കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ ശവകുടീരത്തില്‍ നിന്ന് 'ശബ്ദം' കേള്‍ക്കുന്നു... എന്താണ് മറീന ബീച്ചില്‍ സംഭവിക്കുന്നത്?

എംജിആറിന്‍റെ ശവകുടൂരത്തില്‍ ചെവി ചേര്‍ത്ത് വച്ചാല്‍ അദ്ദേഹം പ്രസംഗിക്കുന്ന ശബ്ദം കേള്‍ക്കാമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു

  • By നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ജയലളിതയെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ജയലളിതയ്ക്ക് ഒരിക്കലും അടക്കാന്‍ കഴിയാതിരുന്ന 'ആഗ്രഹങ്ങള്‍' , തടഞ്ഞുനിര്‍ത്താന്‍ പറ്റാത്ത 'കൊതി'

അതിനിടയിലാണ് അത്ഭുതമുണ്ടാക്കുന്ന ആ വാര്‍ത്ത പുറത്ത് വന്നത്. ജയലളിതയുടെ ശവകുടീരത്തിനുള്ളില്‍ നിന്ന് അസാധാരണമായ ഒരു ശബ്ദം കേള്‍ക്കുന്നുവെന്ന്!!!

'അമ്മയെ' അത്രത്തോളം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തമിഴ് മക്കള്‍ ഇത് കേട്ടാല്‍ വെറുതേയിരിക്കുമോ? അവര്‍ മറീന ബീച്ചിലേക്ക് പ്രവഹിക്കുകയായിരുന്നു. സത്യത്തില്‍ എന്താണ് സംഭവിച്ചത്?

മറീന ബീച്ചിലെ ശവകുടീരം

ജയലളിതയെ അടക്കം ചെയ്തത് മറീന ബീച്ചിലാണ്. എംജിആറിന്റെ ശവകുടീരത്തിനോട് ചേര്‍ന്നാണ് ഇത്. ജയലളിതയുടെ അന്ത്യാഭിലാഷമായിരുന്നു ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശവകുടീരത്തിനുള്ളില്‍ നിന്ന് ശബ്ദം

ജയലളിതയുടെ ശവകുടീരത്തില്‍ നിന്ന് അസാധാരണമായ ശബ്ദം കേള്‍ക്കുന്നു എന്നായിരുന്നു ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ മറീന ബീച്ചിലേക്ക് പിന്നീട് ഒഴുകിയെത്തുകയായിരുന്നു.

'ടിക് ടിക്' ശബ്ദം

ജയലളിതയുടെ ശവ കുടീരത്തിനുള്ളില്‍ നിന്ന് ടികി ടിക്' ശബ്ദം കേള്‍ക്കുന്നു എന്നായിരുന്നു പ്രചാരണം. ആയിരക്കണക്കിന് ആളുകളാണ് ഇതിന് ശേഷം ശവകുടീരത്തിന് മുകളില്‍ ചെവിചേര്‍ത്ത് വച്ച് ആ ശബ്ദം കേള്‍ക്കാന്‍ ശ്രമിച്ചത്.

എംജിആറിന്റെ പ്രസംഗവും വാച്ചിന്റെ ശബ്ദവും

എംജിആറിന്റെ ശവകൂടീരം സന്ദര്‍ശിക്കാനും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. ശവകുടീരത്തിന് മുകളില്‍ ചെവി ചേര്‍ത്ത് വച്ചാല്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ സാധിക്കും എന്ന് പലരും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാച്ചിന്റെ ശബ്ദവും കേള്‍ക്കുന്നവരുണ്ടത്രെ!!!

ജയലളിതയുടെ വാച്ചിന്റെ ശബ്ദം

ജയലളിതയുടെ ശവകുടീരത്തില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം അവരുടെ വാച്ചില്‍ നിന്നുള്ളതാണ് എന്നാണ് ചിലരുടെ കണ്ടെത്തല്‍. കൈയ്യില്‍ വാച്ച് കെട്ടിയ നിലയില്‍ തന്നെ ആയിരുന്നു ജയലളിതയെ അടക്കം ചെയ്തതും.

വാച്ചുകളോട് അടങ്ങാത്ത അഭിനിവേശം

സാരികളോടും ചെരിപ്പുകളോടും മാത്രമല്ല, വാച്ചുകളോടും ജയലളിതയ്ക്ക് വലിയ ഇഷ്ടമായിരുന്നു എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് അവരുടെ പ്രിയപ്പെട്ട വാച്ച് ധരിപ്പിച്ചാണത്രെ ശരീരം അടക്കം ചെയ്തത്.

വാച്ചിന്റെ ശബ്ദം ഇങ്ങനെ പുറത്ത് കേള്‍ക്കുമോ?

ചന്ദനമുട്ടികള്‍ക്കിടയില്‍ വച്ച് അടക്കം ചെയ്ത ശവകുടീരത്തിനുള്ളില്‍ നിന്ന് വാച്ചിന്റെ 'ടിക് ടിക്' ശബ്ദം പുറത്തേക്ക് കേള്‍ക്കുമോ എന്ന ചോദ്യമൊന്നും ചോദിക്കരുത്. പലരും വിശ്വസിക്കുന്നത് അങ്ങനെയാണ്.

കഥകള്‍ക്കുണ്ടോ പഞ്ഞം

കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കിലും കഥകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. ദശാബ്ദങ്ങള്‍ക്ക് മുമ്പ് മരിച്ച എംജിആറിന്റെ ശവകുടീരത്തില്‍ നിന്ന് ഇപ്പോഴും പ്രസംഗത്തിന്റെ ശബ്ദം കേള്‍ക്കാം എന്ന് പറയുന്നവരോട് എന്ത് പറയാനാണ്.

English summary
Local media reports that a 'tik tik' sound is hearing from Jayalalithaa's tomb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X