Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

ഭോപ്പാലിന് പുറമെ ഇൻഡോറിലും ജബൽപൂരിലും ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറു മണി വരെ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും

ഭോപ്പാൽ: രാജ്യത്ത് ആശങ്കയായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതായി കണക്കുകൾ. മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഭോപ്പാൽ ഉൾപ്പടെ മൂന്ന് നഗരങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യപിച്ചിരിക്കുന്നത്. ഭോപ്പാലിന് പുറമെ ഇൻഡോറിലും ജബൽപൂരിലും ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറു മണി വരെ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചു. സ്കൂളുകൾക്കും കോളെജുകൾക്കും മാർച്ച് 31 വരെ അവധിയായിരിക്കും. രാജ്യത്ത് രണ്ടാമതും കോവിഡിന്റെ മൂര്‍ധന്യാവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണെമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ സംസ്ഥാനത്ത് ചില നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് നഗരങ്ങൾ അടച്ചിടാനും തീരുമാനിച്ചിരിക്കുന്നത്.

ഭീഷണിയായി മഹാരാഷ്ട്ര

ഭീഷണിയായി മഹാരാഷ്ട്ര

മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും മധ്യ പ്രദേശിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന് കാരണമായി. ദിവസവും നിരവധി ആളുകളാണ് അന്തരസംസ്ഥാന യാത്ര നടത്തുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സര്‍വീസുകളും മാര്‍ച്ച് 20 മുതല്‍ താൽക്കാലികമായി റദ്ദാക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.

കൂടുതൽ നിയന്ത്രണങ്ങൾ

കൂടുതൽ നിയന്ത്രണങ്ങൾ

രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കോവിഡ് വ്യാപനം കൂടുതല്‍ വേഗത്തില്‍ വീണ്ടും വര്‍ധിക്കുന്നത് കണക്കിലെടുത്ത് സാമ്പത്തിക ക്രയവിക്രയങ്ങള്‍ ദീര്‍ഘകാലം നിര്‍ത്തി വെക്കാനാവില്ലെന്ന് ശിവ് രാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരുമായി നടത്തിയ അടിയന്തരയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ അധികകാലം നീണ്ടുപോകാൻ സാധ്യതയില്ല.

മധ്യപ്രദേശിൽ കോവിഡ്

മധ്യപ്രദേശിൽ കോവിഡ്

വെള്ളിയാഴ്ച 1,140 പേര്‍ക്കാണ് മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,73,097 ആയി. നിലവിൽ 6600 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 3901 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായതായും കണക്കുകൾ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    Urgent call to WHO from greet vanden bossche
    മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ പരിഗണനയിൽ

    മഹാരാഷ്ട്രയിലും ലോക്ക്ഡൗൺ പരിഗണനയിൽ

    വെള്ളിയാഴ്ച 25681 പേർക്കാണ് മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത്. 70 കോവിഡ് മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു. ഇതുവരെ 24,22,021 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായത്. 13.39 ശതമാനമാണ് മഹാരാഷ്ട്രയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്. ഇത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയർന്നാൽ ലോക്ക്ഡൗൺ പരിഗണനയിലുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+