ലോക്ക് ഡൗണ്‍ നീട്ടിയത് ഓകെ; ആശ്വാസ പാക്കേജ് എവിടെ, രൂക്ഷ പ്രതികരണവുമായി തരൂരും സിങ്വിയും
ദില്ലി: യാതൊരു ആശ്വാസ പാക്കേജും പ്രഖ്യാപിക്കാതെ ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരും മനു അഭിഷേക് സിങ്വിയും. ലോക്ക് ഡൗണ്‍ നീട്ടിയ നടപടിയോട് യോജിക്കുമ്പോള്‍ തന്നെ മോദിയുടെ പ്രഖ്യാപനത്തിലെ പോരായ്മ ഇരുവരും തുറന്നുകാട്ടുകയാണ് ചെയ്തത്.
ഇനിയും രണ്ടാഴ്ചയിലധികം ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ ഒട്ടേറെ ജനങ്ങള്‍ പ്രയാസത്തിലാകും. അവര്‍ക്ക് വേണ്ട ആശ്വാസ പാക്കേജ് കൂടി പ്രഖ്യാപിക്കണമായിരുന്നുവെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജന്‍ധന്‍ അക്കൗണ്ട് എന്നിവ വഴി സാധാരണക്കാര്‍ക്ക് നല്കുന്ന പണം അനുവദിക്കണമെന്നും ജിഎസ്ടിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വിഹിതം നല്‍കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു....

പ്രധാനമന്ത്രി പറയുന്നത് ചെയ്യാം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കും ആവശ്യമായ സഹായം പ്രഖ്യാപിക്കണമെന്നാണ് മനു അഭിഷേക് സിങ്വി പറഞ്ഞത്. പ്രധാനമന്ത്രി പറയുന്നത് ചെയ്യാം. മാസ്ക് ധരിക്കാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താം. ആരോഗ്യ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. എല്ലാം ശരിയാണ്.

ജീവനക്കാരെ പിരിച്ചുവിടരുത്
സാധാരണക്കാരെ ശ്രദ്ധിക്കണം. ജീവനക്കാരെ പിരിച്ചുവിടരുത്. ഇത്തരം ജനവിഭാഗങ്ങള്‍ക്ക് ആശ്വാമാകുന്ന പ്രഖ്യാപനങ്ങള്‍ കൂടി വേണമെന്നും സിങ്വി പറഞ്ഞു. മോദിയുടെ പ്രസംഗം ഗംഭീരമായിരുന്നു. പക്ഷേ, സാമ്പത്തിക പാക്കേജ് സംബന്ധിച്ച് ഒന്നും പറയുന്നില്ല. ദരിദ്രര്‍, മധ്യവര്‍ഗം, വ്യവസായം, ബിസിനസ് തുടങ്ങി ഒരു കാര്യവും മോദി പറഞ്ഞില്ല. ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം എല്ലാം ശരിയാക്കാന്‍ പറ്റില്ലെന്നും സിങ്വി പറഞ്ഞു.

മോദി പറഞ്ഞത്
മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതായി മോദി തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ഇനിയും മരണം സംഭവിച്ചാല്‍ ആശങ്ക വര്‍ധിക്കും. കൊറോണ ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം വേണം. ഇനിയും പുതിയ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടായാല്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും മോദി ഉണര്‍ത്തി.

ഏപ്രില്‍ 20 വരെ
ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരണം. ചില പ്രദേശങ്ങളില്‍ നേരിയ ഇളവുകള്‍ അനുവദിക്കും. ഈ മേഖലകളില്‍ ഇനിയും കൊറോണ റിപ്പോര്‍ട്ട് ചെയ്താല്‍ ഇളവുകള്‍ റദ്ദാക്കുമെന്നും മോദി പറഞ്ഞു. സാമൂഹിക അകലം പാലിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും മോദി പറഞ്ഞു.
Recommended Video

മാര്‍ഗരേഖ ബുധനാഴ്ച
ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ന്ന് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. ദിവസവും ജോലി ചെയ്ത് ജീവിത വരുമാനം കണ്ടെത്തുന്നവരാണ് ലോക്ക് ഡൗണ്‍ മൂലം ഏറെ പ്രതിസന്ധി നേരിടുന്നത്. അവരെ മനസില്‍ കണ്ടുതന്നെയാണ് മാര്‍ഗരേഖ തയ്യാറാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications