കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം തുടരാന്‍ ഡിഎംകെ; സ്റ്റാലിന്‍ അനുകൂലം? എതിര്‍സ്വരങ്ങളും സജീവം

Google Oneindia Malayalam News

ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഏറ്റവും വിജയകരമായ സഖ്യം തമിഴ്നാട്ടിലെ ഡിഎംകെ സഖ്യമായിരുന്നു. ബിഹാറില്‍ ആര്‍ജെഡിയുമായും മഹാരാഷ്ട്രയില്‍ എന്‍സിപിയുമായൊക്കെ ഉണ്ടാക്കിയ സഖ്യം തകര്‍ന്നടിഞ്ഞപ്പോള്‍ തമിഴ്നാട്ടില്‍ അഭിമാനകരമായ മുന്നേറ്റം കാഴ്ചവെക്കാന്‍ ഡിഎംകെ സഖ്യത്തിലൂടെ കോണ്‍ഗ്രസിന് സാധിച്ചു. തമിഴ്നാട്ടിലെ 9 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 8 ഇടത്തും വിജയം കണ്ടു.

<strong> ത്രിപുരയില്‍ കോണ്‍ഗ്രസിന് വര്‍ധിച്ചത് 28% വോട്ടുകള്‍; മുഴുവന്‍ തദ്ദേശ സ്ഥാപന സീറ്റിലും മത്സരിക്കും</strong> ത്രിപുരയില്‍ കോണ്‍ഗ്രസിന് വര്‍ധിച്ചത് 28% വോട്ടുകള്‍; മുഴുവന്‍ തദ്ദേശ സ്ഥാപന സീറ്റിലും മത്സരിക്കും

കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാരെ സംഭാവന ചെയ്തതും തമിഴ്നാടായിരുന്നു. പുതുച്ചേരിയിലെ ഒരു സീറ്റില്‍ വിജയിച്ചതും ഡിഎംകെ സഖ്യത്തിന്‍റെ തണലിലാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സഖ്യം ഏറെ ഗുണകരമായെന്ന വിലയിരുത്തല്‍ ഡിഎംകെയ്ക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം തുടരാന്‍ ഡിഎംകെ അലോചിക്കുന്നത്. സഖ്യം അവസാനിപ്പിക്കണമെന്ന അഭിപ്രായമുള്ളവരും ഡിഎംകെയ്ക്ക് അകത്ത് ഉള്ളതിനാല്‍ പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിന്‍റെ നിലപാട് ഏറെ നിര്‍ണ്ണായകമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

അണ്ണാഡിഎംകെ

അണ്ണാഡിഎംകെ

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വലിയ തിരിച്ചടിയായിരുന്നു അണ്ണാഡിഎംകെയ്ക്ക് നേരിടേണ്ടി വന്നത്. ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച ഭരണകക്ഷിക്ക് കേവലം ഒരു സീറ്റില്‍ മാത്രമാണ് വിജയം കാണാന്‍ കഴിഞ്ഞത്. 2014 ല്‍ തമിഴ്നാട്ടിലെ 38 സീറ്റില്‍ 37 സീറ്റും സ്വന്തമാക്കിയിടത്ത് നിന്നാണ് ഈ വലിയ തകര്‍ച്ചയിലേക്ക് അണ്ണാ ഡിഎംകെ വീണത്.

കോണ്‍ഗ്രസ്-ഡിഎംകെ

കോണ്‍ഗ്രസ്-ഡിഎംകെ

മറുവശത്ത് കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച ഡിഎംക വലിയ നേട്ടം ഉണ്ടാക്കുകയും ചെയ്ത്. സഖ്യം 37 സീറ്റില്‍ വിജയിച്ചപ്പോള്‍ മത്സരിച്ച 23 സീറ്റില്‍ 23 ഇടത്തും വിജയിക്കാന്‍ ഡിഎംകെയ്ക്ക് സാധിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഡിഎംകെയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

സഖ്യം തുടരും?

സഖ്യം തുടരും?

എട്ട് വര്‍ഷത്തോളമായി തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ട്. അടുത്തമാസങ്ങളില്‍ തന്നെ പുതിയ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയകരമായ കോണ്‍ഗ്രസ് സഖ്യം ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്നേക്കും. സീറ്റ് വീതംവെപ്പിനുള്ള ചര്‍ച്ചകള്‍ രണ്ട് പാര്‍ട്ടികള്‍ക്കിടയിലും ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞെന്നാണ് സൂചന.

എതിര്‍സ്വരങ്ങള്‍

എതിര്‍സ്വരങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിക്കണമെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരുണ്ട്. മുന്‍മന്ത്രിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ കെഎന്‍ നെഹ്രു കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു. സൗത്ത് ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് 35 ഉം 50 ഉം സീറ്റുകളും വേണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യമായ അഭിപ്രായ പ്രകടനങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

സ്റ്റാലിന്‍റെ പക്ഷം

സ്റ്റാലിന്‍റെ പക്ഷം

അതേസമയം കോണ്‍ഗ്രസ് സഖ്യം തുടരണമെന്ന നിലപാടിനാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷം പേര്‍ക്കുമുള്ളത്. അധ്യക്ഷന്‍ സ്റ്റാലിനും ഈ പക്ഷക്കാരനാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കാന്‍ ഡിഎംകെ സഹായം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഇതിന് സ്റ്റാലിന്‍ പച്ചക്കൊടി കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് സഖ്യം അനുകൂലമാവുമെന്ന് സ്റ്റാലിന്‍ കണക്ക് കൂട്ടുന്നു.

ഭരണമാറ്റം ഉണ്ടാവും

ഭരണമാറ്റം ഉണ്ടാവും

ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം ഡിഎംകെ തുടരാനാണ് കൂടുതല്‍ സാധ്യത. ഇപ്പോള്‍ ഉയരുന്ന എതിര്‍പ്പുകള്‍ സീറ്റ് വിതരണത്തില്‍ കോണ്‍ഗ്രസ് ബലംപിടുത്തം നടത്താതിരിക്കാനുള്ള തന്ത്രമായും വിലിയിരുത്തുന്നു. അണ്ണാ ഡിഎംകെയുടെ കൈവശമുള്ള സംസ്ഥാനത്തെ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ഇക്കുറി ഭരണമാറ്റം ഉണ്ടാവുമെന്ന് ഡിഎംകെ ഉറപ്പിക്കുന്നു.

2011 ല്‍

2011 ല്‍

2011 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 10 കോര്‍പ്പറേഷനുകളില്‍ 10 ഇടത്തും അണ്ണാ ഡിഎംകെയായിരുന്നു ഭരണം പിടിച്ചത്. മുന്‍സിപ്പര്‍ കോര്‍പ്പറേഷനുകളില്‍ 89 ഇടത്ത് അണ്ണാഡിഎംകെ ഭരണം പിടിച്ചപ്പോള്‍ 23 ഇടത്ത് മാത്രമായിരുന്നു ഡിഎംകെയ്ക്ക് അധികാരം ലഭിച്ചത്. പഞ്ചായത്തുകളിലും അണ്ണാഡിഎംകെയ്ക്ക് തന്നെയായിരുന്നു ആധിപത്യം. 285 പഞ്ചായത്ത് ഭരണസമിതികള്‍ അവര്‍ സ്വന്തമാക്കിയപ്പോള്‍ 121 ഇടത്തായിരുന്നു ഡിഎംകെ വിജയം.

English summary
local body election in tamilnadu dmk may continue congress alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X