കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി: ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി, കര്‍ശന നിയന്ത്രണങ്ങള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മെയ് 31 ന് അവസാനിക്കുന്ന നാലാം ഘട്ടത്തിന് ശേഷം ജൂണ് 30 വരെ തീവ്രബാധിത മേഖലയിലാണ് അഞ്ചാം ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ജൂണ്‍ എട്ടിന് ശേഷം തീവ്രബാധിതമല്ലാത്ത പ്രദേശങ്ങളില്‍ വിപുലമായ ഇളവുകള്‍ പ്രഖ്യാപിക്കും. ഹോട്ടലുകള്‍. റസ്റ്ററന്‍റുകള്‍, മറ്റ് ഹോസ്പ്പിറ്റാലിറ്റി സര്‍വ്വീസുകള്‍ പ്രവര്‍ത്തിപ്പിക്കാം. ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ നിര്‍ദേശം അനുസരിച്ചായിരിക്കും സ്ഥാപനങ്ങള്‍ തുറന്ന് പ്രവേര്‍ത്തിക്കേണ്ടത്.

ജൂണ്‍ എട്ടു മുതല്‍

ജൂണ്‍ എട്ടു മുതല്‍

ജൂണ്‍ എട്ടു മുതല്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ തുറക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കുന്നു. ആരാധനാലയങ്ങള്‍ തുറക്കാന‍് അനുമതി നല്‍കണമെന്ന ആവശ്യം നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഒരു പടി കൂടി കടന്ന് ജൂണ്‍ ഒന്ന് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാനുള്ളുള്ള നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നു.

കര്‍ണാടകയുടെ ആവശ്യം

കര്‍ണാടകയുടെ ആവശ്യം

അടുത്തമാസം ആദ്യം മുതല്‍ ക്ഷേത്രങ്ങളും പള്ളികളും മറ്റ് ആരാധനാലയങ്ങളും തുറക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതുകുയം ചെയ്തിരുന്നു. ഒന്നാം ഘട്ട ലോക്ക്ഡൗണ്‍ മുതല്‍ തന്നെ ആരാധാനാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗതം, കടകള്‍, മദ്യശാലകള്‍ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങള്‍ നേരത്തെ പിന്‍വലിച്ചിരുന്നെങ്കിലും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുകയായിരുന്നു.

കൂട്ടത്തോടെ

കൂട്ടത്തോടെ

മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടത്തോടെ എത്താന്‍ സാധ്യതയുണ്ട്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നതിനാലായിരുന്നു നിയന്ത്രണത്തില്‍ ഇളവ് നല്‍കാന്‍ കേന്ദ്രം തയ്യാറാവാതിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെങ്കിലും കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടായേക്കും. ഇത് സംബന്ധിച്ച വിശദമായ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കും.

കേരളത്തില്‍

കേരളത്തില്‍

കേരളത്തില്‍ ആരാധാനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുല്‍ ഉലമ (ഇകെ വിഭാഗം) നേതാക്കള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. മദ്യശാലകള്‍ തുറക്കാമെങ്കില്‍ എന്തുകൊണ്ട് ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കിക്കൂടാ എന്നായിരുന്നു കോണ്‍ഗ്രസ് കെ മുരളീധരന്‍റെ ചോദ്യം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് രണ്ടാംഘട്ടത്തിലായിരിക്കും തീരുമാനിക്കുക. സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം കേട്ടതിന് ശേഷമായിരിക്കും സ്കൂളുകളും കോളേജുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കുക. അതേസമയം രാത്രിയാത്രാ നിരോധനം തുടറും. സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി 9 മുതൽ രാവിലെ 5 മണിവരെയായിരിക്കും യാത്രാ നിരോധനം.

രാജ്യാന്തര യാത്രാ സര്‍വീസുകള്‍

രാജ്യാന്തര യാത്രാ സര്‍വീസുകള്‍

മൂന്നാം ഘട്ടത്തിലായിരിക്കും രാജ്യാന്തര യാത്രാ സര്‍വീസുകള്‍ ആരംഭിക്കുക. അതേസമയം അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിരോധനമില്ല. മെട്രോ റെയില്‍, സിനിമാ തിയേറ്റര്‍, ജിം, സ്വിമ്മിങ് പൂള്‍, വിനോദ പാര്‍ക്കുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതും മുന്നാം ഘട്ടത്തിലായിരിക്കും തീരുമാനിക്കുക.

 വൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾ വൻ ട്വിസ്റ്റ്; ബിജെപി എംഎൽഎമാർ സിദ്ധരാമയ്യയെ കണ്ടു?.. എല്ലാം കാത്തിരുന്ന് കണ്ടോളൂവെന്ന് നേതാക്കൾ

English summary
lockdown 5: Religious places to be open from June 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X