലാണ് സംഭവം.

ദർപ്പിള്ളി പ്രസിഡന്റ് ഇമ്മാഡി ഗോപിയാണ് യുവതിയെ പരസ്യമായി നെഞ്ചിൽ ചവിട്ടി വീഴ്ത്തിയത്. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി പാർട്ടിയുടെ ജനപ്രതിനിധിയാണ് ഇമ്മാഡി ഗോപി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യുവതിയുടെ പരാതിയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.

ഇങ്ങനെ...

ഇങ്ങനെ...

ദർപ്പിള്ളി പരിഷത്ത് പ്രസിഡന്റായ ഇമ്മാഡി ഗോപിയും യുവതിയും തമ്മിൽ നേരത്തെ ഭൂമിയിടപാട് നടന്നിരുന്നു. പത്ത് മാസം മുൻപ് ഗോപിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി യുവതിയും കുടുംബവും 33 ലക്ഷം രൂപ നൽകി വാങ്ങിയിരുന്നു. എന്നാൽ പണം വാങ്ങിയിട്ടും ഇമ്മാഡി ഗോപി ഭൂമിയുടെ രേഖകൾ ഇവർക്ക് കൈമാറിയിരുന്നില്ല. ഇതുസംബന്ധിച്ച തർക്കമാണ് നാടകീയരംഗങ്ങളിൽ കലാശിച്ചത്.

 സമരം...

സമരം...

ഭൂമിയുടെ രേഖകൾ കൈമാറണമെങ്കിൽ അമ്പത് ലക്ഷം രൂപ കൂടി നൽകണമെന്നായിരുന്നു പരിഷത്ത് പ്രസിഡന്റിന്റെ നിലപാട്. എന്നാൽ യുവതിയും കുടുംബവും ഇതിനു തയ്യാറായില്ല. ഇതോടെ ഭൂമിയിടപാട് സംബന്ധിച്ച തർക്കം രൂക്ഷമായി. ഭൂമിയിടപാടിൽ 33 ലക്ഷം രൂപ കൈക്കലാക്കി പരിഷത്ത് പ്രസിഡന്റ് തങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവതിയും കുടുംബവും പ്രസിഡന്റിന്റെ വീടിന് മുന്നിൽ സമരവും ആരംഭിച്ചു.

 കലഹം...

കലഹം...

ഭൂമിയിടപാട് സംബന്ധിച്ച് യുവതിയുടെ പ്രതിഷേധം ശക്തമായതോടെ ഇരുവിഭാഗങ്ങളും തമ്മിൽ പലതവണ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച യുവതിയുടെ ബന്ധുക്കളും ഇമ്മാഡി ഗോപിയുടെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായി. ഇതിനുപിന്നാലെ ജൂൺ 17 ഞായറാഴ്ചയും ഇതുസംബന്ധിച്ച് വാക്ക് തർക്കമുണ്ടായി.

തല്ല്...

തല്ല്...

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് യുവതിയും ബന്ധുക്കളും ഞായറാഴ്ചയും പരിഷത്ത് പ്രസിഡന്റിന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്ക്തർക്കമുണ്ടായി. ഇതിനിടെയാണ് പ്രസിഡന്റിനെ യുവതി ചെരിപ്പൂരി അടിച്ചത്. ചെരിപ്പുകൊണ്ടുള്ള അടിയേറ്റ ഇമ്മാഡി ഗോപി ഉടൻതന്നെ യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലും പ്രചരിച്ചു.

കേസ്...

കേസ്...

തന്നെ മർദ്ദിച്ച പരിഷത്ത് പ്രസിഡന്റിനെതിരെ യുവതി പോലീസിൽ പരാതി നൽകി. യുവതിയെ ചവിട്ടിവീഴ്ത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസും സംഭവത്തിൽ ഇടപെട്ടു. ക്രൂരമായി മർദ്ദിച്ചെന്ന യുവതിയുടെ പരാതിയിൽ ഇമ്മാഡി ഗോപിക്കെതിരെ കേസെടുത്തു. അതേസമയം, തന്നെ വീട്ടിൽ അതിക്രമിച്ച് കയറി കൈയേറ്റം ചെയ്തെന്നും, വസ്തുവകകൾ നശിപ്പിച്ചെന്നും കാണിച്ച് ഇമ്മാഡി ഗോപി യുവതിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+