മേട്ടുര്‍ ഡാം തുറക്കില്ല: പ്രതീക്ഷ കൈവിട്ട് കര്‍ഷകര്‍, തിരിച്ചടിയായത് തമിഴ്നാട്ടിലെ കര്‍ഷകര്‍ക്ക്!
ബെംഗളൂരു: കര്‍ണാടകത്തിലെ മേട്ടൂര്‍ ഡാം തുറക്കില്ലെന്ന വാര്‍ത്ത ഇടിതീ പോലെയാണ് കാവേരി ഡെല്‍റ്റ മേഖലയിലെ കര്‍ഷകരിലെത്തിയത്. കാവേരി ജലം മാത്രം പ്രതീക്ഷിച്ച് നിലമൊരുക്കിയ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ആധിയിലാണ്. ഒന്നാംവിള കൃഷി മുടങ്ങുമെന്ന ആശങ്കയിലാണ് ഇവര്‍. 9 ലക്ഷത്തിലേറെ ഹെക്ടറിലാണ് സര്‍ക്കാര്‍ കണക്കില്‍ കാവേരി ഡെല്‍റ്റ മേഖലയില്‍ കൃഷിയുള്ളത്. ഭൂരിപക്ഷം പ്രദേശങ്ങളും കൃഷിക്കായി ആശ്രയിക്കുന്നത് കാവേരിയെയാണ്.

കാവേരിയില്‍ നിന്നും വെള്ളം കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കും, അല്ലെങ്കില്‍ തരിശിടും. അതേസമയം കര്‍ഷകപ്രതിഷേധം തണുപ്പിക്കാന്‍ ഒന്നാം വിളകൃഷിക്കായി 115 കോടി രൂപയുടെ സഹായപാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വിത്തും വളവും വാങ്ങാനും, പമ്പ് സെറ്റുകള്‍ സ്ഥാപിക്കാനും സബ്‌സിഡി നല്‍കും. നിലമൊരുക്കാനും സഹായം വാഗ്ദാനം ചെയ്യുന്നു. പക്ഷെ വെള്ളമില്ലാതെ കൃഷിയിറകാകനാകില്ലാലോ?? അതിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് ഇത് വരെ കഴിഞ്ഞിട്ടുമില്ല.












Click it and Unblock the Notifications