കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ മെയ് 31 വരെ; വിമാന സർവ്വീസുകൾ ഇല്ല!!വിദ്യാലയങ്ങളും അടച്ചിടും!! മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ലോക്ക് ഡൗൺ നീട്ടി. മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. പുതുക്കിയ മാർഗരേഖയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. മാർഗരേഖലയിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുമതിയുണ്ട്.

പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം റെഡ്,ഓറഞ്ച് , ഗ്രീൻ സോണുകൾ ഇനി സംസ്ഥാനങ്ങൾക്ക് തിരുമാനിക്കാം. മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ

 കുത്തനെ ഉയർന്ന് രോഗികൾ

കുത്തനെ ഉയർന്ന് രോഗികൾ

കൊവിഡന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 നാണ് രാജ്യത്ത് ലോൺ ആദ്യഘട്ടം പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ഇത്. പിന്നീട് ത് മെയ് 3 വരേയും 17 വരേയും നീട്ടുകയായിരുന്നു. ഇന്ന് അർധരാത്രിയോടെയാണ് മൂന്നാം ഘട്ടം അവസാനിക്കുക. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ്ണ് 31 വരെ ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.

 വിമാന സർവ്വീസുകൾ പ്രവർത്തിക്കില്ല

വിമാന സർവ്വീസുകൾ പ്രവർത്തിക്കില്ല

നാലാം ഘട്ടം മുൻ ഘട്ടങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഗ്രീൻ, റെഡ്,ഓറഞ്ച് സോണുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിശ്ചയിക്കാമെന്നതാണ് പുതിയ മാറ്റം. പുതുക്കിയ മാർഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സർവ്വീസുകൾക്ക് മെയ് 31 വരെ വിലക്കുണ്ട്.

മെട്രോ സർവ്വീസുകളും

മെട്രോ സർവ്വീസുകളും

നേരത്തേ മെയ് 18 മുതൽ വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനകമ്പനികൾ ബുക്കിംഗും തുടങ്ങിയിരുന്നു. എന്നാൽ ഇനിയും വിലക്കുകൾ തുടരാനാണ് സർക്കാർ തിരുമാനം. മെയ് 31 വരെ മെട്രോ സർവ്വീസുകൾക്കും വിലക്കുണ്ട്.

 ആരാധനാലയങ്ങൾ പ്രവർത്തിക്കരുത്

ആരാധനാലയങ്ങൾ പ്രവർത്തിക്കരുത്

വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 31 വരെ തുറന്ന് പ്രവർത്തിക്കരുത്. ആരാധനാലയങ്ങൾ, റസ്റ്ററന്റുകൾ, തീയറ്ററുകൾ, മാളുകള്‍,ജിംനേഷ്യം, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ 31 വരെ പ്രവർത്തിക്കില്ല. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. അതേസമയം കാണികളെ അനുവദിക്കില്ല.എല്ലാതരത്തിലുള്ള സാമൂഹിക-രാഷ്ട്രീയ-വിനോദ-വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക-മതപരമായ കൂടിച്ചേരലകളും അനുവദിക്കില്ല.

സംസ്ഥാനന്തര യാത്രകൾ

സംസ്ഥാനന്തര യാത്രകൾ

സംസ്ഥാനങ്ങളുടെ പരസ്പര അനുമതിയോടെ ബസുകളിലും മറ്റ് വാഹനങ്ങളിലുമുള്ള സംസ്ഥാനാന്തര യാത്രകള്‍ അനുവദിക്കും.ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളോടെ റെഡ്,ഗ്രീൻ, ഓറഞ്ച് സോണുകൾ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തിരുമാനങ്ങൾ കൈക്കൊള്ളാം.

കണ്ടെയ്ൻമെന്റ് സോണുകൾ

കണ്ടെയ്ൻമെന്റ് സോണുകൾ

റെഡ്,ഓറഞ്ച് സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ്, ബഫര്‍ സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം ജില്ലാ ഭരണകുടങ്ങൾക്കായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കുള്ളില്‍ അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. സോണുകളില്‍നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ജനങ്ങളുടെ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാവും. മെഡിക്കല്‍ സേവനങ്ങൾ എന്നിവയ്ക്കുള്ള അനുമതി ലഭിക്കും.

വീടുകളിൽ തുടരണം

വീടുകളിൽ തുടരണം

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അതിതീവ്ര കോണ്‍ടാക്ട് ട്രേസിങ്, വീടുകള്‍ തോറുമുള്ള നിരീക്ഷണം, മറ്റ് മെഡിക്കല്‍ ഇടപെടലുകള്‍ എന്നിവയുണ്ടാകും. രാത്രി യാത്രയ്ക്കും കർശന നിയന്ത്രണം ഉണ്ടാകും. വൈകീട്ട് ഏഴ് മുതൽരാവിലെ ഏഴ് വരെ ആളുകൾക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഉണഅടാകും. 65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീടിനകത്ത് തന്നെ കഴിയണം.

English summary
Lockdown 4.0;these are the new guidelines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X