കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്കിടെ ഗുജറാത്തില്‍ വന്‍ അഴിമതി; വെന്റിലേറ്ററിന് പകരം ഡ്യൂപ്പ്!! മുഖ്യമന്ത്രിയുടെ സുഹൃത്ത്

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗര്‍: കൊറോണ വൈറസ് രോഗം രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണത്തിന് ഇടയാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. പ്രതിവിധികള്‍ തേടി എല്ലാ സംസ്ഥാനങ്ങളും ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
ഗുജറാത്തില്‍ വന്‍ അഴിമതി; വെന്റിലേറ്ററിന് പകരം ഡ്യൂപ്പ് | Oneindia Malayalam

അതിനിടെയാണ് കൊറോണ വ്യാപനത്തിനിടെ ഗുജറാത്തില്‍ വന്‍ അഴിമതി നടന്നുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. വെന്റിലേറ്റര്‍ എന്ന പേരില്‍ ആശുപത്രികളില്‍ വിതരണം ചെയ്തത് ശ്വസനോപകരണമാണെന്ന് തെളിഞ്ഞു. ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തി നടത്തിയ ഈ നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രി വിജയ് രുപാണിയുടെ അടുത്ത സുഹൃത്തിന്റെ കമ്പനിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

അത് വെന്റിലേറ്റര്‍ അല്ല

അത് വെന്റിലേറ്റര്‍ അല്ല

രാജ്‌കോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് വെന്റിലേറ്റര്‍ ആശുപത്രികളില്‍ വിതരണം ചെയ്തത്. എന്നാല്‍ ഇത് വെന്റിലേറ്ററിന്റെ ഗുണം ചെയ്യുന്നില്ല. ശ്വസനോപകരണമാണെന്ന് തെളിഞ്ഞു. വിവാദം കനത്തതോടെ പുതിയ വാദവുമായി കമ്പനി അധികൃതര്‍ രംഗത്തുവന്നു.

വിവാദങ്ങളുടെ തുടക്കം

വിവാദങ്ങളുടെ തുടക്കം

ഗുജറാത്തിലെ ഏറ്റവും വലിയ കൊറോണ സൗകര്യമുള്ള ആശുപത്രി കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഹൈ എന്‍ഡ് വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. അഹമ്മദാബാദിലാണ് ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയാണ് കൂടുതല്‍ വെന്റിലേറ്റര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ജ്യോതി സിഎന്‍സി കമ്പനി

ജ്യോതി സിഎന്‍സി കമ്പനി

രാജ്‌കോട്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്യോതി സിഎന്‍സി എന്ന കമ്പനിയാണ് അഹമ്മദാബാദിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍ വിതരണം ചെയ്തത്. സൗജന്യമായിട്ടായിരുന്നു വിതരണം. എന്നാല്‍ ഇവ വെന്റിലേറ്ററുകളുടെ ഗുണം ചെയ്തില്ല. ഗുണം ലഭിക്കാതെ വന്നതോടെയാണ് ആശുപത്രി അധികൃതര്‍ മികച്ച വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ പറയുന്നത്

സര്‍ക്കാര്‍ പറയുന്നത്

ഹൈ എന്‍ഡ് വെന്റിലേറ്ററുകളല്ല ജ്യോതി സിഎന്‍സി വിതരണം ചെയ്തതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ രോഗം വ്യാപിക്കുകയും വെന്റിലേറ്ററുകള്‍ കൂടുതലായി ആവശ്യം വരികയും ചെയ്ത വേളയിലാണ് രാജ്‌കോട്ടിലെ സ്വകാര്യ കമ്പനിയുടെ ഓഫര്‍ സ്വീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യം

മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യം

ധമന്‍ 1 എന്ന പേരിലാണ് വെന്റിലേറ്ററുകള്‍ ആശുപത്രിയിലെത്തിച്ചത്. ഇത് കമ്പനി അപ്‌ഗ്രേഡ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ജയന്തി രവി പറയുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് രാജ്‌കോട്ടിലെ കമ്പനിയുടെ വെന്റിലേറ്ററുകള്‍ സ്വീകരിച്ചതത്രെ.

