കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തകര്‍ന്നടിയും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, വളര്‍ച്ച ഇടിയും, തിരിച്ചുപിടിക്കാന്‍ ഒരുവര്‍ഷം

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ സാമ്പത്തിക രംഗം പൂര്‍ണമായും തകരുമെന്ന് സൂചിപ്പിച്ച് റേറ്റിങ് ഏജന്‍സി ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ അവലോകന റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം 1.6 ശതമാനമായി കുറയുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 400 ബേസിസ് പോയന്റാണ് വളര്‍ച്ചയില്‍ കുറവുണ്ടാകുക. ലോക്ക് ഡൗണ്‍ പ്രഖ്യാപനവും ആഗോള സാമ്പത്തിക പ്രതിസന്ധിയുമാണ് ഇന്ത്യയുടെ വളര്‍ച്ച ഇടിയാന്‍ കാരണം.

ഉടനെ ഒരു തിരിച്ചുവരവ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് സാധ്യമല്ല. ലോക്ക് ഡൗണ്‍ മൂലം സ്തംഭിച്ച വ്യവസായങ്ങളും മറ്റും പഴയപോലെ വേഗത്തിലാകില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൗണ്‍ തുടരുമെന്ന സൂചനകള്‍ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയുടെ 25 ശതമാനം

ഇന്ത്യയുടെ 25 ശതമാനം

ഇന്ത്യയുടെ 25 ശതമാനം പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണ്‍ മൂലം ഇല്ലാതായിരിക്കുന്നു. ലോക്ക് ഡൗണ്‍ മൂലം 220 ബേസിസ് പോയന്റ് നഷ്ടമാണ് രാജ്യത്തിന്റെ വളര്‍ച്ചയില്‍ സംഭവിക്കുക. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 150 ബേസിസ് പോയന്റും തകരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തകര്‍ച്ച ജൂണ്‍ വരെ

തകര്‍ച്ച ജൂണ്‍ വരെ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇനിയും പലിശ നിരക്ക് കുറയ്ക്കും. 50 ബേസിസ് പോയന്റാണ് പലിശ നിരക്ക് കുറയ്ക്കുക. ക്രമേണ ഇന്ത്യന്‍ സാമ്പത്തിക രംഗം തിരിച്ചുകയറുമെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറയുന്നു. ജൂണ്‍ വരെയുള്ള കാലയളവിലാണ് ഇന്ത്യ വലിയ തകര്‍ച്ച നേരിടുക. വര്‍ഷാവസാനത്തോടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടേക്കും.

ഉപഭോഗത്തില്‍ കുറവ്

ഉപഭോഗത്തില്‍ കുറവ്

ഈ വര്‍ഷം ആദ്യ രണ്ട് പാദങ്ങളില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തകരും. ലോക്ക് ഡൗണ്‍ മൂലം ഉപഭോഗത്തില്‍ കുറവ് വരുന്നതാണ് തകര്‍ച്ചയ്ക്ക് കാരണം. എന്നാല്‍ പിന്നീട് പതിയെ തിരിച്ചുകയറുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലോക്ക് ഡൗണ്‍ ഇനിയും നീട്ടുമെന്നാണ് പുതിയ വിവരം. അത് സാമ്പത്തിക മേഖലയ്ക്ക് വീണ്ടും തിരിച്ചടിയാകുമെന്നതില്‍ തര്‍ക്കമില്ല.

അപ്രതീക്ഷിത സ്തംഭനം

അപ്രതീക്ഷിത സ്തംഭനം

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അപ്രതീക്ഷിത സ്തംഭനമാണ് ലോക്ക് ഡൗണ്‍ സമ്മാനിച്ചത്. ആരോഗ്യ മേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ലോക്ക് ഡൗണ്‍ എന്ന് വിദഗ്ധര്‍ പറയുന്നു. സാമൂഹിക അകലം പാലിക്കുന്നതിനന്റെ ഭാഗമായിട്ടാണ് ലോക്ക് ഡൗണ്‍. എന്നാല്‍ ഇത് സാമ്പത്തിക മേഖലയെ മോശമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Recommended Video

cmsvideo
കൊറോണ ഇതുവരെ എത്താത്ത രാജ്യങ്ങൾ ഏതൊക്കെയാണ്? | Oneindia Malayalam
ഉത്തേജന പദ്ധതി അപര്യാപ്തം

ഉത്തേജന പദ്ധതി അപര്യാപ്തം

ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം സര്‍ക്കാരിന്റെ ശക്തമായ സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ബലത്തില്‍ ഇന്ത്യ തിരിച്ചുകയറുമെന്ന് വിദഗ്ധര്‍ പറയുന്നു. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതി ജിഡിപിയുടെ 0.8 ശതമാനം മാത്രമാണ്. ആര്‍ബിഐ വിപണിയിലേക്ക് ഇറക്കിയ പണം ജിഡിപിയുടെ 3.2 ശതമാനവുമാണ്. ഇതെല്ലാം അപര്യാപ്തമാണെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ഇറാന്റെ അപ്രതീക്ഷിത നീക്കം; ഹോര്‍മുസില്‍ പട്ടാളം മിസൈല്‍ വിന്യസിച്ചു, 500 കോടി തടയുമെന്ന് അമേരിക്കഇറാന്റെ അപ്രതീക്ഷിത നീക്കം; ഹോര്‍മുസില്‍ പട്ടാളം മിസൈല്‍ വിന്യസിച്ചു, 500 കോടി തടയുമെന്ന് അമേരിക്ക

English summary
Lock Down Set-Back: India's GDP Growth Rate at 1.6%, Predicts by Goldman Sachs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X