കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ ഇളവ്; ബെംഗളൂരിവില്‍ ജനം കൂട്ടമായി പുറത്തിറിങ്ങി, രൂക്ഷമായ ഗതാഗത തടസ്സം

Google Oneindia Malayalam News

ബെംഗളൂരു: ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബാംഗ്ലൂരില്‍ പലസ്ഥലങ്ങളിലും വ്യാഴാഴ്ച അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗത തടസ്സം. ടൗണ്‍ഹാള്‍, മഡിവാള, ഹെബ്ബാള്‍ തുടങ്ങി നഗരത്തിലെ പല മേഖലകളിലും ഗതാഗത തടസ്സം ഉണ്ടായി. ഇളവുകളുടെ ആനുകൂല്യത്തില്‍ വാഹനങ്ങളുമായി ആളുകള്‍ കൂട്ടത്തോടെ നിരത്തുകളിലെത്തുകയായിരുന്നു.

കോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപികോണ്‍ഗ്രസ് മുഖ്യമന്ത്രി അര്‍ണബ് ഗോസ്വാമിയെ പരസമ്യായി ഭീഷണിപ്പെടുത്തി; അക്രമം ഞെട്ടിപ്പിച്ചു: ബിജെപി

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ കര്‍ണാടക സര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരുന്നു. എപ്രില്‍ 14 ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഏപ്രില്‍ 23 മുതല്‍ സംസ്ഥാനത്ത് ചില പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറിക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

bengalur

ബയോടെക്- ഐടി കമ്പനികൾക്ക് മെയ് 3 വരെ ലോക്ക് ഡൗണ്‍ ബാധകമാണെങ്കിലും അത്യാവശ്യം ജീവനക്കാര്‍ക്ക് ഓഫീസിലെത്തുന്നതിന് ഇളവുണ്ട്. ഹോട്ടലുകളില്‍ നിന്നുള്ള പാഴ്‌സല്‍ സര്‍വീസ്, അവശ്യ വസ്തുക്കളുടെ ഓണ്‍ലൈന്‍ ഡെലിവറി, കൊറിയര്‍ സേവനങ്ങള്‍, സിമന്റ്, സ്റ്റീല്‍, ടൈലുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളുടെ ഉത്പാദനം തുടങ്ങിയവയ്ക്കായിരുന്നു അനുമതി നല്‍കിയത്. നിര്‍ത്തിവെച്ച റോറോഡ് നിര്‍മ്മാണവും അറ്റകുറ്റപ്പണികളും പുനരാരംഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Tripple lockdown in kannur district,kerala | Oneindia Malayalam

അതേസമയം, സംസ്ഥാനത്തെ ആകെ വൈറസ് ബാധിതുടെ എണ്ണം 427 ആണ്. നിലവിൽ 279പേർ ചികിത്സയിൽ, ഇതുവരെ 131പേർ ആശുപത്രി വിട്ടു. നാല് മാസം പ്രായമായ കുഞ്ഞ് അടക്കം 9 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകിരിച്ചത്. 17 കൊറോണ മരണമാണ് സംസ്ഥാനത്ത് ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്തത്.

ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയുംഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയും

English summary
Lockdown exemption; High traffic congestion in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X