കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ലൊക്കേഷന്‍ ട്രാക്കിംഗ് പരിഹാരമായില്ല

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മൊബൈല്‍ ഫോണുകളില്‍ എല്‍ബിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും മൊബൈല്‍ കമ്പനികളും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അടുത്തിടയൊന്നും അവസാനിയ്ക്കാനിടയില്ല. ഉപഭോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന സംവിധാനമായ ലൊക്കേഷന്‍ ബേസ്ഡ് സര്‍വ്വീസ് ( എല്‍ബിഎസ്) നടപ്പാക്കണമെന്ന് മൊബൈല്‍ കമ്പിനികളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എല്‍ബിഎസ് സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതിന് വന്‍ പണച്ചെലവുണ്ടെന്നും ഇത് തങ്ങള്‍ക്ക് അംഗീകരിയ്ക്കാന്‍ കഴിയുന്നതിനപ്പുറവുമാണെന്നാണ് കമ്പനികളുടെ വാദം. ദില്ലി കൂട്ടബലാത്സംഗത്തിന്റെ സമയത്ത് തന്നെ എല്‍ബിഎസ് സംവിധാനം ഏര്‍പ്പെടു്ത്തണമെന്ന ആവശ്യവുമായി ദില്ലി പൊലീസ് മൊബൈല്‍ കമ്പനികളെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നിഷേധിയ്ക്കുകയായിരുന്നു കമ്പനികള്‍. ദില്ലി ജോയിന്റ് പൊലീസ് കമ്മീഷണര്‍ എംഎം ഒബ്‌റോയ് ആണ് ഇക്കാര്യം ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിയ്ക്കവേ പറഞ്ഞത്.

Mobile

അപകടസമയങ്ങളില്‍ 100 ല്‍ വിളിച്ചാലും അപകടത്തില്‍ പെട്ടയാള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിയില്ല. എല്‍ബിഎശ ്‌സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ഇതിനൊരു പരിഹാരമാകും. ലോകത്ത് ഏറ്റവും അധികം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

അടിയന്തരഘട്ടങ്ങളില്‍ അപകടത്തില്‍പെട്ടയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും എന്നാല്‍ ഈ പദ്ധതി വ്യാപിപിയ്ക്കുക ഒട്ടേറെ പണച്ചെലവേറിയ കാര്യമാണെന്നുമാണ് കമ്പനികള്‍ പറയുന്നത്. 80 ശതമാനം മുതല്‍ 95 ശതമാനം വരെ കാര്യക്ഷമത കൈവരിച്ച ശേഷം ലൊക്കേഷന്‍ കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ക്ക് കഴിയുകയുള്ളൂ.

എല്‍ബിഎസ് സംവിധാനം ഏര്‍പ്പെടടുത്തണമെങ്കില്‍ അതിന് വിലകൂടിയ സോഫ്ട് വെയറുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവയും വേണം. ഇതിനെല്ലാം വന്‍തുക ചെലവാകുമെന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ രാജന്‍ എ്‌സ് മാത്യൂസ് പറഞ്ഞത്. എല്ലാവ്യക്തികളെയും ലൊക്കേഷന്‍ ട്രാക്കിംഗിനുള്ളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും ടാര്‍ജറ്റഡ് ട്രാക്കിംഗിന് പൊലീസിനെ സഹായിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. ചില പരിഹാരമാര്‍ഗങ്ങളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട് .

English summary
In the aftermath of Nirbhaya gangrape case in December, Delhi Police approached mobile operators to implement LBS, but the operators refused citing the costs involved in the process, said M M Oberoi, joint commissioner of Delhi police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X