വിജയ് രൂപാണിയുടെ സുഹൃത്ത്

വിജയ് രൂപാണിയുടെ സുഹൃത്ത്

ജ്യോതി സിഎന്‍സി എന്ന കമ്പനിയുടെ മേധാവി പരക്രംസിങ് ജഡേജ, വിജയ് രൂപാണിയുടെ സുഹൃത്താണെന്ന് അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തുവന്നു. വെന്റിലേറ്ററുകളല്ല രാജ്‌കോട്ട് കമ്പനി നല്‍കിയതെന്ന് മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരിന്റെ വാദം തെറ്റ്

സര്‍ക്കാരിന്റെ വാദം തെറ്റ്

വെന്റിലേറ്ററുകളല്ല വിതരണം ചെയ്തത് എന്ന സര്‍ക്കാരിന്റെ പുതിയ വാദം തെറ്റാണ്. കാരണം നേരത്തെ സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ രാജ്‌കോട്ടിലെ ജ്യോതി സിഎന്‍സി കമ്പനി ധമന്‍ 1 എന്ന പേരില്‍ വെന്റിലേറ്റര്‍ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കിയിരുന്നു. 10 ദിവസം കൊണ്ടാണ് ഈ വെന്റിലേറ്ററുകള്‍ നിര്‍മിച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു.

ഒരു ലക്ഷം രൂപയില്‍ താഴെ

ഒരു ലക്ഷം രൂപയില്‍ താഴെ

ഓരോ വെന്റിലേറ്ററിനും ഒരു ലക്ഷം രൂപയില്‍ താഴെയാണ് നിര്‍മാണ ചെലവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് ഈ കമ്പനിക്ക് സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കിയത് എന്നാണ് വിവരം. 10 ദിവസം കൊണ്ട് വെന്റിലേറ്ററുകള്‍ വികസിപ്പിച്ച കമ്പനിയുടെത് വന്‍ നേട്ടമായും ചിത്രീകരിക്കപ്പെട്ടിരുന്നു.

കമ്പനി സിഇഒ പറയുന്നത്

കമ്പനി സിഇഒ പറയുന്നത്

സമ്പൂര്‍ണ വെന്റിലേറ്ററുകളല്ല വിതരണം ചെയ്തത് എന്ന് കമ്പനി സിഇഒ അഹമ്മദാബാദ് മിററിനോട് പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. കമ്പനി ഇപ്പോള്‍ ധമന്‍ 3 വികസിപ്പിക്കുകയാണ്. ഇതാണ് സമ്പൂര്‍ണ വെന്റിലേറ്റര്‍. നേരത്തെ വിതരണം ചെയ്ത ധമന്‍ 1 അപ്‌ഗ്രേഡ് ചെയ്യുമെന്നും ജഡേജ പറഞ്ഞു.

50 ഹൈ എന്‍ഡ് വെന്റിലേറ്ററുകള്‍

50 ഹൈ എന്‍ഡ് വെന്റിലേറ്ററുകള്‍

വെന്റിലേറ്റര്‍ എന്ന് ബോധ്യമായതിന് ശേഷമാണ്, ചര്‍ച്ചകള്‍ നടത്തിയതും ആശുപത്രികളില്‍ വിതരണം ചെയ്തതുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ അഹമ്മദാബാദ് മിററിനോട് പറഞ്ഞു. കമ്പനിയുടെ വാദം തള്ളുന്നതാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം. അഹമ്മദാബാദിലെ സിവില്‍ ആശുപത്രി 50 ഹൈ എന്‍ഡ് വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കം. കൊറോണ പ്രതിരോധത്തിന് വന്‍ സൗകര്യമാണ് ഈ ആശുപത്രിയില്‍ ഒരുക്കിയിരുന്നത്.

കേന്ദ്രസര്‍ക്കാരിന് കത്ത്

കേന്ദ്രസര്‍ക്കാരിന് കത്ത്

230 ധമന്‍ 1 വെന്റിലേറ്ററുകളാണ് രാജ്‌കോട്ടിലെ കമ്പനി ആശുപത്രിയില്‍ നല്‍കിയിരുന്നത്. ഇവ നിലവാരമില്ലാത്തതാണ്. തുടര്‍ന്നാണ് പുതിയത് ഓര്‍ഡര്‍ ചെയ്യാന്‍ നീക്കം തുടങ്ങിയത്. 300 പുതിയ വെന്റിലേറ്ററുകള്‍ ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്രത്തിന് പ്രത്യേക അഭ്യര്‍ഥന അയച്ചിട്ടുണ്ട്. നേരത്തെ ഇറക്കിയവ നിലവാരം കുറഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ഗുല്‍മോഹര്‍ വസന്തം വിരിയിച്ച മേലാറ്റൂര്‍ അതിര്‍ത്തി കടക്കുന്നു; അതിസുന്ദരമെന്ന് റെയില്‍വെ മന്ത്രിയുംഗുല്‍മോഹര്‍ വസന്തം വിരിയിച്ച മേലാറ്റൂര്‍ അതിര്‍ത്തി കടക്കുന്നു; അതിസുന്ദരമെന്ന് റെയില്‍വെ മന്ത്രിയും

English summary
Locally Made Low-Quality Ventilators From Rajkot Are Widely Used In Gujarat, Reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X