കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടി; കൂടുതല്‍ ഇളവുകള്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ നീട്ടി.ആഗസ്റ്റ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളോടെയായിരിക്കും പുതിയ ലോക്ക്ഡൗണ്‍.

കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങളില്‍ പറഞ്ഞിട്ടുള്ള ഇളവുകളോടെയായിരിക്കും പുതുക്കിയ ലോക്ക്ഡൗണ്‍. നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ 6 മുതല്‍ 8 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഇത് ഒരു മണിക്കൂര്‍ കൂടി കൂടുതല്‍ അനുവദിച്ച് 9 മണിവരെ ആയിരിക്കും. ഒപ്പം ഞായറാഴ്ച്ചകൡ സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വി നാരായണ സ്വാമി അറിയിച്ചു.

lockdown

പുതുച്ചേരിയില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവുമെന്നാണ് കണക്ക് കൂട്ടല്‍. ആഗസ്റ്റ് 31 ആവുമ്പോഴേക്കും 2600 മുതല്‍ 6000 വരെ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടായേക്കാം. ഈ സാഹചര്യത്തിലാണ് ഇളവുകളോട് കൂടി ലോക്ക്ഡൗണ്‍ നീട്ടുന്നത്. ഒപ്പം ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ മേഖലയില്‍ കുടുതല്‍ വിദഗ്ധരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

പുതുച്ചേരില്‍ ഇപ്പോള്‍ കൊവിഡ് വൈറസ് രോഗം മൂലമുണ്ടാകുന്ന മരണനിരക്ക് 1.4 ശതമാനമാണ്. ഇത് ദേശിയ തലത്തില്‍ 2.5 ശതമാനമാണ്. കൊവിഡ് പ്രതിരോധത്തിനായി സ്വകാര്യ ആശുപത്രികള്‍ വഴിയുള്ള സേവനത്തിനും വി നാരായണ സ്വാമി നന്ദി പറഞ്ഞു. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനകള്‍ക്കോ സമരങ്ങളോ ധര്‍ണ്ണകളോ സംഘടിപ്പിക്കാന്‍ അനുമതിയില്ല.

രാജ്യത്തും അനുദിനം കൊവിഡ്-19 കേസുകള്‍ വര്‍ധിച്ചു വരുന്ന സ്ഥിതി വിശേഷമാണുള്ളത്. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 57117 പേര്‍ക്ക് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 764 പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരേയും 1695988 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 36511 ആയി.

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരേയും 422118 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; യുവാവിന്റെ തലക്ക് ചുറ്റികകൊണ്ട് അടിച്ചു; മര്‍ദനംഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും ക്രൂരത; യുവാവിന്റെ തലക്ക് ചുറ്റികകൊണ്ട് അടിച്ചു; മര്‍ദനം

 ചൈനക്കെതിരെ നീക്കം കടുപ്പിച്ച് അമേരിക്ക; ടിക് ടോക് നിരോധിക്കും; ആവര്‍ത്തിച്ച് ട്രംപ് ചൈനക്കെതിരെ നീക്കം കടുപ്പിച്ച് അമേരിക്ക; ടിക് ടോക് നിരോധിക്കും; ആവര്‍ത്തിച്ച് ട്രംപ്

കൊവിഡിൽ വിറച്ച് ഇന്ത്യ..!! കഴിഞ്ഞ 24 മണിക്കൂറിൽ 57,118 കേസുകൾ, ആകെ രോഗികൾ 17 ലക്ഷം അടുക്കുന്നുകൊവിഡിൽ വിറച്ച് ഇന്ത്യ..!! കഴിഞ്ഞ 24 മണിക്കൂറിൽ 57,118 കേസുകൾ, ആകെ രോഗികൾ 17 ലക്ഷം അടുക്കുന്നു

English summary
Lockdown extended in Puducherry as per the central government guidelines till August 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X