ബ്യൂട്ടി സലൂണ്‍ തുറക്കുന്നത് മുതല്‍ 5 ലക്ഷം നിര്‍ദേശങ്ങള്‍; കേന്ദ്രത്തിന് കത്തയക്കാനൊരുങ്ങി ദില്ലി
ദില്ലി: ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ത്യയില്‍ ഇതുവരേയും രോഗം ബാധിച്ചിരിക്കുന്നത് 78000 പേര്‍ക്കാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം 78003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.49219 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
26235 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 2549 പേര്‍ മരണപ്പെടുകയുണ്ടായി. രാജ്യത്ത് മെയ് പതിനേഴിന് ശേഷവും ഇളവുകളോട് ലോക്ക്ഡൗണ്‍ തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇൗ സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ചിള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് നിര്‍ദേശം അയക്കാനിരിക്കുകയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

നിര്‍ദേശങ്ങള്‍
ദില്ലിയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ലോക്ക്ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു. പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്റെ നടപടി.

അഞ്ച് ലക്ഷം
ദില്ലിയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ജനങ്ങളാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. ഇതിനായി സര്‍ക്കാര്‍ തന്നെ ടോള്‍ ഫ്രീ നമ്പറും നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് വിളിച്ചോ വാട്‌സ് ആപ്പ് ചെയ്‌തോ സര്‍ക്കാരിനെ നിര്‍ദേശങ്ങള്‍ അറിയിക്കാം. ഇതിന് പിന്നാലെ സര്‍ക്കാരിന് ലഭിച്ചത് അഞ്ച് ലക്ഷം നിര്‍ദേശങ്ങളായിരുന്നു.

മെട്രോ തുറക്കുക
ദില്ലി മെട്രോ തുറന്ന് പ്രവര്‍ത്തിക്കണമെന്നും സ്‌ക്കൂളുകളും കോളെജുകളും അടഞ്ഞ് തന്നെ തുടരണമെന്നും ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങളായിരുന്നു ജനങ്ങള്‍ മുന്നോട്ട് വെച്ചത്. ഇന്ന് വൈകുന്നേരം ഈ നിര്‍ദേശങ്ങള്‍ ഗവര്‍ണറുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും ചര്‍ച്ച ചെയ്ത് ദില്ലിയിലെ ഇളവുകള്‍ സംബന്ധിച്ച്് കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ അയക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഹോം ഡെലിവറി
വേനലവധി കഴിയുന്നവത് വരെ സ്‌ക്കൂള്‍ അടച്ചിടുക, ദില്ലി മെട്രോ സര്‍വ്വീസ് പുനരാരംഭിക്കുക, ഹോട്ടലുകള്‍ അടച്ചിടുകയും പകരം റസ്റ്റോറന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ഹോം ഡെലിവറി സര്‍വ്വീസ് ആരംഭിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജനങ്ങള്‍ മുന്നോട്ട് വെച്ചതെന്ന അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഒപ്പം ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ സെന്ററുകള്‍, സലൂണ്‍, തിയേറ്റര്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.

എട്ടായിരത്തിനടുത്ത്
ദില്ലിയില്‍ ഇതുവരേയും കൊറോണ വൈറസ് ബാധിതരുടെ എണ്ണം 8000 ത്തിനടുത്തെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 359 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ദില്ലിയില്‍ രോഗബാധിതരുടെ എണ്ണം 7998 ആയിരിക്കുകയാണ്, 106 പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരാണ് ഇവിടെ മരണപ്പെട്ടത്.

മഹാരാഷ്ട്ര
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. രോഗം വ്യാപനം സംസ്ഥാനത്തെ സംബന്ധിച്ച് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. ഇതുവരെ 25922 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 19400 ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 5547 പേരാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇന്നലെ മാത്രം 54 പേര്‍ മരിച്ചപ്പോള്‍ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 975 ആയി.












Click it and Unblock the Notifications