കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ നീട്ടുമോ? മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കുടിക്കാഴ്ച ആരംഭിച്ചു

Google Oneindia Malayalam News

ദില്ലി: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ച ആരംഭിച്ചു. സമയ പരിമിതി മൂലം യോഗത്തില്‍ പങ്കെടുക്കാന്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും അവസരം ഇല്ല. അതിനാല്‍ ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് നരേന്ദ്ര മോദി ചര്‍ച്ച നടത്തുന്നത്. ലോക്ക് ഡൗണ്‍ നീട്ടുന്നത്, ഇളവുകള്‍ പ്രഖ്യാപിക്കുന്നത്, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാവും. ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായം ഉള്ളവരാണ്.

narendra-modi-1

അതേസമയം, കര്‍ണ്ണാടകം, തമിഴ്നാട്, ആന്ധ്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനിക്കുന്നോ അത് പിന്തുടരാം എന്നാണ് അറിയിച്ചിരുന്നു. കേരളവും ഈ നിലപാടാണ് സ്വീകരിക്കുന്നത്. ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും. തെലങ്കാന അടുത്ത ഏഴ് ആഴ്ച വരെ ലോക്ക് ഡൗണ്‍ നീട്ടിയപ്പോള്‍ ഛത്തീസ് ഘട്ടിന്‍റെ നിലപാട് നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാണ്.

Recommended Video

cmsvideo
രാജ്യത്തിന് മുന്നില്‍ നെഞ്ചും വിരിച്ച് കേരളം | Oneindia Malayalam

ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കം, പ്രവാസികളെ തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട്. തുടങ്ങിയ കാര്യങ്ങളും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോടുമായി ചര്‍ച്ച ചെയ്യും. രാജ്യത്തെ ചിലയിടങ്ങളിൽ കോവിഡ് വ്യാപനം ശക്തമാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഇന്നത്തെ യോഗം നിർണായകമാണ്.

രാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽരാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽ

കോൺഗ്രസ് പരാതിയിൽ അർണബിനെ കുരുക്കാൻ ഉറച്ച് മുംബൈ പോലീസ്; ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്കോൺഗ്രസ് പരാതിയിൽ അർണബിനെ കുരുക്കാൻ ഉറച്ച് മുംബൈ പോലീസ്; ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

English summary
lockdown extension: narendra modi modi holds meeting with cms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X