കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് ബംഗാള്‍ പൊലിസിന്‍റെ അടിയേറ്റ് മരിച്ചു; സംഭവം പശ്ചിമബംഗാളില്‍

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിന്‍റെ പശ്ചാലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത 21 ദിവസത്തെ ലോക്ക് ഡൗണ്‍ എല്ലാ സംസ്ഥനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി വരികയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസ് രജിസറ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ കസ്റ്റടിയില്‍ എടുക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ മാത്രം അഞ്ഞൂറിന് അടുത്ത് ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്ത് കഴിഞ്ഞു.

രണ്ട് തവണ മുന്നറിയിപ്പ് അവഗണിച്ച് പുറത്തിറങ്ങിയവരുടെ വാഹന രജിസ്ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പേടയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുന്നുണ്ട്. അവശ്യ സാധാനങ്ങള്‍ വാങ്ങാനെന്ന പേരില്‍ നിരന്തരം പുറത്തിറങ്ങുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം പലയിടത്തും കര്‍ഫ്യൂവിന്‍റെ മറവില്‍ പോലീസ് അക്രമം അഴിച്ചു വിടുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ബംഗാളില്‍ സാധനം വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവ് പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തയും ഇതോടൊപ്പം തന്നെയാണ് പുറത്ത് വരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

പോലീസിന്‍റെ അടിയേറ്റ്

പോലീസിന്‍റെ അടിയേറ്റ്

പശ്ചിംബംഗാളില്‍ ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ യുവാവ് പോലീസിന്‍റെ അടിയേറ്റ് മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൗറ സ്വദേശിയായ ലാല്‍ സ്വാമി കൊല്ലപ്പെട്ടത് പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നാണ് കുടുംബാഗങ്ങള്‍ ആരോപിക്കുന്നത്. പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് ലാല്‍ സ്വാമിക്ക് പോലീസിന്‍റെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.

ഭാര്യ ആരോപിക്കുന്നത്

ഭാര്യ ആരോപിക്കുന്നത്

തെരുവില്‍ കൂടി നിന്നവരെ പൊലീസ് ലാത്തിച്ചാര്‍ജ്ജിലൂടെ പിരിച്ചു വിടുന്നതിന് ഇടയിലാണ് ലാല്‍ സ്വാമിക്ക് മര്‍ദ്ദനമേറ്റത്. പോലീസ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിലേറ്റ പരിക്കിനിനെത്തുടര്‍ന്നാണ് ലാല്‍ സ്വാമി മരിണപ്പെട്ടതെന്നുമാണ് അദ്ദേഹത്തിന്‍റെ ഭാര്യ ആരോപിക്കുന്നത്. മര്‍ദ്ദനത്തിന് പിന്നാലെ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മരണകാരണം അതല്ല

മരണകാരണം അതല്ല

എന്നാല്‍ ലാല്‍ സ്വാമിയുടെ കുടുംബത്തിന്‍റെ ആരോപണം തള്ളി ബംഗള്‍ പോലീസ് രംഗത്ത് എത്തിയിട്ടുണ്ട്. ലാത്തിച്ചാര്‍ജ്ജിലുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്നല്ല, ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. യുവാവിന് നേരത്തെ തന്നെ ഹൃദയ സംബന്ധമായ അസുങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്.

 മമത ബാനര്‍ജിയോട്

മമത ബാനര്‍ജിയോട്

അവശ്യ സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ പോലീസ് മര്‍ദ്ദിക്കുകയാണെന്നും ഇതില്‍ നിന്ന് രക്ഷിക്കണമെന്നും പറഞ്ഞ് കുടിയേറ്റ തൊഴിലാളികള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സമാനമായ പരാതികള്‍ വ്യാപകമായതോടെ ഇത്തരം നടപടികള്‍ പാടില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പോലീസിനോട് വ്യക്തമാക്കിയുന്നു.

10 പേര്‍ക്ക്

10 പേര്‍ക്ക്

10 പേര്‍ക്കാണ് പശ്ചിമബംഗാളില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒരു മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 57 വയസുകാരനാണ് ബംഗാളില്‍ മരിച്ചത്. കഴിഞ്ഞ 16ന്‌ കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പ്രാഥമിക പരിശോധനയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

 കേരളത്തില്‍ നാളെ ജുമുഅ നമസ്കാരങ്ങള്‍ ഉണ്ടാവില്ല; പ്രസ്താവനയുമായി നേതാക്കള്‍ കേരളത്തില്‍ നാളെ ജുമുഅ നമസ്കാരങ്ങള്‍ ഉണ്ടാവില്ല; പ്രസ്താവനയുമായി നേതാക്കള്‍

'സര്‍ക്കാര്‍ വാദം പച്ചക്കള്ളം: ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം''സര്‍ക്കാര്‍ വാദം പച്ചക്കള്ളം: ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം'

English summary
lock down: Bengal man's family says he died of police beating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X