കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റമദാനിലെ സമൂഹ പ്രാര്‍ഥനകള്‍ നിരോധിച്ച് തെലങ്കാന; ലോക്ക്ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ മെയ് ഏഴ് വരെ നീട്ടി. റമദാന്‍ മാസത്തിലെ പ്രത്യേക സമൂഹ പ്രാര്‍ഥനകള്‍ അനുവദിക്കില്ലെന്നും ആളുകള്‍ ഒരുമിക്കുന്ന എല്ലാ പരിപാടികളും തടയുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

r

മെയ് ഏഴ് വരെ ലോക്ക് ഡൗണ്‍ നീട്ടുകയാണ്. നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണം. മെയ് അഞ്ചിന് മന്ത്രിസഭ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. രോഗം നിയന്ത്രണ വിധേയമായിട്ടില്ലെങ്കില്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്ക് തെലങ്കാനയില്‍ വിലക്കേര്‍പ്പെടുത്തി. ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്നത് വരെ പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പലഹാരം കഴിക്കുന്നത് ഒഴിവാക്കിയാല്‍ മരണവും ഒഴിവാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ പരിധി അവസാനിക്കും മുമ്പ് തന്നെ ലോക്ക് ഡൗണ്‍ നീട്ടിയ സംസ്ഥാനമാണ് തെലങ്കാന. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്നാണ് ചന്ദ്രശേഖരറാവു പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് മോദി മെയ് മൂന്ന് വരെ രാജ്യ വ്യാപകമായി ലോക്ക് ഡൗണ്‍ നീട്ടുകയായിരുന്നു.

അതേസമയം, സമ്പൂര്‍ണ ലോക്ക ഡൗണിനോട് യോജിപ്പില്ലെന്ന് അഭിപ്രായക്കാരനാണ് അയല്‍ സംസ്ഥാനമായ ആന്ധ്രയിലെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. റെഡ് സോണിലുള്ള പ്രദേശങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നിലനിര്‍ത്തിയാല്‍ മതി എന്നാണ് ജഗന്‍ പറഞ്ഞത്. റെഡ് സോണ്‍, മത ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, സിനിമാ ശാലകള്‍, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത മേഖല എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരണം. മറ്റിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് തുടര്‍ന്ന് കൊണ്ട് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പിന്‍വലിക്കണം. കാര്‍ഷിക, വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിക്കണം. ഈ മേഖല ഇനിയും അടച്ചിട്ടാല്‍ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വരുമാനത്തെ ബാധിക്കുമെന്നും ജഗന്‍ അഭിപ്രായപ്പെട്ടിരുന്നു.

അമ്പരപ്പിക്കും വളര്‍ച്ച നേടാന്‍ ഖത്തര്‍; പുതിയ പദ്ധതി ഇങ്ങനെ, ലക്ഷ്യം ഒന്നാംസ്ഥാനം തിരികെ പിടിക്കല്‍അമ്പരപ്പിക്കും വളര്‍ച്ച നേടാന്‍ ഖത്തര്‍; പുതിയ പദ്ധതി ഇങ്ങനെ, ലക്ഷ്യം ഒന്നാംസ്ഥാനം തിരികെ പിടിക്കല്‍

അമേരിക്കയില്‍ പട്ടിണി ഭീതി; ലോക്ക് ഡൗണ്‍ ലംഘിച്ച് വന്‍ പ്രതിഷേധങ്ങള്‍, അമ്പരന്ന് ട്രംപ് ഭരണകൂടംഅമേരിക്കയില്‍ പട്ടിണി ഭീതി; ലോക്ക് ഡൗണ്‍ ലംഘിച്ച് വന്‍ പ്രതിഷേധങ്ങള്‍, അമ്പരന്ന് ട്രംപ് ഭരണകൂടം

English summary
Lockdown Extended In Telangana Till May 7: KCR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X