ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല: രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 23 ശതമാനം ഇടിവ്
ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിസിനസ്സ് സ്ഥാപനങ്ങളും വ്യാവസായിക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ ഉര്‍ജ്ജ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ 22.75 ശതമാനത്തിന്റെ ഇടിവാണ് ഊര്‍ജ്ജ ഉപഭോഗത്തിലുണ്ടായത്. ഇതോടെ കഴിഞ്ഞ മാസത്തെ ഉപഭോഗം 85.05 ബില്യൺ യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 110.11 ബില്യൺ യൂണിറ്റായിരുന്നുവെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണ്‍ മൂന്നാഘട്ടമായി മെയ് 17 വരെ നീട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് കാരണം. ഏപ്രിലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കാതിരുന്നതിനാല്‍ വാണിജ്യ, വ്യാവസായിക ആവശ്യം ഗണ്യയമായി കുറയുകയായിരുന്നു. ഏപ്രിലിലെ ഏറ്റവും ഉയർന്ന ഊർജ്ജ ആവശ്യം (പീക്ക് ഡിമാന്‍ഡ്) 132.77 ഗിഗാ വാട്ടാണ്, ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ ഉപയോഗിച്ച 176.81 ജിഗാ വാട്ടിനേക്കാൾ നാലിലൊന്ന് കുറവാണ് ഇത്. രാജ്യത്തൊട്ടാകെയുള്ള ഏറ്റവും ഉയർന്ന ഊർജ്ജ വിതരണമാണ് പീക്ക് ഡിമാന്‍ഡ്.

വേനൽക്കാലത്ത് നേരിയ മഴ രാജ്യത്തിന്റെ പലയിടത്തായി ലഭിച്ചത് ഗാര്ഗിഹിക വൈദ്യുതി ഉപഭോഗത്തെയും ബാധിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇക്കാലയളവില്‍ 40 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരാറുണ്ടെങ്കിലും കാലാനുസൃതമായ മഴ കാരണം ചൂടിന് പലപ്പോഴായും ശമനം ഉണ്ടായിരുന്നു.
ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണാതീത മേഖലകളിലും ഏപ്രിൽ 20 മുതൽ ലോക്ക്ഡൗൺ നടപടികൾ സർക്കാർ ഭാഗികമായി ലഘൂകരിക്കുകയും ചില സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിലും പല വ്യവസായ കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. തൊഴിൽ ക്ഷാമവും യാത്രാ തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാലുമാണ് പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനോട് പലരും വിമുഖത കാണിക്കുന്നത്.
രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതല്‍ ഇളവ് വരുത്തുന്നതിനാൽ വരും ദിവസങ്ങളിൽ ഊർജ്ജ ആവശ്യകതയിൽ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തിൽ താപനില ഉയരുന്നതും ഉപഭോഗം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും കഴിഞ്ഞ വർഷത്തെ ഊർജ്ജ ആവശ്യകതയിലെത്താൻ സമയമെടുക്കുമെന്നും അവർ വിശ്വസിക്കുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications