കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയും ലോക്ക് ഡൗണ്‍ നീട്ടി; നാല് സംസ്ഥാനങ്ങള്‍, കേന്ദ്ര പ്രഖ്യാപനം വൈകാതെ

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പറഞ്ഞു. ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി തുടരണമെന്ന് നേരത്തെ റാവു ആവശ്യപ്പെട്ടിരുന്നു. കൊറോണ രോഗം ബാധിച്ച് ഒമ്പത് പേര്‍ മരിച്ച സംസ്ഥാനമാണ് തെലങ്കാന. തെലങ്കാനയില്‍ 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാളിലും ലോക്ക് ഡൗണ്‍ നീട്ടുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. കേന്ദ്ര തീരുമാനം അംഗീകരിക്കുമെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

r

രാജ്യത്ത് മൊത്തം 242 പേരാണ് മരിച്ചത്. 7500ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ഉടന്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രിമാരുടെ അഭിപ്രായം അദ്ദേഹം സ്വരൂപിച്ചു. ചൊവ്വാഴ്ചക്കകം മോദിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം, സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. അതേസമയം, റെഡ് സോണിലുള്ള പ്രദേശങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നിലനിര്‍ത്തിയാല്‍ മതി എന്നാണ് ജഗന്‍ പറഞ്ഞത്. റെഡ് സോണ്‍, മത ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, സിനിമാ ശാലകള്‍, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത മേഖല എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരണം. മറ്റിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് തുടര്‍ന്ന് കൊണ്ട് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പിന്‍വലിക്കണം. ആന്ധ്രയില്‍ 676 മണ്ഡലുകളുണ്ട്. 37 മണ്ഡലുകളാണ് റെഡ് സോണിലുള്ളത്. 44 മണ്ഡലുകള്‍ യെല്ലോ സോണിലാണ്. ബാക്കിയുള്ള സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടതില്ല. കാര്‍ഷിക, വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിക്കണം. ഈ മേഖല ഇനിയും അടച്ചിട്ടാല്‍ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വരുമാനത്തെ ബാധിക്കുമെന്നും ജഗന്‍ പറഞ്ഞു.

മുള്‍മുനയില്‍ ഗള്‍ഫ് മേഖല; സൗദിയില്‍ അഞ്ച് മരണം; യുഎഇയില്‍ നാല് മരണം, രോഗികള്‍ കൂടുന്നുമുള്‍മുനയില്‍ ഗള്‍ഫ് മേഖല; സൗദിയില്‍ അഞ്ച് മരണം; യുഎഇയില്‍ നാല് മരണം, രോഗികള്‍ കൂടുന്നു

ബംഗാളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 10 വരെ അടച്ചിടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 30ന് ശേഷവും ലോക്ക ഡൗണ്‍ തുടരേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. നിലവിലെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഏപ്രില്‍ 30വരെ ലോക്ക് ഡൗണ്‍ നീട്ടി നേരത്തെ ഒഡീഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രഖ്യാപനം നടത്തിയിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.

English summary
Lockdown Extended In Telangana Till April 30: KCR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X