Get Updates
Get notified of breaking news, exclusive insights, and must-see stories!

റമദാനിലെ സമൂഹ പ്രാര്‍ഥനകള്‍ നിരോധിച്ച് തെലങ്കാന; ലോക്ക്ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി

ഹൈദരാബാദ്: കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി. റമദാന്‍ മാസത്തിലെ പ്രത്യേക സമൂഹ പ്രാര്‍ഥനകള്‍ അനുവദിക്കില്ലെന്നും ആളുകള്‍ ഒരുമിക്കുന്ന എല്ലാ പരിപാടികളും തടയുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

r

മെയ് ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണ്. നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണം. മെയ് അഞ്ചിന് മന്ത്രിസഭ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. രോഗം നിയന്ത്രണ വിധേയമായിട്ടില്ലെങ്കില്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്ക് തെലങ്കാനയില്‍ വിലക്കേര്‍പ്പെടുത്തി. ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്നത് വരെ പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പലഹാരം കഴിക്കുന്നത് ഒഴിവാക്കിയാല്‍ മരണവും ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ പരിധി അവസാനിക്കും മുമ്പ് തന്നെ ലോക്ക് ഡൗണ്‍ നീട്ടിയ സംസ്ഥാനമാണ് തെലങ്കാന. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്നാണ് ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് മോദി മെയ് മൂന്ന് വരെ രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടുകയായിരുന്നു.

അതേസമയം, സമ്പൂര്‍ണ ലോക്ക ഡൗണിനോട് യോജിപ്പില്ലെന്ന് അഭിപ്രായക്കാരനാണ് അയല്‍ സംസ്ഥാനമായ ആന്ധ്രയിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. റെഡ് സോണിലുള്ള പ്രദേശങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നിലനിര്‍ത്തിയാല്‍ മതി എന്നാണ് ജഗന്‍ പറഞ്ഞത്. റെഡ് സോണ്‍, മത ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, സിനിമാ ശാലകള്‍, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത മേഖല എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരണം. മറ്റിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് തുടര്‍ന്ന് കൊണ്ട് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പിന്‍വലിക്കണം. കാര്‍ഷിക, വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിക്കണം. ഈ മേഖല ഇനിയും അടച്ചിട്ടാല്‍ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വരുമാനത്തെ ബാധിക്കുമെന്നും ജഗന്‍ അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+