കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ കോണ്‍ഗ്രസിന് വര്‍ധിച്ചത് 28% വോട്ടുകള്‍; മുഴുവന്‍ തദ്ദേശ സ്ഥാപന സീറ്റിലും മത്സരിക്കും

Google Oneindia Malayalam News

ത്രിപുര: രണ്ട് പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പാർട്ടി തുടർച്ചയായി അധികാരത്തിലേറിയിരുന്ന ത്രിപുര 2018 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുക്കുന്നത്. പ്രാദേശിക പാര്‍ട്ടിയായ ഐപിഎഫ്ടിയുമായി ചേര്‍ന്നായിരുന്നു ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് ഭരണം ബിജെപി അവസാനിപ്പിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റുകളില്‍ ബിജെപി 35 ഉം ഐപിഎഫ്ടി 8 ഉം സീറ്റും കരസ്ഥമാക്കി.

<strong> കോൺഗ്രസ് പ്രവർത്തകർ പോലും എനിക്കെതിരെ വോട്ട് ചെയ്തു; ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് നേതാവ്</strong> കോൺഗ്രസ് പ്രവർത്തകർ പോലും എനിക്കെതിരെ വോട്ട് ചെയ്തു; ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് നേതാവ്

സ്വാഭാവികമായും സിപിഎമ്മിന് ഏല്‍ക്കേണ്ടി വന്നത് കനത്ത തിരിച്ചടിയായിരുന്നു. 16 സീറ്റില്‍ മാത്രമായിരുന്നു സിപിഎമ്മിന് വിജയിക്കാന്‍ കഴിഞ്ഞത്. ഇടത് ഭരണകാലയളവിലെല്ലാം പ്രതിപക്ഷ സ്ഥാനം വഹിച്ചിരുന്നു കോണ്‍ഗ്രസിനും തകര്‍ച്ച നേരിടേണ്ടിവന്നു. ഒരു സീറ്റില്‍ പോലും ത്രിപുരയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനും സാധിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാവുന്ന ജനവിധിയാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഉണ്ടായത്. ആ ജനവിധി ഊര്‍ജ്ജമാക്കി ത്രിപുരയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ലോക്സഭാ തിര‍ഞ്ഞെടുപ്പിലും ബിജെപി

ലോക്സഭാ തിര‍ഞ്ഞെടുപ്പിലും ബിജെപി

നിയമസഭ തിരഞ്ഞെടുപ്പിലെന്ന പോലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിലും ബിജെപിയായിരുന്നു ത്രിപുരയില്‍ നേട്ടം കൊയ്തത്. സംസ്ഥാനത്ത് ആകെയുള്ള 2 ലോക്സഭാ സീറ്റുകളും(ത്രിപുര വെസ്റ്റ്, ത്രിപുര ഈസ്റ്റ്) ചരിത്രത്തിലാദ്യമായി ബിജെപി സ്വന്തമാക്കി. സിറ്റിങ് സീറ്റുകളായിരുന്നു രണ്ടിടത്തും സിപിഎം മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ കോണ്‍ഗ്രസായിരുന്നു രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്.

രണ്ടാംസ്ഥാനത്ത്

രണ്ടാംസ്ഥാനത്ത്

ത്രിപുര ഈസ്റ്റില്‍ 46 ശതമാനം വോട്ടോടെ ബിജെപിയുടെ രേബതി ത്രിപുര വിജയിച്ചപ്പോള്‍ 26.58 ശതമാനം വോട്ട് വിഹിതം നേടി രണ്ടാംസ്ഥാനത്ത് എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. 2014 ല്‍ ഈ മണ്ഡലത്തില്‍ 14 ശതമാനാം മാത്രമായിരുന്നു കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം. കഴിഞ്ഞതവണ 65 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ച സിപിഎമ്മിന് ഇത്തവണ ലഭിച്ചത് 19.22 ശതമാനം വോട്ടും മൂന്നാംസ്ഥാനവുമായിരുന്നു.

സിപിഎമ്മിന്ന് ലഭിച്ചത്

സിപിഎമ്മിന്ന് ലഭിച്ചത്

ത്രിപുര വെസ്റ്റ് മണ്ഡലത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ബിജെപിയുടെ പ്രതിമ ബൗമിക്ക് 51.77 ശതമാനം വോട്ട് നേടി വിജയിച്ച മണ്ഡലത്തില്‍ 24.18 വോട്ടുവിഹതത്തോടെ രണ്ടാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇവിടേയും മുന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന്ന് ലഭിച്ചത് 15.51 ശതമാനം വോട്ടുമാത്രാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ 1.8 ശതമാനം വോട്ട് മാത്രം ലഭിച്ചിരുന്നു കോണ്‍ഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നുമായി ലഭിച്ചത് 30 ശതമാനത്തോളം വോട്ടുകളായിരുന്നു.

മുഴുവന്‍ സീറ്റുകളിലും

മുഴുവന്‍ സീറ്റുകളിലും

ഈ മുന്നേറ്റം നല്‍കുന്ന ഊര്‍ജ്ജമുള്‍ക്കൊണ്ട് വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രദ്യോത് കിഷോര്‍ ദേബ് ബര്‍മ്മന്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കും. വിജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയിലാണ് തെരഞ്ഞെടുപ്പ്.

ഒന്നും ചെയ്യാന്‍ കഴിയില്ല

ഒന്നും ചെയ്യാന്‍ കഴിയില്ല

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. പ്രാദേശിക വിഷയങ്ങളായിരിക്കും തിരഞ്ഞെടുപ്പില്‍ പ്രധാനമായും കോണ്‍ഗ്രസ് ചര്‍ച്ചാ വിഷയമാക്കുക. സംസ്ഥാന സര്‍ക്കാറിനെതിരായി വികാരവും കോണ്‍ഗ്രസിന് വോട്ടായി മാറും. സിപിഎമ്മിന് സംസ്ഥാനത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥായാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

2018ല്‍

2018ല്‍

സിപിഎം മത്സരിക്കുന്നത് വഴി മതേതര വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാവില്ലേ എന്ന ചോദ്യത്തിന് അവര്‍ ത്രിപുരയെ പൂര്‍ണ്ണമായും കയ്യൊഴിഞ്ഞെന്നായിരുന്നു കിഷോര്‍ ദേബ് ബര്‍മ്മന്റെ മറുപടി. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ സംസ്ഥാനത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ പ്രചരണത്തിന് പോയിരുന്നെങ്കിലും ഒരു ഇടത് നേതാവിനെയും എവിടേയും കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96% സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്.

English summary
local body election: congress will contest all seats in tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X