കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിന് അനുമതിയ്ക്ക് പ്രാദേശിക പഠനം നിർബന്ധം: ഫൈസറിനോട് കേന്ദ്രസർക്കാർ, ചട്ടങ്ങൾ ആവർത്തിച്ച് സർക്കാർ!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വാക്സിന്റെ അനുമതി തേടിയ ഫൈസർ ഉൾപ്പെടെയുള്ള വാക്സിൻ നിർമാതാക്കൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിട്ടുള്ള കമ്പനികൾ നിർബന്ധമായും അനുബന്ധ പ്രാദേശിക പഠനം കൂടി നടത്തിയ നടത്തേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ വാക്സിന് അനുമതി നൽകുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളൂവെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഈ വിഷയത്തിൽ ഫൈസറിൽ നിന്നുള്ള പ്രതികരണം ലഭ്യമല്ല.

പിസി ജോര്‍ജ് യുഡിഎഫിലേക്കില്ല?, നോ പറഞ്ഞ് ലീഗും പിജെ ജോസഫും; പിസി തോമസിന് മുന്നില്‍ ലയനം പിസി ജോര്‍ജ് യുഡിഎഫിലേക്കില്ല?, നോ പറഞ്ഞ് ലീഗും പിജെ ജോസഫും; പിസി തോമസിന് മുന്നില്‍ ലയനം

 പ്രാദേശിക പഠനം

പ്രാദേശിക പഠനം

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് ഇപ്പോൾ അനുമതി ലഭിച്ചിട്ടുള്ള കോവിഷീൽഡ് വാക്സിന് അടിയന്തര അനുമതിയ്ക്കായി അപേക്ഷ നൽകുന്നതിന് മുമ്പായി സിറം ഇൻസ്റ്റിറ്റ്യൂട്ട് മാസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രാദേശിക പഠനം രാജ്യത്ത് നടത്തിയിരുന്നു. ഈ ഘട്ടത്തിൽ 1500ലധികം പേരിൽ വാക്സിൻ കുത്തിവെക്കുകയും ചെയ്തിരുന്നു. ജനുവരി 3നാണ് കോവിഷീൽഡിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്നത്.

വാക്സിൻ കുത്തിവെപ്പ്

വാക്സിൻ കുത്തിവെപ്പ്

ഇതിന് പിന്നാലെ രാജ്യത്ത് ഒരു കോടിയിലധികം പേർ കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് കേന്ദ്രസർക്കാരിൽ നിന്ന് അടിയന്തര അനുമതി നേടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാക്സിൻ എത്തിച്ചതിന് പിന്നാലെ ജനുവരി 16നാണ് കുത്തിവെപ്പും ആരംഭിക്കും.

അനുമതിയ്ക്ക് ശ്രമിച്ചു

അനുമതിയ്ക്ക് ശ്രമിച്ചു

പ്രാദേശിക പഠനം നടത്തുന്നതിന് മുമ്പ് കൊറോണ വൈറസ് വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും ഫൈസർ നേരത്തെ ശ്രമിച്ചതായുള്ള വാർച്ചകൾ പുറത്തുവന്നിരുന്നു. രാജ്യത്ത് ആദ്യം അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ആദ്യത്തെ കൊവിഡ് വാക്സിനും യുഎസിൽ വികസിപ്പിച്ചെടുത്ത ഫൈസർ വാക്സിനാണ്. എന്നാൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ വിളിച്ചുചേർത്ത യോഗങ്ങളിലൊന്നും തന്നെ ഫൈസർ നിർമാതാക്കൾ പങ്കെടുത്തിരുന്നില്ല.

 ബ്രിഡ്ജിംഗ് ട്രയൽ

ബ്രിഡ്ജിംഗ് ട്രയൽ


രാജ്യത്ത് ഏത് വാക്സിനും വിതരണം ചെയ്യണമെങ്കിൽ ബ്രിഡ്ജിംഗ് ട്രയൽ നടത്തേണ്ടതുണ്ടെന്ന് മുൻകുട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാക്സിൻ സ്ട്രാറ്റജി പാനൽ മേധാവി കെ പോൾ വ്യക്തമാക്കി. ഒരു പുതിയ പ്രദേശത്തെ വാക്സിന്റെ ഫലപ്രാപ്തി, സുരക്ഷ, നൽകേണ്ട വാക്സിന്റെ അളവ് എന്നിവ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങ ശേഖരണം ലക്ഷ്യമിട്ട് നടത്തുന്ന അനുബന്ധ പഠനമാണ് ബ്രിഡ്ജിംഗ് ട്രയൽ.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ -

English summary
Local trials must for Pfizer, others to get emergency use approval in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X