കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ഘട്ട ലോക്ക് ഡൗണ്‍ തീര്‍ത്തും വ്യത്യസ്തം!! സൂചന നല്‍കി പ്രധാനമന്ത്രി, പ്രഖ്യാപനം 18ന് മുമ്പ്

  • By Desk
Google Oneindia Malayalam News

ദില്ലി: നാലാം ഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതുവരെ പ്രഖ്യാപിച്ച ലോക്ക് ഡൗണുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും നാലാംഘട്ട ലോക്ക് ഡൗണ്‍ എന്നും മോദി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ഈ മാസം 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.

m

ഏറെ കാലം കൊറോണ വൈറസ് നമ്മോടൊപ്പമുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരും വിദഗ്ധരും പറയുന്നത്. എന്നാല്‍ ജീവിതം പൂര്‍ണമായി അടച്ചിടാന്‍ സാധിക്കില്ല. കൊറോണയെ ചുറ്റിപ്പറ്റി മാത്രം ജീവിക്കാനും പറ്റില്ല. അതുകൊണ്ടുതന്നെ നാലാംഘട്ട ലോക്ക് ഡൗണ്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. പുതിയ നിയമങ്ങളാകും നാലാംഘട്ടത്തിനുണ്ടാകുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെയ് 18ന് മുമ്പ് പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.

സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചുള്ള നിയന്ത്രണങ്ങളാണ് നാലാംഘട്ട ലോക്ക്ഡൗണിലുണ്ടാകുക. കഴിഞ്ഞദിവസം മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇനിയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പാടില്ല എന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. പകരം ഗ്രീന്‍ സോണുകളില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു. സോണുകള്‍ നിശ്ചയിക്കുന്നതിനും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തേജനം നല്‍കാനാണ് പാക്കേജ് എന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍, തൊഴിലാളികള്‍, ചെറുകിട സംരംഭകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും പാക്കേജിന്റെ ഗുണം ലഭിക്കും. ജിഡിപിയുടെ 10 ശതമാനം പാക്കേജിനായി മാറ്റിവയ്ക്കും. ബുധനാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് സംബന്ധിച്ച് വിശദീകരിക്കുമെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്കോണ്‍ഗ്രസിന് പുതിയ സംഘടന വരുന്നു; ദേശീയതലത്തില്‍, കേരളം മാതൃകയാക്കി നീക്കം, ലക്ഷ്യം ഇതാണ്

സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്സൗദി മുന്‍ കിരീടവകാശി എവിടെ? ജയില്‍ അതോറിറ്റിയുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു, അല്‍ജസീറ റിപോര്‍ട്ട്

യുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനിയുഎഇയില്‍ നിന്ന് 'വന്‍ രക്ഷപ്പെടല്‍' കേരളത്തിലേക്ക്; ആദ്യ വിമാനത്തില്‍ ദുരൂഹത! എന്‍എംസിയിലെ പ്രധാനി

രാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റംരാഹുല്‍ പറഞ്ഞത് എന്ത്? ആ പൊട്ടിത്തെറിക്ക് കാരണം ഇതാണ്... മൂന്ന് ബിജെപി സംസ്ഥാനങ്ങളിലെ മാറ്റം

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

English summary
Lockdown 4 will be announced before May 18, says PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X