കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്താംക്ലാസ് പരീക്ഷയില്‍ കൂട്ടക്കോപ്പിയടി; തടയാനെത്തിയത് യുവതികള്‍

  • By Anwar Sadath
Google Oneindia Malayalam News

ജജ്ജര്‍: ഹരിയാനയിലെ ജജ്ജര്‍ ജില്ലയില്‍ പത്താംക്ലാസ് പരീക്ഷയില്‍ കൂട്ടക്കോപ്പിയടി നടന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് തടയാനായി നിയോഗിച്ചത് യുവതികളെ. പ്രദേശവാസികളായ യുവതികളെ പ്രത്യേകം തെരഞ്ഞെടുത്ത് വനിതാ ഗാര്‍ഡുമാരാക്കിയാണ് കൂട്ടക്കോപ്പിയടി ഒരു പരിധിവരെ തടയിട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്താംക്ലാസ് ബോര്‍ഡ് പരീക്ഷാ സെന്ററുകളില്‍ വിദ്യാര്‍ഥികളുടെ സുഹൃത്തുക്കളും മറ്റും തുണ്ടുകടലാസുകള്‍ കൈമാറാനായി നില്‍ക്കുന്നതിന്റെ ദൃശ്യമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഏതാണ്ട് എല്ലാ ജനലിനരികിലും നിരന്നുനിന്നാണ് കോപ്പിയടിക്കാനുള്ള കടലാസുകള്‍ കൈമാറിയത്. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

exam

ഹരിയാനയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നേരത്തെ ബിഹാറില്‍ നിന്നും സമാനദൃശ്യങ്ങള്‍ പുറത്തുവന്നത് രാജ്യത്തെ നാണക്കേടിലാക്കിയിരുന്നു. ഇതേതുടര്‍ന്ന് വലിയ തോതിലുള്ള സുരക്ഷാവിന്യാസം നടത്തിയാണ് പിന്നീട് പരീക്ഷ നടത്തിവന്നിരുന്നത്. ഇതേ മാതൃക പിന്തുടരാനാണ് ഹരിയാനയുടെയും നീക്കം.

കോപ്പിയടി നടന്ന സ്‌കൂളിലെ എല്ലാ ജാലകത്തിനരികിലും വനിതാ ഗാര്‍ഡുമാരെ നിയോഗിക്കുകയായിരുന്നു ഹരിയാന വിദ്യാഭ്യാസ വകുപ്പ്. ഇവരെ ഏകോപിപ്പിക്കാന്‍ പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. അധ്യാപകരുടെയും സ്‌കൂള്‍ അധികൃതരുടെയും കണ്‍മുന്നില്‍ നടന്ന കൂട്ടക്കോപ്പിയടി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Local women guard schools to prevent mass cheating in Jhajjar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X