കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ നീട്ടിയത് ഓകെ; ആശ്വാസ പാക്കേജ് എവിടെ, രൂക്ഷ പ്രതികരണവുമായി തരൂരും സിങ്‌വിയും

  • By Desk
Google Oneindia Malayalam News

ദില്ലി: യാതൊരു ആശ്വാസ പാക്കേജും പ്രഖ്യാപിക്കാതെ ലോക്ക് ഡൗണ്‍ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപിമാരായ ശശി തരൂരും മനു അഭിഷേക് സിങ്‌വിയും. ലോക്ക് ഡൗണ്‍ നീട്ടിയ നടപടിയോട് യോജിക്കുമ്പോള്‍ തന്നെ മോദിയുടെ പ്രഖ്യാപനത്തിലെ പോരായ്മ ഇരുവരും തുറന്നുകാട്ടുകയാണ് ചെയ്തത്.

ഇനിയും രണ്ടാഴ്ചയിലധികം ലോക്ക് ഡൗണ്‍ നീട്ടുമ്പോള്‍ ഒട്ടേറെ ജനങ്ങള്‍ പ്രയാസത്തിലാകും. അവര്‍ക്ക് വേണ്ട ആശ്വാസ പാക്കേജ് കൂടി പ്രഖ്യാപിക്കണമായിരുന്നുവെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജന്‍ധന്‍ അക്കൗണ്ട് എന്നിവ വഴി സാധാരണക്കാര്‍ക്ക് നല്‍കുന്ന പണം അനുവദിക്കണമെന്നും ജിഎസ്ടിയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള വിഹിതം നല്‍കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു....

പ്രധാനമന്ത്രി പറയുന്നത് ചെയ്യാം

പ്രധാനമന്ത്രി പറയുന്നത് ചെയ്യാം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മധ്യവര്‍ഗ ജനവിഭാഗങ്ങള്‍ക്കും ആവശ്യമായ സഹായം പ്രഖ്യാപിക്കണമെന്നാണ് മനു അഭിഷേക് സിങ്‌വി പറഞ്ഞത്. പ്രധാനമന്ത്രി പറയുന്നത് ചെയ്യാം. മാസ്‌ക് ധരിക്കാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താം. ആരോഗ്യ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. എല്ലാം ശരിയാണ്.

ജീവനക്കാരെ പിരിച്ചുവിടരുത്

ജീവനക്കാരെ പിരിച്ചുവിടരുത്

സാധാരണക്കാരെ ശ്രദ്ധിക്കണം. ജീവനക്കാരെ പിരിച്ചുവിടരുത്. ഇത്തരം ജനവിഭാഗങ്ങള്‍ക്ക് ആശ്വാമാകുന്ന പ്രഖ്യാപനങ്ങള്‍ കൂടി വേണമെന്നും സിങ്‌വി പറഞ്ഞു. മോദിയുടെ പ്രസംഗം ഗംഭീരമായിരുന്നു. പക്ഷേ, സാമ്പത്തിക പാക്കേജ് സംബന്ധിച്ച് ഒന്നും പറയുന്നില്ല. ദരിദ്രര്‍, മധ്യവര്‍ഗം, വ്യവസായം, ബിസിനസ് തുടങ്ങി ഒരു കാര്യവും മോദി പറഞ്ഞില്ല. ലോക്ക് ഡൗണ്‍ കൊണ്ടുമാത്രം എല്ലാം ശരിയാക്കാന്‍ പറ്റില്ലെന്നും സിങ്‌വി പറഞ്ഞു.

മോദി പറഞ്ഞത്

മോദി പറഞ്ഞത്

മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതായി മോദി തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. ഇനിയും മരണം സംഭവിച്ചാല്‍ ആശങ്ക വര്‍ധിക്കും. കൊറോണ ഹോട്ട് സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം വേണം. ഇനിയും പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ടായാല്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും മോദി ഉണര്‍ത്തി.

ഏപ്രില്‍ 20 വരെ

ഏപ്രില്‍ 20 വരെ

ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരണം. ചില പ്രദേശങ്ങളില്‍ നേരിയ ഇളവുകള്‍ അനുവദിക്കും. ഈ മേഖലകളില്‍ ഇനിയും കൊറോണ റിപ്പോര്‍ട്ട് ചെയ്താല്‍ ഇളവുകള്‍ റദ്ദാക്കുമെന്നും മോദി പറഞ്ഞു. സാമൂഹിക അകലം പാലിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam
മാര്‍ഗരേഖ ബുധനാഴ്ച

മാര്‍ഗരേഖ ബുധനാഴ്ച

ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ന്ന് പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും. ദിവസവും ജോലി ചെയ്ത് ജീവിത വരുമാനം കണ്ടെത്തുന്നവരാണ് ലോക്ക് ഡൗണ്‍ മൂലം ഏറെ പ്രതിസന്ധി നേരിടുന്നത്. അവരെ മനസില്‍ കണ്ടുതന്നെയാണ് മാര്‍ഗരേഖ തയ്യാറാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ലഅമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ല

പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം; സര്‍ക്കാരും മതസംഘടനകളും ഒരുങ്ങി, രണ്ടര ലക്ഷം മുറികള്‍പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം; സര്‍ക്കാരും മതസംഘടനകളും ഒരുങ്ങി, രണ്ടര ലക്ഷം മുറികള്‍

English summary
Lockdown Extend; Where Relief Package for Affected People, Ask Tharoor, Singhvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X