കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലം വലിച്ച് നേതാക്കള്‍! എട്ട് നിലയില്‍ പൊട്ടി കോണ്‍ഗ്രസ്!! ജുനഗഡ് തൂത്തുവാരി ബിജെപി

Google Oneindia Malayalam News

അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനാകാതെ ഉഴലുകയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും പിന്‍പുമായി എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് പാര്‍ട്ടിക്ക് പാലം വലിച്ച് ബിജെപിയില്‍ ചേക്കേറിയത്. പാര്‍ട്ടിക്കുള്ളിലെ തന്നെ പടല പിണക്കങ്ങള്‍ വേറേയും. അതിനിടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുകയാണ് ജുനഗഡ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.

<strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ</strong>യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി സിദ്ധരാമയ്യ

കോണ്‍ഗ്രസിനെ അടപടലം തകര്‍ത്ത് കോര്‍പ്പറേഷന്‍ ബിജെപി തൂത്തുവാരി. ആകെയുള്ള 60 സീറ്റില്‍ 54 ലും ബിജെപി തേരോട്ടം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ

 കനത്ത പ്രഹരം

കനത്ത പ്രഹരം

ഗുജറാത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എംഎല്‍എമാരുടെ കൊഴിഞ്ഞ് പോക്കും പാര്‍ട്ടിയുടെ പ്രാണനെടുക്കുകയാണ്.അതിനിടെയാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി. ജുനഗഡ് കോര്‍പ്പറേഷനിലെ ആകെയുള്ള 60 സീറ്റില്‍ 59 ഇടത്തേക്കാണ് ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 54 സീറ്റിലും ബിജെപി വിജയിച്ചു.

 ഒന്നിലേക്ക് ഒതുങ്ങി

ഒന്നിലേക്ക് ഒതുങ്ങി

ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. എന്‍സിപിക്ക് നാല് സീറ്റുകളും ലഭിച്ചു. കോണ്‍ഗ്രസിന്‍റെ മുന്‍ മേയര്‍ ഉള്‍പ്പെടെ നാല് വിമതരെ നിര്‍ത്തിയാണ് എന്‍സിപി നാല് സീറ്റുകള്‍ നേടിയെടുത്തത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മിന്നുന്ന പ്രകടനം നടത്തിയിരുന്ന ജില്ലയായ ജുനഗഡിലെ തകര്‍ച്ച വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്.

 പാലം വലിച്ച് നേതാക്കള്‍

പാലം വലിച്ച് നേതാക്കള്‍

ആകെയുള്ള 60 സീറ്റില്‍ മൂന്ന് ഇടത്ത് ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഈ മൂന്ന് സീറ്റ് കൂടാതെ മറ്റ് ആറിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്ക് വേണ്ടി പത്രിക പിന്‍വലിച്ചു. മറ്റ് മൂന്ന് സ്ഥാലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ ഒരു സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി പോകുകയും ചെയ്തിരുന്നു.

തിരിച്ചുകയറാനാകാതെ

തിരിച്ചുകയറാനാകാതെ

ഇതോടെ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി. 49 സീറ്റുകളിലായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. 2009 ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു ഭരണം നേടിയത്. പിന്നീട് 2014 ല്‍ ബിജെപി ഭരണം പിടിച്ചെടുത്തു. അന്ന് ബിജെപി 44 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് 15 സീറ്റുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പാര്‍ട്ടി ഒരു സീറ്റിലേക്ക് ഒതുങ്ങി.

 ബിജെപിയില്‍ ചേര്‍ന്നു

ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിനുള്ളിലെ പടല പിണക്കങ്ങളാണ് പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് തള്ളിവിട്ടത്. കഴിഞ്ഞ നഗരസഭ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവായിരുന്ന സതീഷ് വിര്‍ദ്ദയും സിറ്റി എംഎല്‍എ ഭിക്കാ ജോഷിയും തമ്മിലുള്ള തര്‍ക്കങ്ങളാണ് പരാജയത്തിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാര്‍ട്ടിയുടെ മുന്‍ സിറ്റി അധ്യക്ഷന്‍ വിനു അമിപാറ പ്രവര്‍ത്തകര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

 തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

വിവിധ തദ്ദേശ സ്ഥാപനങ്ങളിള്‍ 111 സീറ്റുകളിലാണ് ഞാറാഴ്ച തിരഞ്ഞെടുപ്പ് നടത്തന്ത്. ഇതില്‍ 96 സീറ്റുകള്‍ ബിജെപി തൂത്തുവാരി. കഴിഞ്ഞ തവണ 73 സീറ്റുകള്‍ നേടിയെടുത്ത തിരഞ്ഞെടുപ്പിലാണ് ബിജെപിയുടെ മികച്ച പ്രകടനം. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും 8 സീറ്റുകള്‍. 38 ല്‍ നിന്നാണ് കോണ്‍ഗ്രസ് എട്ടിലേക്ക് ഒതുങ്ങിുയത്. മറ്റ് കക്ഷികള്‍ ഏഴ് സീറ്റുകളും നേടി.

<strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍</strong>ഇനി മധ്യപ്രദേശ്! ബിജെപി പണി തുടങ്ങി? സര്‍ക്കാര്‍ താഴെ വീണാല്‍ ഉത്തരവാദിയല്ലെന്ന് ചൗഹാന്‍

English summary
Local body election; BJP wins Junagad corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X