ലോക്ക്ഡൗണ്‍ കോണ്‍ഗ്രസിന് ഇരട്ട പ്രതിസന്ധി;കാര്യങ്ങള്‍ താറുമാര്‍;പരിഹാരവുമായി യുവനേതാവിന്റെ എന്‍ട്രി
ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിച്ചതോടെ എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. ഒപ്പം രാഷ്ട്രീയ പാര്‍ട്ടിള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൂടി ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കൃത്യമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് സാധാരണ ഗതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബദല്‍ മാര്‍ഗം തേടണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യം.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് പിന്‍വലിക്കുമെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് നാല് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും നിരവധി ജില്ലകള്‍ക്ക് നിയന്ത്രണങ്ങളില്‍ വലിയ തോതിലുള്ള ഇളവ് നല്‍കി കൊണ്ടാവും പുതി നിര്‍ദേശങ്ങളെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചിരുന്നു.

ബദല്‍ മാര്‍ഗം
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അടിക്കടി വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് ഇത്തരമൊരു ബദല്‍ മാര്‍ഗം കൊണ്ട് വരണമെന്ന ആവശ്യവുമായി പാര്‍ട്ടി രംഗത്തെത്തുന്നത്. കൊറോണ പ്രതിസന്ധിക്കിടയിലും ഭരണകക്ഷിയായ ബിജെപി പ്രകടമായ രീതിയില്‍ തന്നെ രാഷ്ട്രീയ ആശയവിനിമയങ്ങള്‍ നടത്തുന്നുവെന്നതും പ്രതിപക്ഷത്തെ കൂടുതല്‍ ഉത്കണ്ഠപ്പെടുത്തുന്നു.

പൊതുയോഗങ്ങള്‍ പ്രയാസം
ലോക്ക്ഡൗണ്‍ ചിലപ്പോള്‍ പെട്ടെന്ന് തന്നെയോ വൈകിയോ പിന്‍വലിച്ചേക്കാമെന്നും എങ്കില്‍ പോലും കാര്യങ്ങള്‍ സാധാരണ ഗതിയിലെത്താന്‍ സമയമെടുക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ജിതിന്‍ പ്രസാദ പറഞ്ഞു. അതിനാല്‍ തന്നെ പ്രവര്‍ത്തകരുമായി ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതുമെല്ലാം പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

നടപടികള്‍
'ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്നല്ല. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരും. ഇതിനര്‍ത്ഥം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്നല്ല. കാര്യങ്ങള്‍ മുന്നോട്ട് പോവുകയും അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. നമ്മുടെ പ്രവര്‍ത്തകരുമായി നിരന്തരം സംവദിക്കേണ്ടതായുണ്ട്. ഇക്കാര്യം നമ്മള്‍ കാര്യമായി ആലോചിക്കേണ്ടതായുണ്ട്. എത്രയും പെട്ടെന്ന് ചെയ്യാന്‍ കഴിയുമോ അത്രയും പെട്ടെന്ന് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്.' ജിതിന്‍ പ്രസാദ ടൈംസ് ഓഫ് ഇന്ത്യോട് പ്രതികരിച്ചു.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍
ഇത്തരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സംവധിക്കുന്നതിനും കാര്യങ്ങള്‍ നീക്കുന്നതിനുമായി അദ്ദേഹം ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു. ഇതിനായി സോഷ്യല്‍ മീഡിയ, യൂട്യൂബ് ചാനലുകള്‍, വെബ്‌പോര്‍ട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനങ്ങള്‍ കോണ്‍ഗ്രസ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും യുവ കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമെല്ലാം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റേണ്ടി വരുമെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

ബിജെപിക്ക് ഗുണം ചെയ്യും
കൊറോണ വ്യാപിച്ചതോടെ എല്ലാവരും വീടുകളിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എന്നാല്‍ ഭരണകക്ഷികള്‍ക്ക് ഇത് അത്ര പ്രയാസമായിരിക്കില്ല. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ നടക്കുന്ന പ്രവര്‍ത്തികളും മറ്റും സംസ്ഥാനങ്ങളിലേയും പ്രാദേശിക തലത്തിലേയും ബിജെപിക്ക് ഗുണം ചെയ്യും. എന്നാല്‍ കോണ്‍ഗ്രസിന് ഇത് എളുപ്പമല്ല. ഇത്തരമമൊരു ആശങ്ക പാര്‍ട്ടിയ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അടിയന്തിര പരിഹാരം
ഇത്തരം പ്രതിസന്ധികള്‍ക്ക് അടിയന്തിരമായി പരിഹാരം കാണുന്നതിനായി പ്രാദേശിക തലങ്ങളില്‍ പോലും കോണ്‍ഗ്രസ് ഡിജിറ്റല്‍ പ്ലാറ്റഫോമിലേക്ക് മാറണമെന്ന് ജിതിന്‍ പ്രസാദ ആഹ്നാനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഫീഡ് ബാക്കുകള്‍ ശേഖരിക്കുന്നതിനായി എഐസിസിയുടെ ഔദ്യോഗിക അപ്ലിക്കേഷനായ ശക്തി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് വലിയ സഹായമായിരിക്കുമെന്നുമുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു.
Recommended Video

പ്രതിപക്ഷത്തിനുള്ള സാധ്യതകള്‍
കൊറോണക്കെതിരെ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പമുണ്ട്. പക്ഷെ സര്‍ക്കാരിന് സ്വാഭാവികമായി ചില നേട്ടങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ജിതേന്ദ്ര പ്രസാദ പറഞ്ഞു. എന്നാല്‍ ഇതില്‍ പ്രതിപക്ഷത്തിനോ വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍ക്കോ ആശയങ്ങള്‍ക്കോ ഉള്ള പ്ലാറ്റ്‌ഫോം എവിടെയാണെന്നും ജിതിന്‍ പ്രസാദ ചോദിച്ചു. പ്രതിപക്ഷത്തിനുള്ള സാധ്യതകള്‍ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications