കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്കപ്പില്‍ ഫാന്‍ വേണമെന്ന് തേജ്പാലിന്റെ അപേക്ഷ

  • By Aswathi
Google Oneindia Malayalam News

പാനജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ലോക്കപ്പില്‍ തനിക്ക് ഫാന്‍ ഉപയോഗിക്കാന്‍ അനുവദികണമെന്നാവശ്യപ്പെട്ട് പനാജി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.

പോര്‍ച്ചുഗീസ് കാലത്തെ ഇടുങ്ങിയ കെട്ടിടത്തിലുള്ള ലോക്കപ്പിലാണ് തേജ്പാല്‍ കഴിയുന്നത്. ചെറിയൊരു മറയ്ക്കപ്പുറത്ത് കക്കൂസാണ്. തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലും ലോക്കപ്പ് ജീവിതവും അദ്ദേഹത്തെ ആകെ ഉറക്കം കെടുത്തിയത്രെ. പോരാത്തതിന് ആദ്യ ദിവസം തേജ്പാലിന്റെ കൂടെ ജയിലില്‍ ഉണ്ടായരുന്നത് കൊലക്കേസ് പ്രതിയും രണ്ടാം ദിവസം ആമ, തവള പിടിത്തക്കാരനുമായിരുന്നു. സഹതടവുകാരോട് സംസാരിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും അവര്‍ക്ക് ഹിന്ദി അറിയാത്തതുകൊണ്ട് മിണ്ടാതിരിക്കേണ്ടി വന്നു.

Tejpal

തിങ്കാളാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പൊലീസ് തേജ്പാലിനെ വിശദമായി ചോദ്യം ചെയ്തു. ഗോവയില്‍ സംഭവം നടന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവെടുപ്പും നടത്തി. ഉച്ചകഴിഞ്ഞ് ഗോവ മെഡിക്കല്‍ കോളേജിലെത്തിച്ച് തേജ്പാലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. ഇത്തരം കേസുകളിലെ നിയമപരമായ നടപടിയാണിത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ ലൈംഗികക്ഷമതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി.

തെഹല്‍ക്കയെ പ്രതിനിധീകരിച്ച് ഗോവയിലെ ഹോട്ടലില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഹോട്ടലിലെ ലിഫ്റ്റില്‍ തന്നെ പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നാണ് തേജ്പാലിനെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.

English summary
Since the lock-up does not have a fan, Tejpal has moved an application in the local court to get one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X