കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ഘട്ട ലോക്ക് ഡൗൺ; 30 ഇടങ്ങളിൽ കർശന നിയന്ത്രണം!! ഇന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തുവിടും

Google Oneindia Malayalam News

ദില്ലി; നാലാം ഘട്ട ലോക്ക് ഡൗണിൽ രാജ്യത്തെ 12 സംസ്ഥാനങ്ങളിലുള്ള 30 മുനിസിപ്പൽ ഏരിയകളിൽ കർശന നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കിയേക്കും. കൊവിഡ് കേസുകൾ രാജ്യത്ത് കുത്തനെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ഇന്ത്യ മറികടന്നിരുന്നു. രാജ്യത്ത് 85000 പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്.

നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി തിരഞ്ഞെടുത്ത 30 മേഖലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തും.മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായാണ് കൂടിക്കാഴ്ച നടത്തുക.

77-1589663096

ബൃഹൻ മുംബൈ അല്ലെങ്കിൽ ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ദില്ലി, ഇൻഡോർ, പൂനെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവല്ലൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെംഗൽപട്ട്, അരിയാൽ , വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോളാപൂർ, മീററ്റ് എന്നിവിടങ്ങളിലാണ് കർശന നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഞായറാഴ്ച സർക്കാർ പുറപ്പെടുവിക്കും.‍

നാലാം ഘട്ട ലോക്ക് ഡൗൺ വ്യത്യസ്തമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആറ് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൂടുതല് ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബീഹാർ, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ ട്രെയിൻ, വ്യോമ സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുന്നതിനെ അനുകൂലിച്ചിരുന്നില്ല. അതേസമയം
റെയിൽവേയും വിമാന സർവ്വീസുകളും അടുത്ത ആഴ്ച മുതൽ അനുവദിക്കുമെങ്കിലും രണ്ട് മേഖലകളും എപ്പോഴാണ് പൂർണമായി പ്രവർത്തിച്ച് തുടങ്ങുകയെന്നത് പറയാൻ ഇപ്പോൾ സാധിക്കില്ലെന്ന് അധികൃതർ പറയുന്നു.

ലോക്ക് ഡൗൺ; ദില്ലിയിലെ ദരിദ്രർ കൂടുതൽ ദരിദ്രരായി!! സ്വഭാവ രീതിയിലും വ്യതിയാനം, പഠനംലോക്ക് ഡൗൺ; ദില്ലിയിലെ ദരിദ്രർ കൂടുതൽ ദരിദ്രരായി!! സ്വഭാവ രീതിയിലും വ്യതിയാനം, പഠനം

'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!

'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

English summary
Lockdown 4.0; strict restrictions will be implement in 30 places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X