കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വപ്രക്ഷോഭകര്‍ക്കെതിരെയുള്ള റിക്കവറി നോട്ടീസില്‍ ഉടന്‍ നടപടിയില്ലെന്ന് യോഗി സര്‍ക്കാര്‍

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 1.41 കോടി രൂപയുടെ റിക്കവറി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തി വെച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ലോക്ക്ഡൗണ്‍ പിന്‍വലിച്ചയുടനെ നടപടികള്‍ പുനഃരാരംഭിക്കുമെന്നും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഉത്തര്‍പ്രദേശില്‍ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഗാദ്ര, പരിവര്‍ത്തന്‍ ചൗക്ക്, കൈസര്‍ബാഗ് തുടങ്ങിയ ഇടങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും ഒപ്പം വാഹനങ്ങളം മറ്റും തല്ലതകര്‍ത്തുവെന്നും കാട്ടിയാണ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നോട്ടീസ് അയച്ചത്.

Uttar Pradesh

'രാജ്യത്ത് അവശ്യവസ്തുക്കളുടെ ഇടപാടുകള്‍ മാത്രം നടക്കുന്നതിനാല്‍ പൊതുമുതല്‍ നശിപ്പച്ചത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നിര്‍ത്തിവെക്കുകയാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ ഈ നടപടികള്‍ പുനഃരാരംഭിക്കും.' ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് പ്രകാശ് പറഞ്ഞു.

പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 53 പേര്‍ക്കായിരുന്നു നോട്ടീസയച്ചത്. ഏപ്രില്‍ ആദ്യവാരം പിഴയൊടുക്കണമെന്നായിരുന്നു നിര്‍ദേശം. ഖാദ്രയില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 13 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവിടെ 21,76,000 രൂപ നഷ്ടമാണ് കണക്കാക്കുന്നത്. പരിവര്‍ത്തന്‍ ചൗക്കില്‍ പൊലീസ് 23 പേരെ തിരിച്ചറിഞ്ഞു. ഇവിടെ 69,65000 രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ചിത്രവും മേല്‍ വിലാസവും ഉള്‍പ്പെടുത്തി ഹോര്‍ഡിംഗ്‌സുകള്‍ സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെ ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഹബാബാദ് ഹൈക്കോടതി ഉത്തരവിറക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ നശിച്ച പൊതുമുതലിന്റെ നഷ്ടപരിഹാരം ഒടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകള്‍ സ്ഥാപിച്ചത്. യോഗി സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതിയും രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയുമുണ്ടായി.
സംഭവം കൈയ്യേറ്റമാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഭരണകൂടം പൗരന്മാരെ അപമാനിക്കുന്നത് അനീതിയാണെന്നും ഹൈക്കോടതി വിലയിരുത്തി. യോഗി സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണക്കാന്‍ നിയമങ്ങളൊന്നുമില്ലെന്നായിരുന്നു സുപ്രീംകോടതി വിമര്‍ശിച്ചത്.

യോഗി സര്‍ക്കാര്‍ പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ ലൈംഗികാതിക്രമകേസില്‍ പ്രതികളായ ബിജെപി നേതാക്കളുടെ പോസ്റ്ററുകള്‍ നഗരമധ്യത്തില്‍ സ്ഥാപിച്ച് സമാജ്വാദി പാര്‍ട്ടി വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നു. ബിജെപി നേതാക്കളായ കുല്‍ദീപ് സിങ് സെനഗറിന്റേയും മുന്‍ കേന്ദ്രമന്ത്രിയായ ചിന്മയാനന്ദിന്റെ ചിത്രവുമാണ് പോസ്റ്ററില്‍ പതിച്ചിട്ടുള്ളത്.

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു; മാതാവ് മരിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍...

English summary
Lockdown: Anti CAA Protest Recovery Notice put On Hold In Lucknow, Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X