കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാക്ടറികളും വ്യവസായ കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല: രാജ്യത്തെ ഊര്‍ജ്ജ ഉപഭോഗത്തില്‍ 23 ശതമാനം ഇടിവ്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിസിനസ്സ് സ്ഥാപനങ്ങളും വ്യാവസായിക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ ഉര്‍ജ്ജ ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ 22.75 ശതമാനത്തിന്‍റെ ഇടിവാണ് ഊര്‍ജ്ജ ഉപഭോഗത്തിലുണ്ടായത്. ഇതോടെ കഴിഞ്ഞ മാസത്തെ ഉപഭോഗം 85.05 ബില്യൺ യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 110.11 ബില്യൺ യൂണിറ്റായിരുന്നുവെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണ്‍ മൂന്നാഘട്ടമായി മെയ് 17 വരെ നീട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് കാരണം. ഏപ്രിലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കാതിരുന്നതിനാല്‍ വാണിജ്യ, വ്യാവസായിക ആവശ്യം ഗണ്യയമായി കുറയുകയായിരുന്നു. ഏപ്രിലിലെ ഏറ്റവും ഉയർന്ന ഊർജ്ജ ആവശ്യം (പീക്ക് ഡിമാന്‍ഡ്) 132.77 ഗിഗാ വാട്ടാണ്, ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ ഉപയോഗിച്ച 176.81 ജിഗാ വാട്ടിനേക്കാൾ നാലിലൊന്ന് കുറവാണ് ഇത്. രാജ്യത്തൊട്ടാകെയുള്ള ഏറ്റവും ഉയർന്ന ഊർജ്ജ വിതരണമാണ് പീക്ക് ഡിമാന്‍ഡ്.

 power-grid

വേനൽക്കാലത്ത് നേരിയ മഴ രാജ്യത്തിന്‍റെ പലയിടത്തായി ലഭിച്ചത് ഗാര്‍ഗിഹിക വൈദ്യുതി ഉപഭോഗത്തെയും ബാധിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇക്കാലയളവില്‍ 40 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരാറുണ്ടെങ്കിലും കാലാനുസൃതമായ മഴ കാരണം ചൂടിന് പലപ്പോഴായും ശമനം ഉണ്ടായിരുന്നു.

ഗ്രാമപ്രദേശങ്ങളിലും നിയന്ത്രണാതീത മേഖലകളിലും ഏപ്രിൽ 20 മുതൽ ലോക്ക്ഡൗൺ നടപടികൾ സർക്കാർ ഭാഗികമായി ലഘൂകരിക്കുകയും ചില സാമ്പത്തിക പ്രവർത്തനങ്ങൾ അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിലും പല വ്യവസായ കേന്ദ്രങ്ങളും ഇപ്പോഴും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. തൊഴിൽ ക്ഷാമവും യാത്രാ തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാലുമാണ് പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനോട് പലരും വിമുഖത കാണിക്കുന്നത്.

രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതല്‍ ഇളവ് വരുത്തുന്നതിനാൽ വരും ദിവസങ്ങളിൽ ഊർജ്ജ ആവശ്യകതയിൽ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. മെയ് മാസത്തിൽ താപനില ഉയരുന്നതും ഉപഭോഗം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും കഴിഞ്ഞ വർഷത്തെ ഊർജ്ജ ആവശ്യകതയിലെത്താൻ സമയമെടുക്കുമെന്നും അവർ വിശ്വസിക്കുന്നു.

ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി; 17 മരണംഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി; 17 മരണം

English summary
lock down; India’s power consumption down 22.75% to 85.05 billion units
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X