മൊബൈല്‍ ലൊക്കേഷന്‍ ട്രാക്കിംഗ് പരിഹാരമായില്ല
ദില്ലി: മൊബൈല്‍ ഫോണുകളില്‍ എല്‍ബിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും മൊബൈല്‍ കമ്പനികളും തമ്മില്‍ നടക്കുന്ന പ്രശ്നങ്ങള്‍ അടുത്തിടയൊന്നും അവസാനിയ്ക്കാനിടയില്ല. ഉപഭോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന സംവിധാനമായ ലൊക്കേഷന്‍ ബേസ്ഡ് സര്‍വ്വീസ് ( എല്‍ബിഎസ്) നടപ്പാക്കണമെന്ന് മൊബൈല്‍ കമ്പിനികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ എല്‍ബിഎസ് സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതിന് വന്‍ പണച്ചെലവുണ്ടെന്നും ഇത് തങ്ങള്‍ക്ക് അംഗീകരിയ്ക്കാന്‍ കഴിയുന്നതിനപ്പുറവുമാണെന്നാണ് കമ്പനികളുടെ വാദം. ദില്ലി കൂട്ടബലാത്സംഗത്തിന്റെ സമയത്ത് തന്നെ എല്‍ബിഎസ് സംവിധാനം ഏര്പ്പെടു്ത്തണമെന്ന ആവശ്യവുമായി ദില്ലി പൊലീസ് മൊബൈല്‍ കമ്പനികളെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നിഷേധിയ്ക്കുകയായിരുന്നു കമ്പനികള്‍. ദില്ലി ജോയിന്റ് പൊലീസ് കമ്മീഷണര്‍ എംഎം ഒബ്റോയ് ആണ് ഇക്കാര്യം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിയ്ക്കവേ പറഞ്ഞത്.

അപകടസമയങ്ങളില്‍ 100 ല്‍ വിളിച്ചാലും അപകടത്തില്‍ പെട്ടയാള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിയില്ല. എല്ബിഎശ ്സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ഇതിനൊരു പരിഹാരമാകും. ലോകത്ത് ഏറ്റവും അധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
അടിയന്തരഘട്ടങ്ങളില്‍ അപകടത്തില്പെട്ടയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും എന്നാല്‍ ഈ പദ്ധതി വ്യാപിപിയ്ക്കുക ഒട്ടേറെ പണച്ചെലവേറിയ കാര്യമാണെന്നുമാണ് കമ്പനികള്‍ പറയുന്നത്. 80 ശതമാനം മുതല്‍ 95 ശതമാനം വരെ കാര്യക്ഷമത കൈവരിച്ച ശേഷം ലൊക്കേഷന്‍ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ക്ക് കഴിയുകയുള്ളൂ.
എല്‍ബിഎസ് സംവിധാനം ഏര്പ്പെടടുത്തണമെങ്കില് അതിന് വിലകൂടിയ സോഫ്ട് വെയറുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയും വേണം. ഇതിനെല്ലാം വന്‍തുക ചെലവാകുമെന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ രാജന് എ്സ് മാത്യൂസ് പറഞ്ഞത്. എല്ലാവ്യക്തികളെയും ലൊക്കേഷന്‍ ട്രാക്കിംഗിനുള്ളില് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും ടാര്‍ജറ്റഡ് ട്രാക്കിംഗിന് പൊലീസിനെ സഹായിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. ചില പരിഹാരമാര്‍ഗങ്ങളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട് .
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications