കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യധാര രാഷ്ട്രീയ നേതാക്കള്‍ തടങ്കലില്‍; കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മീഷന്‍

Google Oneindia Malayalam News

ശ്രീനഗര്‍: സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ മിക്ക ഉന്നത നേതാക്കളും തടങ്കലില്‍ കഴിയവെ ജമ്മു കശ്മീരില് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 310 ബ്ലോക്ക് ഡെവലപ്മെന്‍റ്റ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 24 ന് നടത്തുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ അറിയിച്ചത്. അന്ന് തന്നെ വോട്ടെണ്ണല്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മഞ്ചേശ്വരത്ത് ബിജെപിയില്‍ കലാപം; സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി പ്രവര്‍ത്തകര്‍, തന്ത്രി വേണ്ടമഞ്ചേശ്വരത്ത് ബിജെപിയില്‍ കലാപം; സംഘടനാ സെക്രട്ടറിയെ ബന്ദിയാക്കി പ്രവര്‍ത്തകര്‍, തന്ത്രി വേണ്ട

ബാലറ്റ് ഉപയോഗിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ആകെ 26629 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 8313 പേര്‍ സ്ത്രീകളും 18316 പേര്‍ പുരുഷന്‍മാരുമാണ്. ഒക്ടോബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഒരോ ബ്ലോക്കിലും ഒരു പോളിങ് സ്റ്റേഷന്‍ മാത്രമായിരുന്നു സജ്ജീകരിക്കുക. 316 സീറ്റുകളില്‍ 172 സിറ്റുകള്‍ സംവരണ സീറ്റുകളാണ്. ഒരോ സ്ഥാനാര്‍ത്ഥികള്‍ക്കും രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ചെലവഴിക്കാമെന്നും തിര‍ഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

kashmir

സംസ്ഥാനത്തിന്‍റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നതിനാല്‍ തിരഞ്ഞെടുപ്പുമായി എത്രത്തോളം ആളുകള്‍ സഹകിരിക്കുമെന്ന് വ്യക്തമല്ല. 2018 ഒക്ടോബറില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 23629 പഞ്ചുകളും 3652 സര്‍പഞ്ചുകളും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും താഴ്വരയിലെ 61 ശതമാനം വാര്‍ഡുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഐഎസിൽ ചേര്‍ന്ന 8 മലയാളികള്‍ കൊല്ലപ്പെട്ടു! അമേരിക്കയുടെ വ്യോമാക്രമണത്തിലെന്ന് സ്ഥിരീകരണംഐഎസിൽ ചേര്‍ന്ന 8 മലയാളികള്‍ കൊല്ലപ്പെട്ടു! അമേരിക്കയുടെ വ്യോമാക്രമണത്തിലെന്ന് സ്ഥിരീകരണം

അതേസമയം, സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെല്ലാം തടവില്‍ കഴിയവെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. നേരത്തെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഗ്രാമങ്ങളിലേക്ക് പോകുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഉള്‍പ്പടെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പലരുടേയും ആശങ്ക.

English summary
Local body elections announced in Kashmir on October 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X